SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kolkata Chorbagan Puja stampede: കൊൽക്കത്തയിൽ ദുർഗ്ഗാ പൂജാക്കിടെ തിക്കും തിരക്കും; മരണസംഖ്യ 19 കവിഞ്ഞു

National

Kolkata Chorbagan Puja stampede: ഇന്നലെ കൊൽക്കത്തയിലെ ചോർ ബാഗൻ സർബോജനിൻ ദുർഗാ പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിച്ചു.

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 18, 2026, 06:45 AM | Updated: Oct 18, 2026, 06:45 AM

കൊൽക്കത്ത: ഇന്നലെ വൈകുന്നേരം കൊൽക്കത്ത ദുർഗാ പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 19 കവിഞ്ഞു. നിരവധിപേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്.

അപകടം നടന്നത് ചോർ ബഗാൻ സർവജനീൻ പൂജാ പന്തലിലായിരുന്നു. അപകടത്തിൽ മരിച്ചവരിൽ 13 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ട് . ഏതാണ്ട് 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മഴയെ തുടർന്ന് പൂജ പന്തലിന്റെ എക്സിറ്റ് ഗേറ്റിലുണ്ടായ വൻ തിരക്കാണ് അപകടത്തിന് കാരണം.

അപകടത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി. അപകടം അറിഞ്ഞ ഉടൻ തന്നെ അദ്ദേഹം ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായ ധനമായും സർക്കർ ജോലിയും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ഒപ്പം പരിക്കേറ്റവർക്ക് 5 ലക്ഷം രൂപ ധനസഹായം നൽകും. സംഭവത്തിൽ നിഷ്‌പക്ഷമായ അന്വേഷണത്തിന് ഒരു ജഡ്ജിയുടെ നേതൃത്വത്തിൽ എസ്‌ഐടി രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തിരക്കിലും തിരക്കിലും പെട്ട് ആളുകൾ ബോധരഹിതരായെന്നും പലരെയും ആ സമയം മോട്ടോർ സൈക്കിളുകളിലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ദൃക്സാക്ഷികൾ പറയുന്നുണ്ട്.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author