SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Independence Day 2026: എൺപതാം സ്വാതന്ത്ര്യദിനം ആ​ഘോഷിക്കാനൊരുങ്ങി രാജ്യം; പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസം​ഗം എവിടെ എപ്പോൾ തത്സമയം കാണാം

PM Modi Red Fort Speech Live: എല്ലാ വർഷവും ഓ​ഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യദിനം ആ​ഘോഷിക്കുന്നു. ഈ വർഷം ഇന്ത്യ എൺപതാം സ്വാതന്ത്ര്യദിനമാണ് ആഘോഷിക്കുന്നത്.

Written By Roniya Baby Updated by Roniya Baby
Published: Aug 19, 2026, 01:23 PM | Updated: Aug 19, 2026, 01:23 PM

ന്യൂഡൽഹി: രാജ്യം 2026 ഓ​ഗസ്റ്റ് 15ന് എൺപതാം സ്വാതന്ത്ര്യദിനം ആ​ഘോഷിക്കാൻ ഒരുങ്ങുകയാണ്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

1947 ഓ​ഗസ്റ്റ് 15ന് ഇന്ത്യ ബ്രിട്ടീഷുകാരുടെ ഭരണത്തിൽ നിന്ന് പൂർണ സ്വാതന്ത്ര്യം നേടി. എല്ലാ വർഷവും ഓ​ഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യദിനം ആ​ഘോഷിക്കുന്നു. ഈ വർഷം ഇന്ത്യ എൺപതാം സ്വാതന്ത്ര്യദിനമാണ് ആഘോഷിക്കുന്നത്.

എല്ലാ വർഷവും ചെങ്കോട്ടയിൽ ഓ​ഗസ്റ്റ് 15ന് ദേശീയ പതാക ഉയർത്തിയതിന് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തിനായുള്ള നയങ്ങളും വികസന പദ്ധതികളും ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കും.

ജനങ്ങൾ നൽകുന്ന നിർദേശങ്ങളും സ്വാതന്ത്ര്യ ദിന പ്രസം​ഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടുത്തും. ഓ​ഗസ്റ്റ് 12 രാത്രി 11.45 വരെ പൊതുജനങ്ങൾക്ക് മൈ​ഗോവ് (MyGov) പോർട്ടൽ വഴി ആശയങ്ങൾ പങ്കുവയ്ക്കാം.

ചെങ്കോട്ടയിൽ ഓ​ഗസ്റ്റ് 15ന് രാവിലെ 7.30ന് ഔദ്യോ​ഗിക ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ദൂരദർശൻ, ഡിഡി ന്യൂസ്, സിഎൻബിസിടിവി-18 എന്നീ ടിവി ചാനലുകൾ വഴി തത്സമയം പ്രസം​ഗം സംപ്രേഷണം ചെയ്യും. പ്രസ് ഇൻഫർമേഷൻ ബ്യൂറോ, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവയുടെ ഔദ്യോ​ഗിക യൂട്യൂബ് ചാനലുകൾ, എക്സ് ഹാൻഡിലുകൾ എന്നിവ വഴി പ്രസം​ഗം തത്സമയം സ്ട്രീം ചെയ്യും.

ഇന്ത്യൻ ഭരണഘടനാ നിർമാണ സഭയ്ക്ക് 1947ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പ്രകാരമാണ് നിയമനിർമാണ അധികാരം കൈമാറി കിട്ടിയത്. 1947 ഓ​ഗസ്റ്റ് 15ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ചെങ്കെട്ടയിൽ ആദ്യമായി ദേശീയ പതാക ഉയർത്തി ചരിത്രപരമായ പ്രസം​ഗം നടത്തിയതിന്റെ പാരമ്പര്യത്തിലും ഓർമ്മയിലുമാണ് എല്ലാ സ്വാതന്ത്ര്യദിനത്തിലും രാജ്യത്തിന്റെ പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author