Cordelia Sky: 1500 ഡ്രോണുകളുടെ അകമ്പടിയോടെ കോർഡേലിയ സ്കൈ അനാച്ഛാദനം ചെയ്തു
കോർഡേലിയ സ്കൈയുടെ അനാച്ഛാദന ചടങ്ങിൽ കോർഡേലിയയുടെ 2027ൽ പുറത്തിറങ്ങുന്ന കോർഡേലിയ സൺ പ്രഖ്യാപനവും നടന്നു.
Cordelia Sky Launch: കോർഡേലിയ ക്രൂയിസിൻറെ പുതിയ ആഢംബര കപ്പലായ കോർഡേലിയ സ്കൈ മുംബൈയിൽ അനാച്ഛാദനം ചെയ്തു. മുംബൈ മഹാലക്ഷ്മി റേസ്കോഴ്സിൽ അതിഥികൾ, ബിസിനസ് പങ്കാളികൾ, മാധ്യമങ്ങൾ, വ്യവസായ പ്രമുഖർ എന്നിവരുടെ വലിയ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.
1,500 ഡ്രോണുകൾ അണിനിരന്ന ചടങ്ങിലാണ് ആഢംബര കപ്പലിൻറെ അനാച്ഛാദനം നടന്നത്. സംഗീതം, കല എന്നിവയുടെ സംഗമത്തിലൂടെ രാജ്യത്തെ പ്രീമിയം ക്രൂയിസ് കമ്പനിയായ കോർഡേലിയ ക്രൂയിസ് പുതിയ കപ്പലായ കോർഡേലിയ സ്കൈയെ വർണാഭമായ ചടങ്ങിലാണ് സ്വാഗതം ചെയ്തത്. ഇതോടെ രണ്ട് കപ്പലുകളുടെ ഫ്ലീറ്റുള്ള കമ്പനിയായി കോർഡേലിയ ക്രൂയിസ് മാറി.
പുതിയ കപ്പലിൻറെ പ്രഖ്യാപനം
2027ൽ വരാനിരിക്കുന്ന മൂന്നാമത്തെ കപ്പലായ കോർഡേലിയ സൺ ചടങ്ങിൽ പ്രഖ്യാപിച്ചു. ‘’അഞ്ച് വർഷം മുൻപ് കോർഡേലിയ ക്രൂയിസ് ആരംഭിക്കുമ്പോൾ ഓരോ ഇന്ത്യക്കാരനും പ്രിയപ്പെട്ട ഒരു ഹോളിഡേ ഓപ്ഷനായി ക്രൂയിസ് യാത്രയെ മാറ്റുക എന്നതായിരുന്നു ഞങ്ങളുടെ സ്വപ്നം'' കമ്പനി പ്രസിഡൻറും സിഇഒയുമായ ജർഗൻ ബൈലോം പറഞ്ഞു.
ഇതുവരെ എട്ട് ലക്ഷത്തിലധികം യാത്രക്കാർ
2021ൽ സർവീസ് ആരംഭിച്ചതുമുതൽ കോർഡേലിയ ക്രൂയിസ് ഇതുവരെ എട്ട് ലക്ഷത്തിലധികം യാത്രക്കാരെയാണ് സ്വീകരിച്ചത്. കോർഡേലിയ സ്കൈ കൂടി എത്തുന്നതോടെ കമ്പനിയുടെ പാസഞ്ചർ ശേഷിയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. കോർഡേലിയ സ്കൈ, കോർഡേലിയ എംപ്രസ് എന്നീ രണ്ട് കപ്പലുകളിലായി ആകെ 1,798 സ്റ്റേ റൂമുകളാണ് ഇപ്പോൾ ഉള്ളത്. ഡബിൾ ഒക്യുപെൻസിയിൽ ഒരേ സമയം 3,596 യാത്രക്കാർക്ക് ഈ കപ്പലുകളിൽ യാത്ര ചെയ്യാം. ഒരു കപ്പൽ മാത്രം സർവീസ് നടത്തിയിരുന്നതിൽ നിന്ന് കമ്പനി തങ്ങളുടെ യാത്രാശേഷി ഏകദേശം 126 ശതമാനമാണ് വർധിപ്പിച്ചിരിക്കുന്നത്. കൂടാതെ മൂന്നാമത്തെ കപ്പലായ കോർഡേലിയ സൺ 2027 നവംബറോടെ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
കോർഡേലിയ സ്കൈയുടെ പ്രത്യേകതകൾ
യാത്രക്കാരുടെ ആവശ്യങ്ങൾ പൂർണമായും മനസ്സിലാക്കിയാണ് കോർഡേലിയ സ്കൈ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കപ്പലിൽ ഇന്ത്യൻ ഭക്ഷണത്തിന് പുറമേ ഇറ്റാലിയൻ ഭക്ഷണവും മറ്റ് അന്താരാഷ്ട്ര വിഭവങ്ങളും ഉൾപ്പെടുന്നു. സസ്യാഹാരികൾക്ക് പ്രത്യേക ഭക്ഷണങ്ങളും ഒരുക്കിയിരിക്കുന്നു. വിനോദപരിപാടികൾക്ക് പുറമേ തത്സമയ ഷോകൾ, നാടകങ്ങൾ, ഫിറ്റ്നസ് വെൽനസ് സെൻററുകൾ, സ്പോർട്സ് ഫെസിലിറ്റികൾ, കുട്ടികൾക്കായി പ്രത്യേക പ്ലേ ഏരിയ എന്നിവയും ഒരുക്കിയിട്ടുണ്ട്.
കോർഡേലിയ സ്കൈയുടെ റൂട്ടുകൾ
കോർഡേലിയ സ്കൈയുടെ ആദ്യ കൊമേർഷ്യൽ സെയിലിംഗ് 2026 ഒക്ടോബർ 23ന് മുംബൈയിൽ നിന്ന് ആരംഭിക്കും. ഷോർട്ട് ബ്രേക്ക് ക്രൂയിസ് രണ്ട് രാത്രികൾ കടലിൽ ചിലവഴിക്കും. ഗോവ-ലക്ഷദ്വീപ് യാത്ര മൂന്ന് രാത്രിയാണ് നീണ്ടുനിൽക്കുന്നത്. ലക്ഷദ്വീപ് റൂട്ടിൽ നാല് രാത്രികളും ഗോവ-ലക്ഷദ്വീപ് റൂട്ടിൽ അഞ്ച് രാത്രികളുമാണ് യാത്ര വരുന്നത്. ചെന്നൈയിൽ നിന്ന് ഏഴ് രാത്രികൾ യാത്ര ചെയ്യുന്ന തെക്കുകിഴക്കൻ ഏഷ്യൻ യാത്രയുണ്ട്. ഇതിൽ ഫുക്കറ്റ്, ലങ്കാവി, ക്വാലാലംപൂർ, സിംഗപ്പൂർ എന്നിവിടങ്ങൾ സന്ദർശിക്കാനാകും.
കൊച്ചി രണ്ടാമത്തെ ഹോംപോർട്ടാകുന്നു
കോർഡേലിയ സ്കൈ മുംബൈയിൽ എത്തിയതോടെ കോർഡേലിയ എംപ്രസ് കൊച്ചിയെ പുതിയ ഹോംപോർട്ടാക്കി മാറ്റും. ഇതിൻറെ കൊമേർഷ്യൽ സെയിലിംഗ് 2026 ഒക്ടോബർ 25 മുതൽ ആരംഭിക്കും. ഇതോടെ കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും ജനങ്ങൾക്ക് ക്രൂയിസ് യാത്ര കൂടുതൽ എളുപ്പമാകും. വാരാന്ത്യ യാത്രകൾ, ലക്ഷദ്വീപിലെ മിനിക്കോയ്, കവരത്തി സന്ദർശനം, അന്താരാഷ്ട്ര റൂട്ടുകളിലെ ക്രൂയിസ് സേവനങ്ങൾ എന്നിവ കൊച്ചിയിൽ നിന്ന് ലഭ്യമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.