SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

CJP Protest: വൻ പ്രതിഷേധത്തിനൊരുങ്ങി സിജെപി; ഡൽഹിയിലേക്കുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കി റെയിൽവേ

National

ഒക്ടോബർ 10ന് ആളുകൾ തടിച്ചുകൂടുന്നതും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്ത് 57 മെട്രോ സ്റ്റേഷനുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

Written By Roniya Baby Updated by Roniya Baby
Published: Oct 09, 2026, 02:06 PM | Updated: Oct 09, 2026, 02:06 PM

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒക്ടോബർ 10ന് ശനിയാഴ്ചയാണ് സിജെപി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പ്രകടനത്തിന് പോലീസ് അനുമതി നിഷേധിച്ചു. സുരക്ഷ ശക്തമാക്കിയതിന് പുറമേ മെട്രോ സ്റ്റേഷനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. 23,000ൽ അധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്.

പ്രതിഷേധത്തിന് അനുമതി തേടി 10 ദിവസം മുൻപ് നൽകേണ്ട നിർബന്ധിത മുൻകൂർ അറിയിപ്പ് ലഭിക്കാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് ഡൽഹി പോലീസ് വ്യക്തമാക്കുന്നത്. മുൻപ് നടന്ന പ്രതിഷേധത്തിനിടെ മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടതും പൊതുജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.

സെൻട്രൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ജന്തർ മന്തർ, സെൻട്രൽ ഡൽഹി തുടങ്ങി അതീവ സുരക്ഷാ മേഖലകളിലേക്ക് പ്രതിഷേധക്കാർ നീങ്ങാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് മുൻകരുതലുകൾ സ്വീകരിച്ചിരിക്കുന്നത്.

ഒക്ടോബർ 10ന് പ്രതിഷേധത്തിൻറെ പശ്ചാത്തലത്തിൽ ആളുകൾ തടിച്ചുകൂടുന്നതും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്ത് 57 മെട്രോ സ്റ്റേഷനുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഒൻപത് മണി മുതൽ ഈ സ്റ്റേഷനുകളുടെ എൻട്രി, എക്സിറ്റ് ഗേറ്റഉകൾ അടയ്ക്കും. ഈ വഴി കടന്നുപോകുന്ന മെട്രോ ട്രെയിനുകളുടെ സർവീസ് ക്രമീകരണങ്ങളിലും കുറവുണ്ടായേക്കാം.

രാജീവ് ചൌക്ക്, സെൻട്രൽ സെക്രട്ടറിയേറ്റ്, ന്യൂഡൽഹി, പട്ടേൽ ചൌക്ക്, ജൻപഥ്, മണ്ഡി ഹൌസ്, ബാരാഖംബ റോഡ്, ഐടിഒ, ഡൽഹി ഗേറ്റ്, ഖാൻ മാർക്കറ്റ്, ലോക് കല്യാൺ മാർഗ്, ഉദ്യോഗ് ഭവൻ, കശ്മീരി ഗേറ്റ്, ഹൌസ് ഖാസ്, ഐഎൻഎ, ലജ്പത് നഗർ എന്നീ പ്രധാന സ്റ്റേഷനുകളെയാണ് നിയന്ത്രണം ബാധിക്കുക. പ്രധാന ഇൻറർ ചേഞ്ച് സ്റ്റേഷനുകളെയും യാത്രാമാർഗങ്ങളെയും ഇത് ബാധിക്കുമെന്നതിനാൽ നഗരത്തിലെ ദിനംപ്രതിയുള്ള യാത്ര തടസപ്പെടാൻ സാധ്യതയുണ്ട്. യാത്ര തിരിക്കുന്നതിന് മുൻപ് സർവീസ് വിവരങ്ങൾ പരിശോധിക്കണമെന്ന് യാത്രക്കാരോട് നിർദേശിച്ചിട്ടുണ്ട്.

പ്രതിഷേധത്തിൻറെ പശ്ചാത്തലത്തിൽ മെട്രോ സ്റ്റേഷനുകൾക്ക് പുറമേ റെയിൽവേ ട്രെയിൻ സർവീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള നിരവധി ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. അതിനാൽ റെയിൽവേ സ്റ്റേഷനുകളിലേക്ക് പുറപ്പെടുന്നതിന് മുൻപ് ട്രെയിനുകളുടെ സമയവിവരങ്ങളും നിലവിലെ അവസ്ഥയും ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.

മൊത്തം 23,000 സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് ഉദ്യോഗസ്ഥരെയാണ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. ഒക്ടോബർ എട്ട് മുതൽ 12 വരെയുള്ള ദിവസങ്ങളിലേക്ക് 221 സിഎപിഎഫ് കമ്പനികളുടെ വിന്യാസത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. പ്രതിഷേധ സമയത്ത് അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author