SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Cyclone Arnab: അർണബ് ചുഴലിക്കാറ്റ് കരതൊട്ടു: കനത്ത ജാഗ്രതയിൽ ഒഡീഷയും ആന്ധ്രാപ്രദേശും

National

Cyclone Arnab: അർണാബ് ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും നേരത്തെ കരതൊട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 28, 2026, 09:25 AM | Updated: Oct 28, 2026, 09:25 AM

ഭുവന്വേശ്വർ: അർണബ് ചുഴലിക്കാറ്റ് കരതൊട്ടു. ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലെ കാക്കനാഡയ്ക്ക് സമീപമുള്ള യാനത്താണ് കരതൊട്ടത്. ഇന്ന് പുലർച്ചെ മുതൽ ശക്തമായ കാറ്റ് കരയിലേക്ക് പ്രവേശിക്കാൻ തുടങ്ങിയിരുന്നു.

ഇത് ഏതാണ്ട് ഒരു മണിക്കൂറുവരെ നീണ്ടുനിൽക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. യാനത്തിന് തെക്കു ഭാഗത്തായുള്ള ബാപറ്റ്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള ആന്ധ്ര തീരാത്താണ് അർണബ് ചുഴലിക്കാറ്റ് കരതൊട്ടത്. ഇന്ന് പുലർച്ചെ രണ്ടിനും നാലിനും ഇടയിലാണ് ചുഴലിക്കാറ്റ് കരതൊട്ടത്.

കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാ, യാനം, തെക്കൻ ഒഡീഷയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കനത്ത കാറ്റും ശക്തമായ മഴയും തുടരുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ ഈ മേഖലയിൽ കനത്ത ജാഗ്രതാ മുന്നറിയിപ്പുമുണ്ട്. ആന്ധ്രയിൽ 2199 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. ഒപ്പം 1351 ഗർഭിണികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുമുണ്ട്.

ഒപ്പം വീവധ ജില്ലകളിൽ 12 എൻഡിആർഎഫ് സംഘങ്ങളെയും 10 എസ്‌ഡിആർഎഫ് സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ഈ ചാഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ വ്യോമ ഗതാഗതം താറുമാറിയിട്ടുണ്ട്. ഇന്നലെ വിജയവാഡ, വിശാഖപട്ടണം വിമാനത്താവളങ്ങളില്‍ നിന്നുള്ള 21 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്നും വിജയവാഡയില്‍ നിന്നുള്ള 15 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

ഒഡീഷയിൽ 16 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 48000 പേരെ മാറ്റി പാർപ്പിക്കാനും സൗകര്യം തയ്യാറാക്കുന്നുണ്ട്. ഇതിനായി 135 സ്ഥിര ക്യാമ്പുകളും 1600 താൽക്കാലിക ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. അർണബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ പശ്ചിമബംഗാളിലും പലയിടത്തും കനത്ത മഴയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.


TAGS:

About the Author