SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Stock Market Investing: സ്റ്റോക്ക് മാർക്കറ്റിൽ എങ്ങനെ തുടക്കം കുറിക്കാം? ക്വാല ഇന്റൽ എഐ പറഞ്ഞു തരും

National

സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന തുടക്കക്കാരനാണ് നിങ്ങളെങ്കിൽ ഈ 5 കാര്യങ്ങൾ അറിഞ്ഞിരിക്കണം.

Edited by Karthika V Updated by Karthika V
Published: Oct 23, 2026, 05:48 PM | Updated: Oct 23, 2026, 05:48 PM

ഓഹരി വിപണി നിക്ഷേപത്തിൽ തുടക്കക്കാരാണോ നിങ്ങൾ? ചാർട്ടുകളും സങ്കീർണ്ണമായ സാങ്കേതിക പദങ്ങളും വാല്യുവേഷനും ഒക്കെ കൂടി ചേർന്ന സങ്കീർണമായ ഒന്നാണ് സ്റ്റോക്ക് മാർക്കറ്റ്. അതിനാൽ തന്നെ ഓഹരി വിപണി നിക്ഷേപത്തിൽ നിന്നും പലരും മാറിനിൽക്കുകയാണ് പതിവ്. എന്നാൽ അതിന് മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ക്വാല ഇന്റൽ.

സ്റ്റോക്ക് മാർ‌ക്കറ്റ് എളുപ്പത്തിൽ പഠിക്കാൻ സഹായിക്കുന്ന എഐ റിസർച്ച് പ്ലാറ്റ്ഫോം ആണ് ക്വാല ഇന്റൽ. കമ്പനികളുടെ ഫണ്ടമെന്റലുകൾ, വിപണി ട്രെൻഡുകൾ, ചാർട്ടുകൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ലളിതമായതും നിങ്ങളുടെ സ്വന്തം ഭാഷയിലും ഉത്തരം നൽകുന്ന ടൂളാണിത്. ഇത് ഇന്ത്യയിലും വന്നതോടെ ഇന്ത്യയിലെ നിക്ഷേപകർക്ക് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായിരിക്കുകയാണ്.

നിക്ഷേപം തുടങ്ങും മുൻപ് അറിയേണ്ട 5 പ്രധാന കാര്യങ്ങൾ

  1. എത്ര തുക വരെ മാറ്റിവെക്കാൻ കഴിയും?

നിക്ഷേപം നടത്താൻ താൽപര്യമുള്ളവർ എത്ര തുക വരെ നിങ്ങൾക്ക് സുരക്ഷിതമായി മാറ്റിവയ്ക്കാൻ കഴിയുമെന്നുള്ള കാര്യം ആദ്യം തീരുമാനിക്കണം. നിക്ഷേപിക്കാൻ ആ​ഗ്രഹിക്കുന്ന തുക ഒരു കമ്പനിയുടെ ഓഹരിയിൽ മാത്രം നിക്ഷേപിക്കതാെ വിവിധ കമ്പനികളിലും വ്യവസായ മേഖലകളിലുമായി വിഭജിച്ച് നിക്ഷേപിക്കുന്നതാണ് തുടക്കക്കാർക്ക് എപ്പോഴും നല്ലത്.

2. ഡീമാറ്റ് അക്കൗണ്ട് തുടങ്ങാം

ഇന്ത്യയിൽ ഓഹരികൾ വാങ്ങാനും വിൽക്കാനും ഒരു ഡീമാറ്റ് അക്കൗണ്ടും ഒരു ട്രേഡിംഗ് അക്കൗണ്ടും ആവശ്യമാണ്. ഡീമാറ്റ് അക്കൗണ്ടിലാണ് വാങ്ങുന്ന ഓഹരികൾ ഡിജിറ്റലായി സൂക്ഷിക്കുന്നത്. അതേസമയം ട്രേഡിം​ഗ് അക്കൗണ്ടിലൂടെ ഓഹരികൾ വാങ്ങാനും വിൽക്കാനുമുള്ള ഓർഡറുകൾ നൽകാൻ സാധിക്കും.

അക്കൗണ്ടുകൾ തുടങ്ങുന്നതിനായി പാൻ കാർഡ്, ബാങ്ക് വിവരങ്ങൾ, തിരിച്ചറിയൽ രേഖ, വിലാസം തെളിയിക്കുന്ന രേഖ എന്നിവയാണ് പ്രധാനമായും വേണ്ടത്. അക്കൗണ്ടുകൾ ആക്ടീവ് ആയിക്കഴിഞ്ഞാൽ വ്യാജ നിർദ്ദേശങ്ങളിൽ വീണ് പോകാതെ കമ്പനികളെക്കുറിച്ച് കൃത്യമായി പഠിച്ച് നിക്ഷേപം തുടങ്ങാം.

3. എമർജൻസി ഫണ്ട് ‌

ഓഹരി വിപണിയെ ഒരു അത്യാവശ്യ ഘട്ടത്തിനായി മാറ്റിവയ്ക്കേണ്ട തുകയ്ക്ക് പകരമായി കരുതരുത്. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിന് മുൻപായി പെട്ടെന്ന് നിങ്ങൾക്കൊരു ആവശ്യം വന്നാൽ ഉപയോ​ഗിക്കുന്നതിന് വേണ്ടിയിട്ട് ഒരു തുക സേവിംഗ്സ് അക്കൗണ്ടിലോ ഫിക്സഡ് ഡിപ്പോസിറ്റുകളിലോ കരുതി വയ്ക്കണം. കാരണം വിപണി ദീർഘകാലത്തേക്ക് മാന്ദ്യത്തിലോ ചാഞ്ചാട്ടത്തിലോ തുടരാനുള്ള സാധ്യതയുണ്ട്. അത്യാവശ്യത്തിന് വച്ചിരിക്കുന്ന പണമാണ് നിങ്ങൾ ഓഹരിയിൽ നിക്ഷേപിക്കുന്നതെങ്കിൽ ഒരുവേള‌ വിപണിയിടിഞ്ഞാൽ ആ സമയത്ത് ചിലപ്പോൾ ഈ പണം പിൻവലിക്കാൻ നിങ്ങൾ നിർബന്ധിതരായേക്കാം. അതിനാൽ, ഒരു എമർജൻസി ഫണ്ട് മാറ്റിവയ്ക്കുന്നതാണ് എപ്പോഴും നല്ലത്.

4. തുടർച്ചയായ സംശയങ്ങൾ ചോദിച്ചറിയാം

പെട്ടെന്ന് മനസിലാക്കിയെടുക്കാൻ പറ്റുന്ന ഒന്നല്ല സ്റ്റോക്ക് മാർക്കറ്റ്. പ്രത്യേകിച്ച് തുടക്കക്കാർക്ക്. കാരണം സ്റ്റോക്ക് മാർക്കറ്റിൽ ഒരു ചോദ്യത്തിന് ഉത്തരം ലഭിക്കുമ്പോൾ അതിൽ നിന്ന് അടുത്ത ചോദ്യം ഉയരും. ഇത് തുടക്കക്കാർക്ക് വലിയ വെല്ലുവിളി നിറഞ്ഞതാണ്. അത്തരക്കാർക്ക് ഉപകാരപ്രദമാണ് ക്വാല ഇന്റൽ. തത്സമയ വിപണി വിവരങ്ങൾ വിശകലനം ചെയ്ത് കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ ഈ എഐ ടൂൾ സഹായിക്കുന്നു. ചാറ്റിലൂടെയോ ശബ്ദ സന്ദേശങ്ങളിലൂടെയോ തുടർചോദ്യങ്ങൾ ചോദിച്ച് നിങ്ങൾക്ക് മനസിലാക്കാം.

5. ലളിതമായ ഭാഷയിൽ ഓഹരി വിപണിയെ കുറിച്ച് പഠിക്കാം

മുൻപരിചയം ഇല്ലാത്തവർക്ക് ഒരു കമ്പനിയുടെ ബാലൻസ് ഷീറ്റ്, പാദവാർഷിക സാമ്പത്തിക ഫലങ്ങൾ, മൂല്യനിർണ്ണയം, ടെക്നിക്കൽ ചാർട്ടുകൾ എന്നിവ മനസിലാക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ദലാൽ സ്ട്രീറ്റിലെത്തപ്പെടുന്ന ഒരു തുടക്കക്കാരന് സപ്പോർട്ട്, റെസിസ്റ്റൻസ്, RSI, MACD തുടങ്ങിയ സങ്കീർണ്ണ പദങ്ങൾ ലളിതമായ ഭാഷയിൽ മനസിലാക്കാൻ ക്വാല ഇന്റൽ സഹായിക്കും. വെബ്‌സൈറ്റുകളിലും റിപ്പോർട്ടുകളിലും കയറിയിറങ്ങാതെ തന്നെ കൃത്യമായ വിവരങ്ങൾ ലളിതമായി നിങ്ങളുടെ സ്വന്തം ഭാഷയിലെത്തിക്കാൻ ക്വാല ഇന്റലിന് സാധിക്കും.

ക്വാലാ ഇന്റൽ ഉപയോഗിക്കേണ്ടതെങ്ങനെ?

ക്വാലാ ഇന്റൽ നിരക്കുകൾ

ഈ പ്ലാനുകളിലൂടെ എഐ ടൂളുകൾ അൺലിമിറ്റഡായി ഉപയോഗിക്കാം.

ക്വാലാ ഇന്റൽ ആർക്കൊക്കെ ഉപയോഗിക്കാം?

ലോങ് ടേം ഇൻവെസ്റ്റർമാർ, ഇൻട്രാഡേ / സ്വിങ് ട്രേഡർമാർ, തുടക്കക്കാർ, സമയം കുറഞ്ഞ പ്രൊഫഷണലുകൾ എന്നിവർക്ക് ക്വാല ഇന്റൽ ഉപയോ​ഗിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author