Manish Malhotra: കമ്പനികളുടെ ഭാവി സാധ്യതകൾ ഇനി മുൻകൂട്ടിയറിയാം: 'ക്വാലാ ഇന്റൽ'നെ കുറിച്ച് മനീഷ് മൽഹോത്ര
ഓഹരി വിശകലനത്തിന് ക്വാല ഇൻറൽ എഐ എങ്ങനെ സഹായിക്കുന്നുവെന്ന് വ്യക്തമാക്കി സിഎ മനീഷ് മൽഹോത്ര.
സോഷ്യൽ മീഡിയയിലൂടെയും നമുക്ക് ചുറ്റുമുള്ളവരുടെയും നിർദ്ദേശങ്ങൾ കേട്ട് ഓഹരി വിപണിയിൽ നിക്ഷേപം നടത്തുമ്പോൾ ചിലപ്പോൾ വലിയ നഷ്ടങ്ങളുണ്ടായേക്കാം. അങ്ങനെ സംഭവിക്കാതിരിക്കാൻ ഇനി മുതൽ എഐ റിസർച്ച് ടൂളായ ക്വാല ഇന്റൽ സഹായിക്കും. വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റാണ് മനീഷ് മൽഹോത്ര.
കമ്പനികളുടെ വിവരങ്ങൾ വിശകലനം ചെയ്യാനും താരതമ്യം ചെയ്യാനുമൊക്കെയായി അദ്ദേഹം ഉപയോഗിക്കുന്നതും ഈ എഐ ടൂളിനെയാണ്. ഇതിലൂടെ കമ്പനികളുടെ ഫിനാൻഷ്യൽ റിപ്പോർട്ടുകൾ വിശകലനം ചെയ്യാനും സാമ്പത്തിക അനുപാതങ്ങൾ എളുപ്പത്തിൽ താരതമ്യം ചെയ്യാനുമൊക്കെ സാധിക്കുന്നു. മണിക്കൂറുകൾ ഇതിനായി ചെലവഴിക്കാതെ കൃത്യമായ നിക്ഷേപ ഉപദേശം നൽകാൻ ക്വാലാ ഇന്റൽ സഹായിക്കുന്നുണ്ടെന്നാണ് മനീഷ് മൽഹോത്ര പറയുന്നത്.
ഓഹരി പഠനത്തിനും സാമ്പത്തിക വിശകലനത്തിനും 'ക്വാലാ ഇന്റൽ'
വിപണിയിലെ ട്രെൻഡുകൾ മാത്രം നോക്കി നിക്ഷേപിക്കാതെ കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിൽ മാത്രം ഓഹരി പഠനം നടത്താൻ ക്വാലാ ഇന്റൽ സഹായിക്കുന്നുവെന്ന് മനീഷ് മൽഹോത്ര അഭിപ്രായപ്പെടുന്നു. കമ്പനികളുടെ ഫിനാൻഷ്യൽ റേഷ്യോകൾ എളുപ്പത്തിൽ ഒത്തുനോക്കാനും മുൻകാല റെക്കോർഡുകൾ മനസ്സിലാക്കാനും എഐ സഹായിക്കുന്നു. ഇതിലൂടെ മണിക്കൂറുകളോളം നീളുന്ന ഗവേഷണ സമയം ലാഭിക്കാനാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ കമ്പനികളുടെ 20 വർഷത്തെ ചരിത്ര ഡാറ്റയും പെർഫോമൻസ് റേഷ്യോകളും ക്വാല ഇന്റലിലൂടെ അറിയാൻ സാധിക്കുമെന്നതാണ് ഏറ്റവും വലിയ സവിശേഷതയായി മനീഷ് പറയുന്നത്. ഒരു കമ്പനിയുടെ മുൻകാല വളർച്ചയും വിപണിയിലെ സാമ്പത്തിക പ്രകടനവും ഒത്തുനോക്കാൻ സഹായിക്കുന്നതാണ് മുൻകാല ചരിത്രവും ഫിനാൻഷ്യൽ റേഷ്യോകളും. കമ്പനികളുടെ ഭാവി വളർച്ചാ സാധ്യതകൾ പ്രവചിക്കാൻ സഹായിക്കുന്ന ഈ വിവരങ്ങൾ ക്വാല ഇന്റലിലൂടെ നമ്മുടെ കൈകളിലേക്ക് വേഗത്തിലെത്തുന്നു എന്നത് കമ്പനികളെ കുറിച്ചുള്ള റിസർച്ചുകൾ കൂടുതൽ എലുപ്പമാക്കുന്നു. നിക്ഷേപകർക്ക് വളരെ കൃത്യവും സുതാര്യവുമായ മാർഗ്ഗനിർദ്ദേശങ്ങളാണ് ഈ എഐ ടൂൾ നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിക്ഷേപ റിസർച്ചിനും ട്രേഡിംഗ് വിശകലനത്തിനും വ്യത്യസ്ത തരത്തിലുള്ള വിവരങ്ങളാണ് പലപ്പോഴും ആവശ്യമായിട്ട് വരുന്നത്. ദീർഘകാല നിക്ഷേപകർ കൂടുതലും കമ്പനികളുടെ ഫണ്ടമെന്റൽസിലും മുൻകാല പ്രകടനങ്ങളിലേക്കുമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. എന്നാൽ ട്രേഡർമാർക്ക് വിപണിയിലെ തത്സമയ സാഹചര്യങ്ങളായിരിക്കും അതിവേഗം അറിയേണ്ടത്. വിശകലനത്തിന് ട്രേഡർമാരെ സഹായിക്കുന്ന മാർക്കറ്റ് ഡെപ്ത്, പുട്ട്-കോൾ റേഷ്യോ എന്നിവ ക്വാലാ ഇന്റലിലൂടെ ലഭിക്കുന്നുവെന്ന് മൽഹോത്ര പറയുന്നു. ട്രേഡിംഗ് തീരുമാനങ്ങൾ സെക്കൻഡുകൾക്കുള്ളിൽ എടുക്കേണ്ട സാഹചര്യം വരുമ്പോൾ ഇത്തരം വിവരങ്ങൾ അതിവേഗം വിരൽത്തുമ്പിലേക്ക് ലഭിക്കുന്നത് സഹായകരമാണെന്ന് മൽഹോത്ര വ്യക്തമാക്കുന്നു.
മറ്റുള്ളവർ വാങ്ങുന്നുവെന്ന കാരണം കൊണ്ട് ഒരിക്കലും ഓഹരികൾ വാങ്ങരുതെന്ന് മനീഷ് മൽഹോത്ര ഓർമ്മപ്പെടുത്തുന്നു. നിക്ഷേപം നടത്തുമ്പോൾ ഡാറ്റാ വിശകലനം ചെയ്യുന്നതും വസ്തുതാപരമായ പരിശോധന നടത്തുന്നതും ഏറെ പ്രധാനമാണ്. ഒരു ടൂളിനെയും നിക്ഷേപ ഉപദേശങ്ങളുടെ ഏക ഉറവിടങ്ങളായി ആശ്രയിക്കരുതെന്നും നിക്ഷേപകർക്ക് സ്വന്തം ബുദ്ധിയും വിവേചനശക്തിയും ഉപയോഗിച്ച് വിലയിരുത്താൻ തക്കവിധത്തിലുള്ള ഡാറ്റയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മാത്രമാണ് ഈ പ്ലാറ്റ്ഫോമുകൾ നൽകുന്നതെന്നും മനീഷ് മൽഹോത്ര ഓർമ്മിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.