SIR Protest: എസ്ഐആർ വിവാദം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് ഇസഡ് പ്ലസ് സുരക്ഷ
വോട്ടർ പട്ടിക പുനഃപരിശോധനാ വിവാദത്തിൽ ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തി.
എസ്ഐആർ (SIR) പ്രക്രിയയിലെ ക്രമക്കേടുകൾക്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. Z+ സുരക്ഷയാണ് അദ്ദേഹത്തിന് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി ഗ്യാനേഷ് കുമാറിന്റെ വസതി, തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനം, വ്യക്തിഗത സുരക്ഷ എന്നിവയ്ക്കായി കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചു.
പ്രതിഷേധക്കാർ ഗ്യാനേഷ് കുമാറിന്റെ ഡൽഹിയിലെ വീട്ടിലും ആഗ്രയിലെ കുടുംബവീടിന് മുന്നിലും പ്രതിഷേധം നടത്തിയ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ വസതിക്ക് ചുറ്റും 24 മണിക്കൂറും പോലീസ് സാന്നിധ്യം ഉണ്ടായിരിക്കും. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ഇന്ത്യാ മുന്നണിയും പ്രതിഷേധങ്ങൾ നടത്തിവരികയാണ്. ഇന്നും ജന്തർമന്തറിൽ പ്രതിഷേധമുണ്ടാകുമെന്ന കണക്കുകൂട്ടലിൽ തലസ്ഥാനത്ത് 23,000 സിഎപിഎഫ് (CAPF) ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്.
ഒക്ടോബർ 6, 7 തീയതികളിൽ ഡൽഹിയിൽ നടന്ന പ്രതിഷേധ സമരങ്ങൾക്കിടയിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. നേതാക്കൾക്കെതിരെ പോലീസ് പുതിയ എഫ്ഐആറുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വരും ദിവസങ്ങളിലും കൂടുതൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷ പാർട്ടികളുടെയും വിവിധ സംഘടനകളുടെയും തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.