iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Drugs Seized: കൊച്ചിയിൽ വൻ രാസലഹരി വേട്ട; 300 ഗ്രാം മെത്തുമായി യുവാവ് പിടിയിൽ

Drugs Seized: കൊച്ചിയിൽ വൻ രാസലഹരി വേട്ട; 300 ഗ്രാം മെത്തുമായി യുവാവ് പിടിയിൽ

കൊച്ചി: കൊച്ചി നഗരത്തിൽ എക്സൈസ് സംഘം നടത്തിയ വൻ ലഹരിവേട്ടയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന രാസലഹരിയുമായി യുവാവ് പിടിയിൽ. മട്ടാഞ്ചേരി പനയപ്പിള്ളി അഞ്ചരമുറി പറമ്പ് സ്വദേശിയായ എഎസ് ഷിഫാസ് (ബാപ്പുജി-28) ആണ് മട്ടാഞ്ചേരിയിൽ അറസ്റ്റിലായത്. ഇയാളിൽ നിന്ന് 305.39 ഗ്രാം മെത്താഫെറ്റാമൈൻ, ലഹരിവിൽപ്പനയിലൂടെ ഏഴ് ദിവസം കൊണ്ട് സമാഹരിച്ച 2,90,000 രൂപ, ഒരു മൊബൈൽ ഫോൺ എന്നിവ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കൊച്ചി സർക്കിൾ ഇൻസ്പെക്ടർ ആർ പ്രശാന്തിൻറെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും നടന്നത്. ലഹരി ഇടപാടിൽ ഇയാൾക്കൊപ്പം മറ്റൊരു കൂട്ടാളി കൂടി പങ്കളിയാണെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ച കൂടുതൽ വ്യക്തികളെ കുറിച്ചും ലഹരിമരുന്നിൻറെ പ്രധാന ഉറവിടത്തെക്കുറിച്ചും എക്സൈസ് സംഘം അന്വേഷണം ഊർജ്ജിതമാക്കി. നേരത്തെ 20 ഗ്രാം എംഡിഎംഎയുമായി കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തിരുവല്ല സ്വദേശി വരുൺദേവിനെ എക്സൈസ് പിടികൂടിയിരുന്നു. എന്നാൽ, ഇയാൾ അറസ്റ്റിലായിട്ടും മട്ടാഞ്ചേരി ഭാഗത്തേക്ക് രാസലഹരിയുടെ ഒഴുക്ക് തുടരുന്നുവെന്ന രസഹ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇപ്പോൾ ഷിഫാസ് വലയിലായിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Drug Bust: എക്സൈസിന്റെ മിന്നൽ പരിശോധന; കാക്കനാട് പെയിന്റ് ബക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്, 2 പേർ പിടിയിൽ

Drug Bust: എക്സൈസിന്റെ മിന്നൽ പരിശോധന; കാക്കനാട് പെയിന്റ് ബക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്, 2 പേർ പിടിയിൽ

കൊച്ചി: കാക്കനാട്ടെ വാടകവീട്ടിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 16 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പെയിന്റ് ബക്കറ്റുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയിൽ നിന്ന് നഗരത്തിൽ ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതാണ് കഞ്ചാവെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ലഹരിശേഖരം പിടികൂടിയത്. ഒഡീഷയിൽ നിന്ന് കാരിയർമാർ വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നതെന്ന് എക്സൈസ് വ്യക്തമാക്കി. ഇവർ ആദ്യമായാണ് ലഹരിവിൽപ്പനയ്ക്കായി കേരളത്തിലെത്തുന്നത്. കഞ്ചാവ് സംസ്ഥാനത്തെത്തിച്ച് തൊട്ടടുത്ത ദിവസം തന്നെ കാരിയർമാരെ തിരികെ അയക്കുന്നതാണ് ഇവർ ചെയ്യുന്നത്. ഒഡീഷയിൽ നിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് 50 ഇരട്ടിയിലധികം തുകയ്ക്കാണ് കേരളത്തിൽ ചില്ലറ വിൽപ്പന നടത്തുന്നത്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാനികളെ കുറിച്ച് എക്സൈസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Ganja Seized: ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പന; കോവളത്ത് 3.6 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽ

Ganja Seized: ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പന; കോവളത്ത് 3.6 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽ

തിരുവനന്തപുരം: ഒഡീഷയിൽ നിന്ന് കഞ്ചാവെത്തിച്ച് തിരുവനന്തപുരത്ത് വിൽപന നടത്തുന്ന നാലംഗ സംഘം പിടിയിൽ. സിറ്റി ഡാൻസാഫ് ടീം ആണ് പ്രതികളെ പിടികൂടിയത്. ബീമാപള്ളി സ്വദേശികളായ നൗഷാദ് (40), സെയ്‌ദലി (33), ഓട്ടോ ഡ്രൈവർ സുൾഫിക്കർ (33), തിരുവല്ലം സ്വദേശി ഷെഫീക് (51) എന്നിവരെയാണ് കോവളത്ത് വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 3.6 കിലോ കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഒഡീഷയിൽ നിന്നും 22,000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവുമായി തമിഴ്‌നാട് വഴി ദേശീയപാതയിലൂടെ കോവളം ഭാഗത്തേക്ക് വരുന്ന വഴിയാണ് പ്രതികൾ വലയിലായത്. കോവളം പോറോഡ് പാലത്തിന് സമീപത്ത് വെച്ച് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികളെ സിറ്റി ഡാൻസാഫ് സംഘം വലയിലാക്കിയത്. രണ്ടു ബാഗുകളിലായി സൂക്ഷിച്ചിരുന്ന 3.6 കിലോ കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെടുത്തു. നാർക്കോട്ടിക് എസിപി ഗോപകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ തുടർനടപടികൾക്കായി വിഴിഞ്ഞം പോലീസിന് കൈമാറി. വിഴിഞ്ഞം എസ്.എച്ച്.ഒ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ ദേഹപരിശോധന നടത്തി. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയ്ക്ക് പുറമെ പ്രതികൾ ഒഡീഷയിൽ നിന്ന് വാങ്ങിയ ടി-ഷർട്ടുകൾ, മൊബൈൽ ഫോണുകൾ, പണം എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Ganja Seized: കാമുകിക്ക് ഐഫോൺ വാങ്ങാൻ ലഹരികടത്ത്; 12 കിലോ കഞ്ചാവുമായി കമിതാക്കൾ പിടിയിൽ

Ganja Seized: കാമുകിക്ക് ഐഫോൺ വാങ്ങാൻ ലഹരികടത്ത്; 12 കിലോ കഞ്ചാവുമായി കമിതാക്കൾ പിടിയിൽ

ഹൈദരാബാദ്: കാമുകിയുടെ ജന്മദിനത്തിന് ഐഫോൺ സമ്മാനമായി നൽകാൻ കഞ്ചാവ് കടത്തിയ കമിതാക്കൾ പോലീസിന്റെ പിടിയിലായി. തെലങ്കാനയിലെ പെദ്ദപ്പള്ളി സ്വദേശികളായ മിത്ര ചൈതന്യ (21), ഹേമലത (20) എന്നിവരാണ് പിടിയിലാത്. ഇവരിൽ നിന്ന് 12 കിലോ കഞ്ചാവും പോലീസ് പിടികൂടി. ഒഡീഷയിൽ നിന്ന് വാങ്ങിയ കഞ്ചാവുമായി വരുന്നതിനിടെ ഖമ്മം ജില്ലയിൽ വെച്ചാണ് ഇരുവരും പിടിയിലാകുന്നത്. ഹേമലതയ്ക്ക് പിറന്നാൾ സമ്മാനമായി ഐഫോൺ വാങ്ങുന്നതിനാണ് ലഹരിക്കടത്തിനിറങ്ങിയതെന്ന് മിത്ര ചൈതന്യ പോലീസിന് മൊഴി നൽകി. കിലോയ്ക്ക് 16000 രൂപയ്ക്കാണ് ചൈതന്യ ഒഡീഷയിൽനിന്നും കഞ്ചാവ് വാങ്ങിയതെന്നാണ് പോലീസ് പറയുന്നത്. ശേഷം കാമുകിയുമായി ബൈക്കിൽ ഹൈദരാബാദിലേക്ക് പോകുന്നതിനിടെയാണ് പോലീസ് പരിശോധനയിൽ പിടിവീണത്. വഴിയിൽ പോലീസിനെ കണ്ട് ബൈക്കിന്റെ വേഗത കൂട്ടി രക്ഷപ്പെടാൻ യുവാവ് ശ്രമിച്ചപ്പോൾ പോലീസ് ഇവരെ പിന്തുടർന്നു. അതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയും ചെയ്തു. അപകടത്തിൽ ചൈതന്യയ്ക്കും ഹേമലതയ്ക്കും നിസ്സാര പരിക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. കഞ്ചാവിന് പുറമെ പ്രതികളുടെ നാല് ഫോണുകളും ബൈക്കും പോലീസ് പിടികൂടി. ഹേമലതയുടെ പിറന്നാളിന് ഐഫോൺ സമ്മാനിക്കുന്നതിനാണ് ലഹരി കടത്തിന് ഇറങ്ങിയതെന്നാണ് പോലീസിനോട് യുവാവ് പറഞ്ഞത്. എന്നാൽ ചൈതന്യ മുൻപ് സമാനമായ മൂന്ന് കേസുകളിൽ പ്രതിയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more