SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Cylone Murasu: മുരശ് ചുഴലിക്കാറ്റ് കരയിലേക്ക്; അതീവജാഗ്രതയിൽ ആന്ധ്ര; വിമാനങ്ങൾ റദ്ദാക്കി

National

Mursu Cylone Updates: മുരശു ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ ചെന്നൈയിലും വടക്കൻ തമിഴ്‌നാട്ടിലും കനത്ത മഴയ്ക്ക് സാധ്യത

Written By Ajitha Kumari Updated by Ajitha Kumari
Published: Nov 03, 2026, 07:10 AM | Updated: Nov 03, 2026, 07:10 AM

അമരാവതി: മുരശ് ചുഴലിക്കാറ്റ് കരയിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ ആന്ധാപ്രദേശിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ മഴയും അതിശക്തമായ കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ധികൃതർ കൂടുതൽ മുകരുതലുകൾ എടുത്തിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ ആന്ധ്രയിലെ വിവിധ വിമാനത്താളങ്ങളിൽ നിന്നുള്ള പത്തൊൻപതോളം വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. തെക്കൻ തീരദേശ ആന്ധ്രയിലും റയലസീമ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. അധികൃതരോട് സജ്ജരായിരിക്കാൻ മുംഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചിട്ടുണ്ട്.

പാൽനാട്, പ്രകാശം, കൃഷ്ണ, ഗുണ്ടൂർ, നെല്ലൂർ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് റിപ്പോർട്ട്. വൈദ്യുതി വിതരണം തടയപ്പെട്ടാൽ പരിഹരിക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായി. അധിക സേനയെയും വിന്യസിച്ചിട്ടുണ്ട്. ജനങ്ങള്‍ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നും ഒപ്പം ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കടലാക്രമണ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author