SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Justice CS Karnan: മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി സിഎസ് കർണൻ അന്തരിച്ചു

National

മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ സഹജഡ്ജിമാർക്കെതിരെ അഴിമതിയും ജാതിവിവേചനവും ആരോപിച്ച് സിഎസ് കർണൻ രംഗത്തെത്തിയിരുന്നു.

Written By Roniya Baby Updated by Roniya Baby
Published: Nov 13, 2026, 01:58 PM | Updated: Nov 13, 2026, 01:58 PM

ചെന്നൈ: ജസ്റ്റിസ് സിഎസ് കർണൻ അന്തരിച്ചു. 71 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. ചികിത്സയിലിരിക്കെ അദ്ദേഹത്തിൻറെ ആരോഗ്യനില വഷളാകുകയും ചികിത്സയോട് പ്രതികരിക്കാതെ മരണം സംഭവിക്കുകയും ആയിരുന്നു.

മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കേ സഹപ്രവർത്തകരായ ജഡ്ജിമാരുമാരും സുപ്രീംകോടതിയുമായും നിരവധി തവണ കൊമ്പുകോർത്തു. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന സമയത്ത് സഹജഡ്ജിമാർക്കെതിരെ അഴിമതിയും ജാതിവിവേചനവും ആരോപിച്ച് അദ്ദേഹം രംഗത്തെത്തി.

2016ൽ അദ്ദേഹത്തെ കൊൽക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയെങ്കിലും ഉത്തരവ് സ്വയം സ്റ്റേ ചെയ്തു വിവാദമായി. 2017ൽ സുപ്രീംകോടതി ജഡ്ജിമാർ ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതോടെ തർക്കം രൂക്ഷമായി. തുടർന്ന് സുപ്രീംകോടതി സ്വമേധയാ ജസ്റ്റിസ് കർണനെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചു.

2017 മെയ് ഒൻപതിന് കോടതിയലക്ഷ്യത്തിന് കുറ്റക്കാരനായി കണ്ടെത്തി അന്നത്തെ ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാർ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് ജസ്റ്റിസ് കർണനെ ആറ് മാസത്തെ തടവിന് ശിക്ഷിച്ചു. കോടതിയലക്ഷ്യത്തിന് തടവുശിക്ഷ ലഭിക്കുന്ന ആദ്യത്തെ സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയായി ഇതോടെ സിഎസ് കർണൻ.

തുടർന്ന് അദ്ദേഹം ഒളിവിൽ പോയി. പിന്നീട് സർവീസിൽ നിന്ന് വിരമിച്ച ശേഷം ജൂൺ 12ന് കോയമ്പത്തൂരിൽ വച്ച് അറസ്റ്റ് ചെയ്തു. ആറ് മാസത്തെ ജയിൽ വാസത്തിന് ശേഷം 2017 ഡിസംബറിൽ ജയിൽമോചിതനായി. 1955ൽ തമിഴ്നാട്ടിലെ കടലൂരിലായിരുന്നു അദ്ദേഹത്തിൻറെ ജനനം. 1983ൽ മദ്രാസ് ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. മദ്രാസ് ഹൈക്കോടതിയിൽ 2009 മാർച്ചിൽ അഡീഷണൽ ജഡ്ജിയായും 2011 മാർച്ചിൽ സ്ഥിരം ജഡ്ജിയായും നിയമിതനായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author