SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Salim Ismail Arrest: 438 കോടിയുടെ മയക്കുമരുന്ന് കേസ്: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലിം ഇസ്മായിൽ ഡോല പിടിയിൽ

National

438.64 കോടിയുടെ മെഫെഡ്രോൺ പിടികൂടിയ കേസിലാണ് സലിം ഇസ്മായിലിനെ അറസ്റ്റ് ചെയ്തത്.

Edited by Karthika V Updated by Karthika V
Published: Nov 03, 2026, 06:24 PM | Updated: Nov 03, 2026, 06:24 PM

ന്യൂഡൽഹി: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ സലിം ഇസ്മായിൽ ഡോല അറസ്റ്റിൽ. ഗുജറാത്ത് ഭീകരവിരുദ്ധ സേന (എ.ടി.എസ്) ആണ് അറസ്റ്റ് ചെയ്തത്. 2022-ൽ വഡോദരയിലെ ഒരു നിർമ്മാണ ശാലയിൽ നിന്ന് 438.64 കോടി രൂപയുടെ 'മെഫെഡ്രോൺ' പിടിച്ചെടുത്ത കേസിലാണ് അറസ്റ്റ്. ഈ വർഷം ആദ്യമാണ് ഇയാളെ തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയത്.

മയക്കുമരുന്ന് നിർമ്മിക്കുന്നതിനാവശ്യമായ രാസവസ്തുക്കൾ വിതരണം ചെയ്തതും, ലഹരിമരുന്ന് വിൽപ്പന നടത്തിയതും സലിം ഡോലയാണെന്ന് എ.ടി.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിയമപരമായി സർവീസ് നടത്തുന്ന ചരക്ക് കണ്ടെയ്നറുകളിൽ ഒളിപ്പിച്ചാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം വിദേശത്തേക്ക് മയക്കുമരുന്ന് കടത്തിയിരുന്നതെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.

ലഹരിമരുന്ന് സ്വീകരിക്കുന്നതിനായി ഉൽപന്നങ്ങൾ എത്തുന്ന രാജ്യങ്ങളിൽ വ്യാജ കമ്പനികൾ ഉണ്ടാക്കിയിരുന്നതായും എ.ടി.എസ് കണ്ടെത്തി. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായികളിൽ ഒരാളായ ഡോലയ്‌ക്കെതിരെ ഇന്ത്യയിൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്. കൂടാതെ, വലിയൊരു അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുടെ തന്നെ നിയന്ത്രണം സലിമിന് ഉണ്ടായിരുന്നതായും വിവരമുണ്ട്.

ഇന്ത്യയുടെ ആവശ്യപ്രകാരം 2024 മാർച്ചിൽ ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിനെ തുടർന്നാണ് സലിം ഡോല തുർക്കിയിൽ വച്ച് പിടിയിലാകുന്നത്. തുടർന്ന് ഈ വർഷം ഏപ്രിലിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) ഇയാളെ തുർക്കിയിൽ നിന്ന് ഇന്ത്യയിലെത്തിക്കുകയായിരുന്നു. ഒക്ടോബർ 31-നാണ് കേസിൽ ഗുജറാത്ത് ആന്റി ടെററിസം സ്‌ക്വാഡ് (ATS) ഡോലയെ ഔദ്യോഗികമായി കസ്റ്റഡിയിൽ വാങ്ങിയത്.

2022 ഡിസംബർ 1നാണ് വഡോദരയിലെ സിന്ധ്രോട്ട് ഗ്രാമത്തിന് സമീപം പ്രവർത്തിച്ചിരുന്ന ലഹരി നിർമ്മാണ കേന്ദ്രത്തിൽ ഗുജറാത്ത് എ.ടി.എസ് മിന്നൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ അന്താരാഷ്ട്ര വിപണിയിൽ 438.64 കോടി രൂപ മൂല്യം വരുന്ന 87.728 കിലോഗ്രാം മെഫെഡ്രോൺ ആണ് പിടിച്ചെടുത്തത്. എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ 10 പ്രതികളാണ് പിടിയിലായിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author