SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

CJP Jail Bharo Protest: ഗ്യാനേഷ്കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യ വ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം

National

ശിവാജി പാർക്കിൽ സിജെപി നടത്താനിരുന്ന പ്രതിഷേധ പ്രകടനത്തിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചിരിക്കുകയാണ്

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 02, 2026, 09:51 AM | Updated: Oct 02, 2026, 09:51 AM

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി നടത്തുന്ന സമരങ്ങൾക്ക് ഇന്ന് മുതൽ തുടക്കം. ഇന്ത്യ സഖ്യവും കോക്രോച്ച് ജനത പാർട്ടിയും ആഹ്വനം ചെയ്ത സമരമാണ് ഇന്നുമുതൽ ആരംഭിക്കുന്നത്.

ഇതിനുപുറമെ വിവിധ സംഘടനകളും ഇന്ന് ഡൽഹിയിൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ജന്തര്മന്തറിലേക്ക് എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രതിഷേധ മാർച്ച് നടത്തും എന്നാണ് റിപ്പോർട്ട്. എന്നാൽ ഈ മാർച്ചിന് ഡൽഹി പോലീസ് അനുമതി നൽകിയിട്ടില്ല എന്നതാണ് റിപ്പോർട്ട്. സിജെപിയുടെ സമരം മുംബൈയിലാണ് നടക്കുന്നത്.

ഇതിനുപുറമെയാണ് ഇന്ത്യ സഖ്യം പ്രഖ്യാപിച്ച ഒരാഴ്‌ചത്തെ ജില്ലാതല പ്രതിഷേധ പരിപാടികൾ ഇന്നുമുതൽ അരങ്ങേറുന്നത്. ഇതിനിടയിൽ ഗാന്ധി ജയന്തി ദിനമായ ഇന്ന് മുംബൈയിലെ ശിവാജി പാർക്കിൽ പ്രതിഷേധം നടത്തുമെന്നാണ് സിജേപി നേതാവ് അഭിജിത്ത് അറിയിച്ചിരിക്കുന്നത്. പ്രതിഷേധം നടത്തുന്നത് നമ്മുടെ അവകാശമാണെന്നും ആസാദ് മൈതാനത്ത് അത് നടത്താൻ ആഗ്രഹിക്കുന്നു എന്നുമാണ് അഭിജിത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

ഇവിടെ നിന്നും ഇന്ന് ആരംഭിക്കുന്ന പ്രതിഷേധം രാജ്യമൊട്ടാകെ വ്യാപിപ്പിക്കുമെന്നും അത് ഗ്യാനേഷ് കുമാർ രാജിവെക്കും വരെ തുടരുമെന്നു സിജേപി നേതാക്കൾ പറഞ്ഞു. ഇനി രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ അവസാനത്തോടെ ജന്തർ മന്ദറിൽ പ്രതിഷേധം ആരംഭിക്കുമെന്നും തുടർന്ന് ഗോവ, കര്‍ണാടക, പശ്ചിമബംഗാള്‍, ഉത്തര്‍ പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സിജെപി നേതാവ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author