SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Cyclone Murasu: മുരസു ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശില്‍ കരതൊട്ടു, കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം

National

അതിതീവ്ര ചുഴലിക്കാറ്റ് മുരസു ആന്ധ്രാ തീരം തൊട്ടു, വ്യാപക നാശനഷ്ടം.

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 03, 2026, 09:17 AM | Updated: Nov 03, 2026, 09:17 AM

അമരാവതി: അതിതീവ്ര ചുഴലിക്കാറ്റായ മുരസു കരതൊട്ടു. ഇന്ന് പുലർച്ചെ 1 മണിയോടെ ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ഓങ്കോലിന് സമീപമാണ് ചുഴലിക്കാറ്റ് കരതൊട്ടത്.

തെക്കൻ ആന്ധ്രാപ്രദേശിലെ പ്രകാശം, പൽനാട്, ബാപട്‌ല, ഗുണ്ടൂർ ജില്ലകളിലും മറ്റ് ഭാഗങ്ങളിലും അതിശക്തമായ മഴയ്ക്ക് മുരസു കാരണമായി. മണിക്കൂറിൽ 110 കിലോമീറ്റർ മുതൽ 120 കിലോമീറ്റർ വരെ വേ​ഗതയിൽ ശക്തമായ കാറ്റും മഴയ്ക്കൊപ്പം അനുഭവപ്പെട്ടു. പലയിടത്തും മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണു. പലയിടത്തും വൈദ്യുതി തടസ്സവും ആശയവിനിമയ സംവിധാനങ്ങൾ താറുമാറാവുകയും ചെയ്തു. പലയിടത്തും റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കടൽനിരപ്പ് ഉയരുന്നതും കനത്ത മഴയും തീരദേശവാസികൾക്ക് വലിയ ഭീഷണി ഉയർത്തുന്നുണ്ട്.

തെക്കൻ തീര​ദേശ ആന്ധ്രാപ്രദേശിൽ അടുത്ത 12 മണിക്കൂറുകളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗത ക്രമേണ കുറഞ്ഞ് മഴയുടെ അടക്കം ശക്തി കുറയാൻ സാധ്യതയുണ്ട്. സാധാരണ വേലിയേറ്റത്തേക്കാൾ 1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ തെക്കൻ തീരദേശ ആന്ധ്രാപ്രദേശിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിൽ മുക്കാൻ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിൽ ആന്ധ്രയിലും അയൽ സംസ്ഥാനങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. ചുഴലിക്കാറ്റ് കരതൊട്ടതിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലും കേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ട്.

കേരളത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ചിലയിടങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author