SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Murder Case: ലഹരിക്കച്ചവടത്തെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയെന്ന് സംശയം; യുവാവിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി

കൊല്ലപ്പെട്ട വസീമിൻറെ സുഹൃത്തുക്കളായ സൊഹൈൽ, ഇല്യാസ് എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.

Edited by Roniya Baby Updated by Roniya Baby
Published: Sep 25, 2026, 03:23 PM | Updated: Sep 25, 2026, 03:23 PM

ഹൈദരാബാദ്: ലഹരിവിൽപ്പെയക്കുറിച്ച് പോലീസിനെ അറിയിച്ചെന്ന സംശയത്തെ തുടർന്ന് ഹൈദരാബാദിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. ഉപ്പർപള്ളിയിൽ പിവി നരസിംഹറാവു എക്സ്പ്രസ് വേക്ക് സമീപം വ്യാഴാഴ്ച വൈകിട്ടോടെയാണ് 32 വയസുകാരനായ മുഹമ്മദ് വസീം കൊല്ലപ്പെട്ടത്.

വസീമിൻറെ സുഹൃത്തുക്കളായ സൊഹൈൽ, ഇല്യാസ് എന്നിവരാണ് ആക്രമത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു.

നേരത്തെ കഞ്ചാവ് വിൽപ്പന കേസുകളിൽ വസീമും പ്രതികളായ സൊഹൈലും ഇല്യാസും ഒന്നിച്ച് പിടിയിലായിട്ടുണ്ട്. എന്നാൽ തങ്ങളുടെ ലഹരി ഇടപാടുകളെക്കുറിച്ച് വസീം പോലീസിന് വിവരം ചോർത്തി നൽകുന്നുണ്ടെന്ന സംശയം ഇരുവർക്കും ഉണ്ടായിരുന്നു. ഇതേ തുടർന്ന് ആസൂത്രിതമായാണ് ഇരുവരും വസീമിനെ ഉപ്പർപ്പള്ളിയിലേക്ക് വിളിച്ചുവരുത്തിയതെന്ന് രാജേന്ദ്രനഗർ എസിപി ടി.ശ്രീനിവാസ് വ്യക്തമാക്കി.

സംഭവസ്ഥലത്തുവച്ചുണ്ടായ രൂക്ഷമായ വാക്കുതർക്കത്തിനൊടുവിൽ പ്രതികൾ വസീമിനെ മർദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ക്രൂരമായി കുത്തികൊലപ്പെടുത്തുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് യുവാക്കൾ തടയാൻ ശ്രമിച്ചെങ്കിലും അക്രമികൾ പിന്മാറിയില്ല. ഗുരുതരമായി പരിക്കേറ്റ വസീമിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൻറെ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികളെ പിടികൂടാനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ഇലക്ട്രോണിക് സൈബർ തെളിവുകളോടൊപ്പം കൂടുതൽ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author