SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Rahul Gandhi: ഡൽഹിയിൽ വൻ നാടകീയ നീക്കം! ഇന്ത്യ സഖ്യത്തിന്റെ മാർച്ചിനൊടുവിൽ രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്ത്നീക്കി

National

രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പ്രതിഷേധങ്ങൾക്കിടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Edited by Karthika V Updated by Karthika V
Published: Oct 06, 2026, 09:15 PM | Updated: Oct 06, 2026, 09:15 PM

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധ മാർച്ചിനൊടുവിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ ആരംഭിച്ച മാർച്ച് പോലീസ് തടസ്സപ്പെടുത്തിയതോടെ ആകാശവാണി ഭവനിൽ നേതാക്കൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ രാത്രി 7:45 ഓടെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരടക്കമുള്ള പ്രമുഖ നേതാക്കളെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രവർത്തകർ രാഹുലിന് ചുറ്റും സുരക്ഷാവലയം തീർത്തെങ്കിലും പോലീസുകാരെത്തി അദ്ദേഹത്തെ മാറ്റുകയായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷനുമായി നേരിട്ട് സംസാരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്നാൽ ഉടനടി കൂടിക്കാഴ്ചയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറായില്ല. ഒരാഴ്ചയ്ക്ക് ശേഷം സമയം അനുവദിക്കാമെന്നാണ് കമ്മിഷൻ വ്യക്തമാക്കിയത്. എന്നാൽ 300 എംപിമാർക്ക് നാളെ തന്നെ കൂടിക്കാഴ്ചയ്ക്ക് അവസരം നൽകണമെന്ന് ഇന്ത്യ സഖ്യ നേതാക്കൾ ഉറപ്പിച്ചു പറഞ്ഞു. ഈ തർക്കം തുടരുന്നതിനിടെയാണ് രാഹുൽ ഗാന്ധിയടക്കമുള്ള പ്രമുഖ എംപിമാരെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്.

ആകാശവാണി ഭവനിൽ നടക്കുന്ന കുത്തിയിരിപ്പ് സമരം രാത്രിയിലും തുടരാൻ അനുവദിക്കില്ലെന്നും സ്ഥലം ഒഴിയണമെന്ന് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച തലസ്ഥാനത്ത് അതിശക്തമായ തെരുവ് സമരം അരങ്ങേറിയത്. നൂറുകണക്കിന് പാർട്ടി പ്രവർത്തകർക്കും പ്രതിപക്ഷ എംപിമാർക്കുമൊപ്പം അദ്ദേഹം നടപ്പാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ് മാർച്ച് പാർലമെന്റ് സ്ട്രീറ്റിന്റെ പ്രവർത്തനം പൂർണ്ണമായും സ്തംഭിപ്പിക്കുന്ന അവസ്ഥയിലെത്തിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author