CJP Protest: ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം തുടരും; ഡൽഹി കലുഷിതമാകും
കഴിഞ്ഞ ദിവസം ഏഴായിരത്തോളം പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നു. കോക്രോച്ച് ജനതാ പാർട്ടിയും ഇടതുപക്ഷ യുവജന വിദ്യാർഥി പ്രസ്ഥാനങ്ങളും ജന്തർ മന്തറിലെ സമരം തുടരാൻ ആഹ്വാനം ചെയ്തതോടെ രാജ്യതലസ്ഥാനത്ത് ഇന്നും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. അതിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത സിജെപി നേതാവ് അഭിജീത് ദിപ്കെ അടക്കമുള്ള മൂന്ന് പേരുടെ നിലവിലെ വിവരങ്ങൾ ഡൽഹി പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യ മുന്നണിയിലെ ജനപ്രതിനിധികൾ നാളെയും പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകും. യൂത്ത് കോൺഗ്രസും ഇന്ന് പ്രതിഷേധവുമായെത്തും. കഴിഞ്ഞ ദിവസം ഏഴായിരത്തോളം പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സുരക്ഷ ശക്തമാക്കിയതിൻറെ ഭാഗമായി ജന്തർ മന്തറിൽ ഇൻറർനെറ്റ് സേവനങ്ങളും ഡൽഹിയിൽ മെട്രോ ഗതാഗതവും പുനസ്ഥാപിച്ചിട്ടില്ല.
അതേസമയം, പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പോലീസ് നടപടികളെ ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹനൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതി ഉത്തരവ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് എതിരെ കോടതിയലക്ഷ്യ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്. വിഷയത്തിൻറെ പ്രാധാന്യം കണക്കിലെടുത്താണ് അവധി ദിനത്തിലും പ്രത്യേക സിറ്റിങ് നടത്താൻ സുപ്രീംകോടതി തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.