SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Ganja Seized: കാമുകിക്ക് ഐഫോൺ വാങ്ങാൻ ലഹരികടത്ത്; 12 കിലോ കഞ്ചാവുമായി കമിതാക്കൾ പിടിയിൽ

കാമുകിക്ക് ഐഫോൺ വാങ്ങുന്നതിനായി കഞ്ചാവ് കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. 12 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്.

Edited by Karthika V Updated by Karthika V
Published: Sep 05, 2026, 07:01 AM | Updated: Sep 05, 2026, 07:01 AM

ഹൈദരാബാദ്: കാമുകിയുടെ ജന്മദിനത്തിന് ഐഫോൺ സമ്മാനമായി നൽകാൻ കഞ്ചാവ് കടത്തിയ കമിതാക്കൾ പോലീസിന്റെ പിടിയിലായി. തെലങ്കാനയിലെ പെദ്ദപ്പള്ളി സ്വദേശികളായ മിത്ര ചൈതന്യ (21), ഹേമലത (20) എന്നിവരാണ് പിടിയിലാത്. ഇവരിൽ നിന്ന് 12 കിലോ കഞ്ചാവും പോലീസ് പിടികൂടി.

ഒഡീഷയിൽ നിന്ന് വാങ്ങിയ കഞ്ചാവുമായി വരുന്നതിനിടെ ഖമ്മം ജില്ലയിൽ വെച്ചാണ് ഇരുവരും പിടിയിലാകുന്നത്. ഹേമലതയ്ക്ക് പിറന്നാൾ സമ്മാനമായി ഐഫോൺ വാങ്ങുന്നതിനാണ് ലഹരിക്കടത്തിനിറങ്ങിയതെന്ന് മിത്ര ചൈതന്യ പോലീസിന് മൊഴി നൽകി.

കിലോയ്ക്ക് 16000 രൂപയ്ക്കാണ് ചൈതന്യ ഒഡീഷയിൽനിന്നും കഞ്ചാവ് വാങ്ങിയതെന്നാണ് പോലീസ് പറയുന്നത്. ശേഷം കാമുകിയുമായി ബൈക്കിൽ ഹൈദരാബാദിലേക്ക് പോകുന്നതിനിടെയാണ് പോലീസ് പരിശോധനയിൽ പിടിവീണത്. വഴിയിൽ പോലീസിനെ കണ്ട് ബൈക്കിന്റെ വേ​ഗത കൂട്ടി രക്ഷപ്പെടാൻ യുവാവ് ശ്രമിച്ചപ്പോൾ പോലീസ് ഇവരെ പിന്തുടർന്നു. അതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയും ചെയ്തു. അപകടത്തിൽ ചൈതന്യയ്ക്കും ഹേമലതയ്ക്കും നിസ്സാര പരിക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

കഞ്ചാവിന് പുറമെ പ്രതികളുടെ നാല് ഫോണുകളും ബൈക്കും പോലീസ് പിടികൂടി. ഹേമലതയുടെ പിറന്നാളിന് ഐഫോൺ സമ്മാനിക്കുന്നതിനാണ് ലഹരി കടത്തിന് ഇറങ്ങിയതെന്നാണ് പോലീസിനോട് യുവാവ് പറഞ്ഞത്. എന്നാൽ ചൈതന്യ മുൻപ് സമാനമായ മൂന്ന് കേസുകളിൽ പ്രതിയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author