iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം, ആഗോള സുരക്ഷയ്ക്ക് പ്രാധാന്യം നൽകി രാജ്യങ്ങള്‍

BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം, ആഗോള സുരക്ഷയ്ക്ക് പ്രാധാന്യം നൽകി രാജ്യങ്ങള്‍

രണ്ട് ദിവസമായി ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടി ഇന്ന് സമാപിക്കും. 18-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ ചൈന, റഷ്യ, ഇറാന്‍, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, ഈജിപ്റ്റ്, എത്യോപ്യ, മലേഷ്യ, ബ്രസീല്‍, യുഎഇ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ചില രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും, സൗദി അറേബ്യ, ബെലാറസ്, കസാഖ്സ്ഥാൻ തുടങ്ങിയ വിവിധ ബ്രിക്സ് പങ്കാളിത്ത രാജ്യങ്ങളുടെ പ്രതിനിധികളും, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് ബ്രിക്സ് രാജ്യങ്ങള്‍ക്കൊപ്പം പങ്കാളിത്ത രാജ്യങ്ങളും ഔട്ട്റീച്ച് ക്ഷണിക്കപ്പെട്ടവരും പങ്കെടുക്കുന്ന ഓപ്പണ്‍ സെഷന്‍ രാവിലെ 10 മണിക്ക് ആരംഭിക്കും. വിവിധ ആഗോള വിഷയങ്ങളിൽ രാഷ്ട്രത്തലവന്മാർ നിലപാട് വ്യക്തമാക്കുകയും ഉച്ചകോടിയുടെ ഔദ്യോഗിക പ്രഖ്യാപനമായ 'ന്യൂഡൽഹി പ്രഖ്യാപനം' (New Delhi Declaration) പുറത്തിറക്കുന്നതോടെ 18-ാമത് ബ്രിക്സ് ഉച്ചകോടി ഔദ്യോഗികമായി സമാപിക്കും. അന്താരാഷ്ട്ര ആണവനിലയങ്ങൾക്കും സാധാരണക്കാര്‍ക്കും നേരെയുള്ള ആക്രമണങ്ങളിൽ ബ്രിക്സ് ഉച്ചകോടി ആശങ്ക രേഖപ്പെടുത്തി. യുദ്ധവേളകളിൽ പോലും ആണവസുരക്ഷ ഉറപ്പാക്കണമെന്ന് 'ന്യൂഡൽഹി പ്രഖ്യാപനം' ആവശ്യപ്പെടുന്നു. നിരായുധീകരണവും ആണവായുധ വ്യാപന തടയലുമാണ് പ്രഖ്യാപനത്തിലെ മറ്റ് പ്രധാന നിർദ്ദേശങ്ങൾ. പശ്ചിമേഷ്യൻ പ്രശ്നങ്ങളെച്ചൊല്ലി യു.എ.ഇയും ഇറാനും തമ്മിലുണ്ടായ ഭിന്നതകൾ പരിഹരിച്ചാണ് ബ്രിക്സ് രാജ്യങ്ങൾ സംയുക്ത പ്രഖ്യാപനത്തിൽ എത്തിയത്. എന്നാൽ അമേരിക്കയുടെയോ ഇറാന്റെയോ പേരെടുത്ത് പ്രഖ്യാപനത്തിൽ പറഞ്ഞിട്ടില്ല. ആദ്യദിന ചർച്ചകൾക്കൊടുവിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡൽഹി പ്രഖ്യാപനത്തിൻറെ വിവരങ്ങൾ പുറത്തുവിട്ടത്. പ്രഖ്യാപനം ഐക്യകണ്ഠേന അംഗീകരിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
BRICS Summit 2026: ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം; നരേന്ദ്ര മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച വൈകിട്ട്

BRICS Summit 2026: ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം; നരേന്ദ്ര മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച വൈകിട്ട്

BRICS Summit 2026: ഈ വർഷത്തെ ബ്രിക്സ് ഉച്ചകോടിയുടെ 72 മണിക്കൂർ നീണ്ടുനിൽക്കുന്ന മെഗാ ഷോ ന്യൂഡൽഹിയിൽ ഗംഭീരമായി ആരംഭിച്ചിരിക്കുകയാണ്. ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന ഈ മെഗാ പരിപാടിക്കായി ആഗോള നേതാക്കൾ ഡൽഹിയിൽ എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച അതായത് സെപ്റ്റംബർ 11 ന് ഭാരത് മണ്ഡപത്തിൽ നടന്ന ബ്രിക്സ് ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ എന്നിവർ ആഗോള സാമ്പത്തിക ഫോറത്തിന് ശക്തവും വ്യക്തവുമായ സന്ദേശം നൽകിയിട്ടുണ്ട്. ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും. സെമിറ്റിന്റെ ആദ്യ സെഷൻ ഉച്ചയ്ക്ക് ശേഷം ആരംഭിക്കും. ഇതിനിടയിൽ ഇന്ന് ഉച്ചയോടെ ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങ് ഇന്ത്യയിലെത്തും. തുടർന്ന് വൈകുന്നേരം 5:45 ന് ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. ഇന്നലെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് നടക്കുന്ന പ്രധാനമന്ത്രിയുടെ അത്താഴ വിരുന്നിലും രാഷ്ട്ര തലവന്‍മാര്‍ പങ്കെടുകമെന്നാണ് റിപ്പോർട്ട്. ഉച്ചകോടിയുമായി ബന്ധപ്പെട്ട് വൻ സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചകോടിയുടെ തുടക്കം 'എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ആഗോള ഭരണ സംവിധാനവും ബഹുരാഷ്ട്രത്വം ശക്തിപ്പെടുത്തലും' എന്ന വിഷയത്തോടെയാണ്. ശേഷം പ്രതിനിധികളള്‍ ഭാരത് ഇന്നവേഷന്‍ എക്‌സിബിഷന്‍ വേദി സന്ദര്‍ശിക്കും. വൈകിട്ട് അഞ്ചു മണിക്ക് ബ്രിക്‌സിന്റെ ഓര്‍മ എന്ന നിലയില്‍ ഭാരത് മണ്ഡപിന് പുറത്ത് വൃക്ഷ തൈകള്‍ നടുന്ന പരിപാടിയും നിശ്ചയിച്ചിട്ടുണ്ട്. വിവിധ രാഷ്ട്ര തലവന്മാരുമായുള്ള പ്രധാനമന്ത്രിയുടെ ഉഭയ കക്ഷി കൂടിക്കാഴ്ച രാവിലെ മുതല്‍ നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലി അടക്കമുള്ളവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്നലെ റഷ്യൻ പ്രസിഡന്റുമായി നടത്തിയ കൂടികാഴ്ചയില്‍ സുഖോയ് വിമാനങ്ങള്‍ അടക്കം കൈമാറുന്ന കാര്യങ്ങളില്‍ ചര്‍ച്ച നടന്നു എന്നാണ് വിവരം. ആണവോര്‍ജ്ജ മേഖലയില്‍ കൂടുതല്‍ സഹകരണം നേതാക്കൾ ചര്‍ച്ച ചെയ്തു എന്നാണ് റിപ്പോർട്ട്. ഇറാനുമായി നടന്ന ചര്‍ച്ചയില്‍ ഹോര്‍മൂസില്‍ സുരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായെന്നും റിപ്പോര്‍ട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

AIRWAYS:ബ്രിക്സ് ഉച്ചകോടി നടക്കുന്നതിനാൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ

@ZeeMalayalam11d ago
#Delhi
BRICS Summit 2026: ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും

BRICS Summit 2026: ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും

ബ്രിക്സ് ഉച്ചകോടിയുടെ (BRICS Summit) ഭാഗമായി ഡൽഹി കനത്ത സുരക്ഷയിലാണ്. നഗരത്തിലുടനീളം ഗതാഗത നിയന്ത്രണങ്ങളും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഭാരത് മണ്ഡപത്തിൽ നടക്കുന്ന 18-ാം ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രത്തലവന്മാരുടെയും മറ്റ് പ്രമുഖ പ്രതിനിധികളുടെയും യാത്രകളെ തുടർന്ന് സെപ്റ്റംബർ 11-ന് ഉച്ചകഴിഞ്ഞ് 2 മണി മുതൽ രാത്രി 8:30 വരെ പ്രധാന റോഡുകളിൽ ഡൽഹി ട്രാഫിക് പോലീസ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതതുസമയത്തെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി വിഐപി വാഹനങ്ങളുടെ യാത്രയ്ക്ക് വേണ്ടി പ്രധാന പാതകളിൽ ഗതാഗതം താൽക്കാലികമായി തടയുകയോ വഴിതിരിച്ചുവിടുകയോ മാത്രമേ ചെയ്യൂവെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ യാത്രക്കാർ നേരത്തെ യാത്ര തിരിക്കാനും മെട്രോ പോലുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോപ്പെടുത്താനും അധികൃതർ നിർദ്ദേശിച്ചു. 35 റോഡുകളില്‍ നിയന്ത്രണം ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഏകദേശം 35 റോഡുകളിലെ ഗതാഗതത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഡൽഹി പോലീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

Tap to read more
BRICS summit 2026: ബ്രിക്സ് ഉച്ചകോടിക്കായി പുടിൻ ഇന്ത്യയിൽ; പ്രധാനമന്ത്രിയുമായി സുപ്രധാന കൂടിക്കാഴ്ച ഇന്ന്

BRICS summit 2026: ബ്രിക്സ് ഉച്ചകോടിക്കായി പുടിൻ ഇന്ത്യയിൽ; പ്രധാനമന്ത്രിയുമായി സുപ്രധാന കൂടിക്കാഴ്ച ഇന്ന്

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ ഇന്ത്യയിലെത്തി. ഇന്ന് പുലർച്ചെ 01:25 ഓടെയാണ് പുടിൻ ഡൽഹിയിലെത്തിയത്. പുടിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും റഷ്യന്‍ നയതന്ത്രജ്ഞരും ചേര്‍ന്ന് ഔദ്യോഗികമായി സ്വീകരിച്ചു. ഇന്ന് ഉച്ചയോടെ ഇറാന്‍ ്പ്രസിഡന്റും എത്തും അതുപോലെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് നാളെ ഉച്ചയോടെ ഡൽഹിയിലെത്തും. 2022 ഫെബ്രുവരിയിൽ ഉക്രൈയ്ൻ യുദ്ധം തുടങ്ങിയതിന് ശേഷം റഷ്യക്ക് പുറത്ത് പുടിൻ നേരിട്ട് പങ്കെടുക്കുന്ന ആദ്യ ബ്രിക്സ് ഉച്ചകോടിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിൻ വെള്ളിയാഴ്ച ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ചർച്ചയിലെ പ്രധാന അജണ്ട വ്യാപാരം, ഊർജ സഹകരണം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സഹകരണവും നിലവിലെ ആഗോള സാഹചര്യങ്ങളുമാണ്. റഷ്യ ഇന്ത്യയുടെ പ്രധാന ഊർജ വിതരണക്കാരിൽ ഒന്നായി തുടരുന്നതിനിടെയാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച എന്നത്‌ ശ്രദ്ധേയം. നിലവിലെ ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ ഇന്ത്യ-റഷ്യ സൗഹൃദം കൂടുതൽ ശക്തമാക്കുക എന്നതാണ് ഈ ഉഭയകക്ഷി കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യമെന്നാണ് റിപ്പോർട്ട്. റഷ്യ-ഉക്രൈയ്ൻ യുദ്ധം, പശ്ചിമേഷ്യൻ പ്രതിസന്ധി, ഹോർമുസ് കടലിടുക്കിന്റെ ഉപരോധം, ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര, താരിഫ് നയങ്ങൾ എന്നിവയുൾപ്പെടെ ആഗോള സമ്പദ്‌വ്യവസ്ഥയിൽ വർധിച്ചുവരുന്ന സമ്മർദ്ദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയിൽ പ്രധാന അജണ്ട പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ അംഗരാജ്യങ്ങൾക്ക് അംഗീകരിക്കാവുന്ന പൊതുനിലപാട് രൂപപ്പെടുത്താനാകുമോ എന്നതാണ്. കഴിഞ്ഞ ആഴ്ച ബിഷ്‌കെകില്‍ നടന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും പുടിനും കൂടിക്കാഴ്ച നടത്തിയിരുന്നു. വര്‍ഷങ്ങളായി തുടരുന്ന റഷ്യ-ഉക്രൈയ്ൻ യുദ്ധത്തെ പരാമര്‍ശിച്ച് അവസാനമില്ലാത്ത യുദ്ധത്തില്‍ നിന്ന് യുദ്ധത്തിന്റെ അവസാനത്തിലേക്ക് മാറാന്‍ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. ഈ യുദ്ധത്തിന് എത്രയും വേഗം അവസാനം ഉണ്ടാകണമെന്നാണ് മനുഷ്യരാശിയുടെ ആഗ്രഹമെന്നും പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റിനോട് പറഞ്ഞു. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള സന്ദര്‍ശനത്തിനിടയില്‍ റഷ്യന്‍ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുപ്രധാനമായ ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്. ബ്രഹ്മോസ് മിസൈല്‍ നവീകരണം പോലുള്ള പ്രതിരോധ പദ്ധതികള്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ. നിലവിലെ ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇന്ത്യ-റഷ്യ സൗഹൃദം കൂടുതല്‍ ശക്തമാക്കുക എന്നതാണ് ഈ ഉഭയകക്ഷി കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Modi-Putin Meeting:  പ്രതിരോധ സഹകരണത്തില്‍ നിര്‍ണായക ചര്‍ച്ച, മോദി-പുടിന്‍ കൂടിക്കാഴ്ച നാളെ

Modi-Putin Meeting: പ്രതിരോധ സഹകരണത്തില്‍ നിര്‍ണായക ചര്‍ച്ച, മോദി-പുടിന്‍ കൂടിക്കാഴ്ച നാളെ

ഡല്‍ഹി: ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഡൽഹിയിൽ ഉഭയകക്ഷി ചർച്ചകൾക്ക് ഒരുങ്ങുന്നു. ചർച്ചയിലെ പ്രധാന അജണ്ട പ്രതിരോധ സഹകരണമാകും. സെപ്റ്റംബർ 11 ന് നടക്കാൻ പോകുന്ന കൂടിക്കാഴ്ചയിൽ ദീർഘകാലമായി തുടരുന്ന പ്രതിരോധ പങ്കാളിത്തം ഇരു രാജ്യങ്ങളും ശക്തിപ്പെടുത്തും മാത്രമല്ല സംയുക്ത വികസനത്തിനും ഉൽപ്പാദനത്തിനും പ്രാധാന്യം നൽകും. കൂടാതെ ശേഷിക്കുന്ന എസ്-400 (S-400) വ്യോമ പ്രതിരോധ സംവിധാനത്തിന്റെ വിതരണം, റഷ്യയുടെ അഞ്ചാം തലമുറ സു-57 (Su-57) യുദ്ധവിമാനം, ബ്രഹ്മോസ് മിസൈൽ പദ്ധതിയുടെ അടുത്ത ഘട്ടം എന്നിവയെല്ലാം ഇരു രാജ്യങ്ങളും ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്-400 (S-400) വിതരണം പ്രതിരോധ കാര്യങ്ങളിൽ ഏറ്റവും വലിയ ചർച്ച നടക്കുക ഇന്ത്യയുടെ എസ് 400 വിതരണവുമായി ബന്ധപ്പെട്ടായിരിക്കും. അഞ്ച് എസ് 400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കായി 2018 ൽ ഇന്ത്യ ഏകദേശം 5.43 ബില്യൺ യുഎസ് ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതിനകം 4 യൂണിറ്റുകൾ കൈമാറിയിട്ടുണ്ട് അഞ്ചാമത്തെ സിസ്റ്റത്തിന്റെ കൈമാറ്റം റഷ്യ-യുക്രൈയിൻ യുദ്ധവുമായി ബന്ധപ്പെട്ടാണ് കാലതാമസം ഉണ്ടാകുന്നത്. കരാറിൽ പറഞ്ഞ കാര്യങ്ങൾ നിറവേറ്റാൻ റഷ്യ പ്രതിജ്ഞാബദ്ധമാണെന്ന് മോസ്കോ സൂചിപ്പിച്ചിട്ടുണ്ട്. ദൂരങ്ങളിൽ നിന്നുള്ള വിമാനങ്ങളുടെയും മിസൈലുകളുടെയും ഭീഷണി കണ്ടെത്താനും പ്രതിരോധിക്കാനും രൂപകൽപ്പന ചെയ്തതാണ് എസ്-400. എസ്-400 ഇന്ത്യൻ വ്യോമ പ്രതിരോധ ശൃംഖലയുടെ ഒരു പ്രധാന ഭാഗമാണ്. സു-57 (Su-57) സാങ്കേതിക വിദ്യ മോദി-പുടിൻ കൂടിക്കാഴ്ചയിലെ മറ്റൊരു പ്രധാന വിഷയം റഷ്യയുടെ അ‍ഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ സു-57 കുറിച്ചാകും. ഇന്ത്യയിലേക്ക് ഈ വിമാനത്തെ അവതരിപ്പിക്കാൻ മോസ്കോ ശ്രമിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് ഉൽപ്പാദന സാങ്കേതികവിദ്യ പങ്കുവെക്കാനുള്ള സാധ്യതയെക്കുറിച്ചാകും ചർച്ചകൾ നടക്കുക. ഇറക്കുമതിയെ ആശ്രയിക്കാതെ സ്വന്തം രാജ്യത്ത് ഇവ നിർമ്മിക്കാനാണ് ഇന്ത്യയ്ക്ക് താൽപ്പര്യം. ബ്രഹ്മോസ് മിസൈൽ പദ്ധതി ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ച ബ്രഹ്മോസ് മിസൈലിന്റെ ശേഷി വർദ്ധിപ്പിക്കുന്നതും നവീകരിക്കുന്നതും ചർച്ചയിലുണ്ട്. തേജസ് അടക്കമുള്ള യുദ്ധവിമാനങ്ങളിൽ ഘടിപ്പിക്കാൻ കഴിയുന്ന ഭാരം കുറഞ്ഞ ബ്രഹ്മോസ്-എൻജി (BrahMos-NG) നിർമ്മിക്കാനുള്ള കാര്യങ്ങളും ചർച്ചചെയ്യും. മാത്രമല്ല ഉൽപ്പാദനം, വികസനം, കയറ്റുമതി തുടങ്ങിയ മേഖലകളിലും സഹകരണം ശക്തമാക്കാനും ലക്ഷ്യമുണ്ട്. സംയുക്ത നിർമ്മാണത്തിലേക്ക് ഇറക്കുമതിയെ ആശ്രയിക്കുന്നത് ഒഴിവാക്കി രാജ്യത്ത് തന്നെ പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കാനാണ് ഇന്ത്യയുടെ ശ്രമം. അതേസമയം സാങ്കേതികവിദ്യ പങ്കുവെക്കുക, സംയുക്ത ഗവേഷണം, സംയുക്ത നിർമ്മാണം, മൂന്നാം രാജ്യങ്ങളിലേക്കുള്ള കയറ്റുമതി എന്നിവയാണ് റഷ്യ താൽപ്പര്യപ്പെടുന്നത്. ഇതിനുള്ള മികച്ചൊരു ഉദാഹരണമാണ് ഫിലിപ്പീൻസിലേക്ക് ഉൾപ്പെടെ കയറ്റുമതി ചെയ്യുന്ന ബ്രഹ്മോസ് മിസൈൽ. ഇന്ത്യയും റഷ്യയും സംയുക്തമായി ആരംഭിച്ചതാണ് ബ്രഹ്മോസ് മിസൈൽ പദ്ധതി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more