SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kwala Intel: ഓഹരികൾ വാങ്ങാൻ മികച്ച സമയമേത്? ക്വാല ഇന്റൽ നിർദേശിക്കുന്നത് ഇങ്ങനെ

National

നിക്ഷേപത്തിൽ വളരെ സെലക്ടീവ് ആകുക, പടിപടിയായി നിക്ഷേപം നടത്തുക, വിപണിയിലെ മാറ്റങ്ങളിൽ ജാഗ്രത പാലിക്കുക എന്നിവ പ്രധാനമാണെന്ന് ക്വാല ഇൻറൽ വ്യക്തമാക്കുന്നു.

Written By Roniya Baby Updated by Roniya Baby
Published: Nov 06, 2026, 03:53 PM | Updated: Nov 06, 2026, 03:53 PM

വിപണിയിൽ ഇടിവുണ്ടാകുന്ന സമയം ഓഹരികൾ വാങ്ങാൻ ഒരു മികച്ച അവസരമായി പലരും കാണാറുണ്ട്. എന്നാൽ ഇത് നിക്ഷേപത്തിന് അനുയോജ്യമായ സമയമാണോ? ഓഹരിയിലെ ഇടിവിന് കാരണം കമ്പനിയുടെ മോശം അവസ്ഥയാണെങ്കിൽ വിലക്കുറവിൽ ഓഹരികൾ വാങ്ങുന്നത് കൂടുതൽ നഷ്ടത്തിന് കാരണമാകാം.

ബൈ ദ ഡിപ് (Buy The Dip) എന്താണ്?

വിലയിടിവിന് ശേഷം ചില ഓഹരികളോ വിപണിയുമായി ബന്ധപ്പെട്ട ആസ്തികളോ വാങ്ങുന്നതിനെയാണ് ബൈ ദി ഡിപ് എന്നുവിളിക്കുന്നത്. നിക്ഷേപകർക്ക് താരതമ്യേന കുറഞ്ഞ വിലയിൽ വിപണിയിലേക്ക് പ്രവേശിക്കാൻ ഇത് മികച്ച ഒരു അവസരം ആകാമെങ്കിലും ഓഹരി വില അണ്ടർ വാല്യൂഡ് ആണെന്ന് ഇത് അർഥമാക്കുന്നില്ല.

മോശം വരുമാനമോ കമ്പനിയുടെ അടിസ്ഥാന കാര്യങ്ങളിലെ പ്രശ്നങ്ങൾ കാരണമോ ഓഹരി വില ഇടിഞ്ഞതാകാം. അതിനാൽ തന്നെ ഓഹരി വില ഇടിയാനുണ്ടായ കാര്യങ്ങൾ മനസ്സിലാക്കി വേണം ഓഹരി വാങ്ങാൻ. നിക്ഷേപത്തിൽ വളരെ സെലക്ടീവ് ആകുക, പടിപടിയായി നിക്ഷേപം നടത്തുക, വിപണിയിലെ മാറ്റങ്ങളിൽ ജാഗ്രത പാലിക്കുക എന്നിവ പ്രധാനമാണെന്ന് ക്വാല ഇൻറൽ (Kwala Intel) വ്യക്തമാക്കുന്നു.

ബൈ ദ ഡിപ് ചെയ്യേണ്ടതുണ്ടോ?

വളരെ സെലക്ടീവായി ഓഹരികൾ വാങ്ങുക. മാർക്കറ്റ് ഇൻഡിക്കേറ്ററുകൾ, അടിസ്ഥാന കാര്യങ്ങൾ, വാല്യുവേഷനുകൾ, പടിപടിയായ നിക്ഷേപം എന്നിവയാണ് ക്വാല ഇൻറൽ എഐ സൂപ്പർ ബ്രെയിൻ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ. ഓഹരി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് ക്വാല ഇൻറൽ പറയുന്നു.

ഓഹരി ഇടിയാൻ കാരണം എന്ത്?

ഓഹരി ഇടിയാനുണ്ടായ കാരണം വ്യക്തമായി പരിശോധിക്കുക. ഇത് മൊത്തത്തിലുള്ള വിപണിയിലെ ചലനത്തെ തുടർന്നാണോ അതോ കമ്പനിയുമായി ബന്ധപ്പെട്ട ഇടിവാണോ എന്ന് പരിശോധിക്കണം. കമ്പനിയുടെ സാമ്പത്തിക സ്ഥിതി എത്രത്തോളം സുരക്ഷിതമാണെന്ന് പരിശോധിക്കുക. വരുമാനത്തിൻറെ പ്രകടനവും ബാലൻസ് ഷീറ്റും വിലയിരുത്തുക.

പ്രൊമോട്ടർമാരും കോർപ്പറേറ്റ് ഗവേണൻസ് റിസ്കുകളും

പ്രൊമോട്ടർമാരുമായി ബന്ധപ്പെട്ട റിസ്കുകളും കോർപ്പറേറ്റ് ഗവേണൻസും പരിശോധിക്കുക. നല്ല വാല്യൂ സ്റ്റോക്ക് ആണെന്ന് തോന്നിയാൽ പോലും മോശം കോർപ്പറേറ്റ് ഗവേണൻസ് കൂടുതൽ അപകടസാധ്യത ഉണ്ടാക്കിയേക്കാം.

നിക്ഷേപ പദ്ധതി

ഒരു നിക്ഷേപ പദ്ധതി ഉണ്ടായിരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. എത്ര തുക നിക്ഷേപിക്കും എന്നത് പ്രധാനമാണ്. ഒരു ഓഹരിയിൽ കൂടുതൽ തുക നിക്ഷേപിക്കരുത്. ഘട്ടം ഘട്ടമായി നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. ഡിപ് വാങ്ങുന്നതിന് പകരം മികച്ച ഓഹരികൾ വാങ്ങാൻ ശ്രദ്ധിക്കുക.

കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി Kwala Intel ഉപയോഗിക്കാം. ഓഹരി വിപണിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാനും വിവരങ്ങൾ പരിശോധിക്കാനും ക്വാല ഇൻറൽ സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author