SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

CJP Protest: ഗ്യാനേഷ് കുമാർ രാജിവച്ചില്ലെങ്കിൽ ജന്തർ മന്തറിൽ ഒക്ടോബർ 10ന് വീണ്ടും സമരമെന്ന് സിജെപി

National

ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്ന ഓരോ പൌരനും പങ്കാളികളാകണമെന്ന് അഭിജീത് ദീപ്കെ എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

Written By Roniya Baby Updated by Roniya Baby
Published: Oct 03, 2026, 10:50 AM | Updated: Oct 03, 2026, 10:50 AM

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവച്ചില്ലെങ്കിൽ ഒക്ടോബർ 10 ശനിയാഴ്ച കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർമന്തറിൽ പ്രതിഷേധം സഘടിപ്പിക്കുമെന്ന് സിജെപി കൺവീനർ അഭിജീത് ദീപ്കെ അറിയിച്ചു. ഗ്യാനേഷ് കുമാർ രാജിവയ്ക്കാത്ത പക്ഷം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സിജെപി പ്രവർത്തകർ ഒക്ടോബർ 10ന് ഡൽഹിയിലേക്ക് മാർച്ച് ചെയ്യുമെന്നും ജന്തർ മന്തറിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ഡൽഹി പോലീസ് തങ്ങളെ തടയാൻ ശ്രമിച്ചാൽ എവിടെയാണോ തടയുന്നത് ആ സ്ഥലം തങ്ങളുടെ ജന്തർ മന്തറായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാത്മാഗാന്ധി കാണിച്ചുതന്ന പാതയിലൂടെയായിരിക്കും തങ്ങൾ മുന്നോട്ട് പോകുകയെന്നും ഇത് സമാധാനപരമായ പ്രതിഷേധം ആയിരിക്കുമെന്നും ദീപ്കെ പറഞ്ഞു. തങ്ങളുടെ സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശത്തെ മാനിക്കണമോ എന്നത് സർക്കാരും ഡൽഹി പോലീസും ആണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനാധിപത്യം സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്ന ഓരോ പൌരനും പങ്കാളികളാകണമെന്നും അദ്ദേഹം എക്സിലൂടെ ആഹ്വാനം ചെയ്തു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻറെ പ്രത്യേക തീവ്ര പുനപരിശോധന (എസ്ഐആർ) നടപടികൾക്കും എതിരായി ഒക്ടോബർ രണ്ടിന് സിജെപി മുംബൈയിലെ ശിവജി പാർക്കിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും ഇത്തരമൊരു നടപടിക്ക് ആരാണ് ഉത്തരവിട്ടതെന്ന് വ്യക്തമാക്കാൻ അദ്ദേഹത്തിനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. കൂടാതെ എസ്ഐആർ നടപടികൾ നിർത്തിവയ്ക്കുക, 2025 ജനുവരിയിലെ വോട്ടർ പട്ടിക പുനസ്ഥാപിക്കുക, ഇലക്ഷൻ കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023ലെ നിയമം റദ്ദാക്കി സിവിൽ സൊസൈറ്റിയുടെ പങ്കാളിത്തത്തോടെ സുതാര്യമായ പുതിയ സംവിധാനം കൊണ്ടുവരിക എന്നിവയാണ് പാർട്ടിയുടെ മറ്റ് പ്രധാന ആവശ്യങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author