Drown Death: തിരുവണ്ണാമലൈയിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ 5 പേർക്ക് ദാരുണാന്ത്യം; മരിച്ചത് 4 വിദ്യാർഥിനികളും വാർഡനും
ദീപാവലി അവധിയായതിനാൽ തടാകത്തിൽ കുളിക്കാനിറങ്ങിയതാണ് വിദ്യാർത്ഥികൾ. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാർഡനും അപകടത്തിൽപ്പെട്ടത്.
ചെന്നൈ: തിരുവണ്ണാമലൈയിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ 5 പേർ മുങ്ങിമരിച്ചു. നാല് വിദ്യാർഥിനികളും ഒരു വനിതാ വാർഡനുമാണ് അപകടത്തിൽ മരിച്ചത്. വിജയലക്ഷ്മി, അല്ലി, ഭൂമിക, വള്ളിയമ്മാൾ, തേന്മൊഴി എന്നിവരാണ് മരിച്ചത്. തിരുവണ്ണാമലൈക്ക് സമീപമുള്ള പെൺകുട്ടികളുടെ സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ താമസിച്ച് പഠിക്കുകയായിരുന്ന വിദ്യാർഥിനികളാണ് അപകടത്തിൽപ്പെട്ടത്.
ദീപാവലിയുടെ അവധിയായതിനാൽ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കുളിക്കാനിറങ്ങിയതാണ് വിദ്യാർഥിനികൾ. സംരക്ഷണ കേന്ദ്രത്തിലെ വനിതാ വാർഡനായ തേന്മൊഴിയോടൊപ്പമാണ് കുട്ടികൾ സമുത്തിരം തടാകത്തിൽ കുളിക്കാനായി പോയത്. എന്നാൽ കുളിക്കുന്നതിനിടെ വിദ്യാർഥിനികൾ അബദ്ധത്തിൽ തടാകത്തിന്റെ ആഴമുള്ള ഭാഗത്തേക്ക് മുങ്ങിപ്പോവുകയായിരുന്നു.
കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തേന്മൊഴിയും അപകടത്തിൽപ്പെട്ടത്. അഞ്ച് പേരുടെയും മൃതദേഹങ്ങൾ തടാകത്തിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
പാക് വാർത്താ അവതാരക റാബിയ അഹ്സാൻ വെടിയേറ്റു മരിച്ചു; ഭർത്താവ് പിടിയിൽ
പാകിസ്ഥാന്‍ വാർത്താ അവതാരകയായ റാബിയ അഹ്സാനെ (41) മരിച്ച നിലയിൽ. റാവൽപിണ്ടിയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് അഹ്സാൻ താഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽനിന്ന് പോലീസ് തോക്ക് കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് ഇവർ വെടിയേറ്റ് മരിക്കുന്നത്.
സംഭവ സമയത്ത് റാബിയയുടെ അമ്മയും സഹോദരിയും വീടിന്റെ മുറ്റത്തായിരുന്നു. വെടിയൊച്ച കേട്ട് ഇവർ മുറിയിലേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന റാബിയയെയും കയ്യിൽ തോക്കുമായി നിൽക്കുന്ന ഭർത്താവിനെയുമാണ് കണ്ടതെന്നാണ് സഹോദരി അൽവിനയുടെ മൊഴി. കഴുത്തിന് താഴെയും മുതുകിന്റെ വലതുഭാഗത്തുമായാണ് റാബിയയ്ക്ക് വെടിയേറ്റ മുറിവുകളുള്ളത്.
അതേസമയം, അബദ്ധത്തിൽ വെടിപൊട്ടിയതാണെന്നാണ് ഭർത്താവ് താഹിർ പോലീസിനോട് പറഞ്ഞത്. തോക്കിന്റെ ലൈസൻസ് ഹാജരാക്കാൻ ഇയാൾക്ക് സാധിച്ചിട്ടില്ല. ‘92 ന്യൂസ്’ ചാനലിലാണ് റാബിയ അഹ്സാൻ ജോലി ചെയ്തിരുന്നത്. ഭർത്താവ് ഓവർസീസ് പാകിസ്ഥാനീസ് ഫൗണ്ടേഷനിൽ ഡെപ്യൂട്ടി ഡയറക്ടറാണ്. രണ്ട് മക്കളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.