SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

CJP Protest: പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കള്‍ പോലീസ് കസ്റ്റഡിയില്‍

National

സിജെപി സമരത്തിന് പിന്തുണ കൊടുക്കേണ്ടത് ജനാധിപത്യത്തിന് അനിവാര്യമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

Written By Mekha P Panicker Updated by Mekha P Panicker
Published: Oct 10, 2026, 12:16 PM | Updated: Oct 10, 2026, 12:16 PM

ഡല്‍ഹി: സിജെപി സമരത്തിന് പിന്തുണയുമായി എത്തിയ സിപിഎം നേതാക്കളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കേരള ഹൗസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെയാണ് സിപിഎം ജനറല്‍ സെക്രട്ടറി എം. എ. ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍, പി. കെ. ശ്രീമതി, കെ. കെ. ശൈലജ എന്നിവര്‍ കസ്റ്റഡിയിലായത്.

പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, ജോണ്‍ ബ്രിട്ടാസ് എം.പി, കെ. എന്‍. ബാലഗോപാല്‍ എന്നിവര്‍ക്ക് മാത്രം മാര്‍ച്ച് നടത്താന്‍ പോലീസ് അനുമതി ലഭിച്ചു. എന്നാല്‍ ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്താല്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് പിണറായി വിജയനെയും, ജോണ്‍ ബ്രിട്ടാസിനെയും, കെ. എന്‍. ബാലഗോപാലിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഡല്‍ഹിയില്‍ നടക്കുന്നത് ജനാധിപത്യ ധ്വംസനമെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. സിജെപി സമരത്തിന് പിന്തുണ കൊടുക്കേണ്ടത് ജനാധിപത്യത്തിന് അനിവാര്യമെന്ന് പ്രതിപക്ഷനേതാവ് തുറന്നടിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author