SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Protest Against Gyanesh Kumar: ജന്തർമന്തറിൽ പ്രതിഷേധം; യോഗേന്ദ്ര യാദവും കപിൽ സിബലും ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

National

എസ്‌ഐആർ വിവാദത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധം. യോഗേന്ദ്ര യാദവ്, കപിൽ സിബൽ തുടങ്ങിയ പ്രമുഖരെയും വിദ്യാര്‍ത്ഥികളെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.

Written By Mekha P Panicker Updated by Karthika V
Published: Oct 03, 2026, 04:11 PM | Updated: Oct 03, 2026, 04:11 PM

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ജന്തർമന്തറിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA), ഓൾ ഇന്ത്യാ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (AISF) എന്നിവയുടെ സംയുക്തമായി നടത്തിയ മാർച്ചിൽ പ്രവർത്തകരെ പോലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് നീക്കി. സാമൂഹ്യപ്രവർത്തകൻ യോഗേന്ദ്ര യാദവ്, മുതിർന്ന അഭിഭാഷകനും രാജ്യസഭാ അംഗവുമായ കപിൽ സിബൽ തുടങ്ങിയ പ്രമുഖരെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിലെ സുതാര്യതയില്ലായ്മയും എസ്‌ഐആർ (SIR) വിവാദങ്ങളും ചൂണ്ടിക്കാട്ടി വിവിധ വിദ്യാർത്ഥി സംഘടനകളും പ്രതിപക്ഷ നേതാക്കളും നടത്തിയ പ്രതിഷേധ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രമുഖരടക്കം ജന്തർമന്തറിലെത്തിയത്. എന്നാൽ സുരക്ഷാ കാരണങ്ങളും അനുമതി നിഷേധിച്ചതും ചൂണ്ടിക്കാണിച്ചാണ് പോലീസ് ഇവരെയും സമരക്കാരെയും കസ്റ്റഡിയിലെടുത്തത്.

വെള്ളിയാഴ്ച രാഷ്ട്രീയ-വിദ്യാർത്ഥി സംഘടനകളിൽ നിന്നുള്ള ആയിരത്തിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെത്തുടർന്നാണ് ഇന്ന് വീണ്ടും പ്രതിഷേധമുണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ സമരം തുടരുമെന്നും ജന്തർമന്തറിലേക്ക് മടങ്ങിയെത്താൻ പ്രവർത്തകർ തയ്യാറാകണമെന്നും എഐഎസ്എഫ് പ്രസഡന്റ് നേഹാ ബോറ വ്യക്തമാക്കിയിരുന്നു. ഇത്തരം കസ്റ്റഡിയിലെടുക്കലുകൾ കൊണ്ട് പ്രതിഷേധക്കാരെ ഭയപ്പെടുത്താനാകില്ലെന്നും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ശക്തമായി തുടരണമെന്നും അവർ ആഹ്വാനം ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author