INDIA Bloc March: സുപ്രീം കോടതിയിലേക്ക് ഇന്ത്യ സഖ്യത്തിന്റെ മാർച്ച്; രാഹുലും ഖാർഗെയും പ്രിയങ്കയും മുൻനിരയിൽ
രാഹുൽ ഗാന്ധിയുൾപ്പെടെയുള്ളവർ നയിക്കുന്ന ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതി മാർച്ച് തുടങ്ങി.
)
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും 'വോട്ട് ചോരി' ആരോപണങ്ങൾക്കെതിരെയും രാജ്യതലസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. സുപ്രീം കോടതിയിലേക്ക് ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മാർച്ച് ഡൽഹിയിൽ ആരംഭിച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രിയങ്ക ഗാന്ധി തുടങ്ങി എം.പിമാരും നേതാക്കളും മാർച്ചിൽ അണിനിരന്നിട്ടുണ്ട്.
ബസുകളിലായാണ് നേതാക്കൾ സുപ്രീം കോടതി പരിസരത്തേക്ക് നീങ്ങുന്നത്. പോലീസ് തടയുന്നിടം സമരവേദിയാക്കാനാണ് സഖ്യത്തിന്റെ തീരുമാനം. ചീഫ് ജസ്റ്റിസിനെ നേരിൽ കണ്ട് നിവേദനം നൽകാനാണ് ഇന്ത്യ സഖ്യത്തിന്റെ പദ്ധതി. ഭരണഘടന സംരക്ഷിക്കാൻ എല്ലാവരും തെരുവിൽ അണിനിരക്കണമെന്ന് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. 'വോട്ട് ചോരി' ആരോപണങ്ങളിൽ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിക്കുന്നത്. കേസിൽ ഗ്യാനേഷ് കുമാർ 'മാപ്പുസാക്ഷി' ആകണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ നിഷ്പക്ഷതയില്ലെന്നാണ് ആരോപണം. ഇതിനെതിരെ നിയമപോരാട്ടവും പ്രതിഷേധവും ശക്തമാക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)