SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kollam Dowry Harassment: കൊല്ലത്തെ സ്ത്രീധന പീഡനം: ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

National

മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കൊല്ലത്തെ സ്ത്രീധന പീഡനക്കേസിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

Edited by Karthika V Updated by Karthika V
Published: Oct 08, 2026, 01:08 PM | Updated: Oct 08, 2026, 01:08 PM

ന്യൂഡൽഹി: സ്ത്രീധനത്തിന്റെ പേരിൽ നവവധുവിനെ ഭർത്താവ് അതിക്രൂരമായി മർദിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നീണ്ടകര പുത്തൻതുറ സ്വദേശി അഞ്ജുവിനെ ഭർത്താവ് നന്ദുവും വീട്ടുകാരും ചേർന്ന് ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയാക്കിയെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ചവറ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾക്കെതിരെ അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്.

കഴിഞ്ഞ ജൂലൈ 27-നായിരുന്നു അഞ്ജുവിന്റെയും നന്ദുവിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ സ്ത്രീധനം കുറഞ്ഞുപോയെന്ന പേരിൽ ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയിരുന്നു. ഇതിനിടെ വിദേശത്തേക്ക് പോയ ഭർത്താവ് നന്ദു ഫോണിലൂടെയും അസഭ്യവർഷം തുടരുകയായിരുന്നു. പീഡനം സഹിക്കാനാവാതെ അഞ്ജു സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും ഭർതൃവീട്ടുകാർ ഇടപെട്ട് നിർബന്ധിച്ച് തിരികെ എത്തിക്കുകയായിരുന്നു.

അഞ്ജുവിനെ ഭർത്താവ് സൗദിയിലേക്ക് കൊണ്ടുപോകുകയും അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തുവെന്നും പരാതിയുണ്ട്. കുക്കർ, ലാപ്ടോപ്പ് ചാർജർ, മറ്റ് അടുക്കള ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. ഭർത്താവിന്റെ മർദനത്തിൽ ക്രൂരമായി പരിക്കേറ്റ യുവതി സെപ്റ്റംബർ 30-ന് എങ്ങനെയോ നാട്ട തിരിച്ചെത്തുകയും നേരിട്ട് പോലീസിനെ സമീപിച്ച് പരാതി നൽകുകയുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author