SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Indigo Flight: ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു; അടിയന്തര ലാൻഡിങ്

National

വിമാനത്തിലുണ്ടായിരുന്ന 104 യാത്രക്കാരും ആറ് ജീവനക്കാരും ഉൾപ്പെടെയുള്ള 110 പേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

Written By Roniya Baby Updated by Roniya Baby
Published: Oct 08, 2026, 10:24 AM | Updated: Oct 08, 2026, 10:24 AM

ലഖ്നൌ: പട്നയിൽ നിന്ന് ലഖ്നൌവിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിന് 17000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു. തുടർന്ന് ലഖ്നൌ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. വിമാനത്തിൻറെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി.

വിമാനത്തിൽ ഉണ്ടായിരുന്ന 104 യാത്രക്കാരും ആറ് ജീവനക്കാരും ഉൾപ്പെടെ 110 പേരും സുരക്ഷിതരാണ്. ലഖ്നൌവിലെ ചൌധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവേയാണ് വിമാനത്തിന് മിന്നലേറ്റത്.

അപകടത്തിന് പിന്നാലെ നിശ്ചിത സമയത്തിന് എട്ട് മിനിറ്റ് മുൻപ് വിമാനം ലാൻഡ് ചെയ്തു. 4.04ഓടെയാണ് വിമാനം ലാൻഡ് ചെയ്തത്. നിശ്ചിത ലാൻഡിങ് സമയം 4.12 ആയിരുന്നു. വിമാനത്തിനുണ്ടായ കേടുപാടുകൾ പറക്കലിനിടെ വ്യക്തമല്ലായിരുന്നു. തുടർന്ന് റൺവേയിൽ നിന്ന് വിമാനം പാർക്കിങ് ബേയിൽ എത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് അപകടത്തിൻറെ വ്യാപ്തി വ്യക്തമായത്.

VT-IQZ എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള വിമാനത്തിൻറെ റേഡിയോം അഥവാ കാലാവസ്ഥാ റഡാർ സംരക്ഷിക്കുന്ന മുൻഭാഗത്തെ ഘടനയ്ക്കാണ് തകരാർ സംഭവിച്ചത്. മിന്നലേറ്റ വിവരം പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിനെ (എടിസി) മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ വിമാനത്തിന് കാര്യമായ തകരാറുകൾ സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ അവർക്ക് ഉറപ്പില്ലായിരുന്നു. ഇതേ തുടർന്ന് സാധാരണ നിലയിൽ ലാൻഡിങ് നടത്തുകയായിരുന്നു. പാർക്കിങ് ബേയിൽ എത്തിയതിന് ശേഷം നടത്തിയ വിശദമായ പരിശോധനയിലാണ് കേടുപാടുകൾ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author