SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Jammu&Kashmir Encounter: കുൽ​ഗാമിൽ ഏറ്റുമുട്ടൽ: സി.ആർ.പി.എഫ് ക്യാമ്പ് ആക്രമണത്തിൽ പങ്കുള്ള ലഷ്‌കർ ഭീകരനെ വധിച്ചു

National

കഴിഞ്ഞയാഴ്ച സിആർപിഎപ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ പങ്കുള്ള ഭീകരനെയാണ് സൈന്യം വധിച്ചത്.

Edited by Karthika V Updated by Karthika V
Published: Nov 16, 2026, 04:03 PM | Updated: Nov 16, 2026, 04:03 PM

ജമ്മു കശ്മീരിലെ കുൽഗാനമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ ലത്തീഫ് ഭട്ട് ആണ് കൊല്ലപ്പെട്ടത്. മറ്റൊരു ഭീകരൻ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച കുൽ​ഗാമിലെ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണം നടന്ന അതേ പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റിരുന്നു.

സൈന്യത്തിന്റെയും മറ്റ് സുരക്ഷാ സേനകളുടെയും സഹായത്തോടെ പ്രദേശം പൂർണ്ണമായും വളഞ്ഞിട്ടുണ്ട്. സമീപത്തുള്ള സൈനിക യൂണിറ്റുകളും ജമ്മു കശ്മീർ പോലീസിന്റെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പും ഏറ്റുമുട്ടലിന്റെ ഭാ​ഗമാണ്.

കുൽഗാം സ്വദേശിയായ ഭട്ട് പാകിസ്ഥാൻ ഭീകരർക്കൊപ്പം ചേർന്ന് പ്രവർത്തിച്ചിരുന്നതായി ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഇയാൾ ഭീകരർക്ക് സഹായം നൽകുന്ന പ്രാദേശിക ശൃംഖലയുടെ പിന്തുണയോടെ ദക്ഷിണ കശ്മീരിലെ വിവിധ ഒളിത്താവളങ്ങളിലേക്ക് മാറിമാറി താമസിച്ചിരുന്നതായും വിവരമുണ്ട്. ജൂലൈ 22ന് അനന്ത്നാഗിലെ ലാൽ ചൗക്കിൽ ഒരു പോലീസ് കോൺസ്റ്റബിളിനെ വെടിവെച്ച് കൊന്ന കേസിലും ജൂലൈ 31-ന് കുൽഗാമിൽ അതിഥി തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തിലും ഇയാൾക്ക് പങ്കുണ്ട്. 2026-ൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ ഭട്ടിന് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

നവംബർ 11-ന് ആണ് കുൽഗാമിലെ മിർ ബസാറിന് സമീപമുള്ള സി.ആർ.പി.എഫ് ക്യാമ്പിന് നേരെ ആക്രമണമുണ്ടായത്. ആയുധധാരികളായ രണ്ട് ഭീകരർ ആണ് ക്യാമ്പിന് നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റിരുന്നു ഇതിൽ ഒരാളുടെ നില ഗുരുതരമാകുകയും ചെയ്തിരുന്നു. ക്യാമ്പിന് നേരയുള്ള ആക്രമണത്തിന് ശേഷം ഭീകരർ സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെട്ടിരുന്നു. കുൽഗാം ആക്രമണം നടന്ന് 24 മണിക്കൂറിനുള്ളിൽ കിഷ്ത്വാർ ജില്ലയിൽ രണ്ട് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. ബാബി ചന്ദ്, യശ്പാൽ കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലുടനീളം സേന അതീവ ജാഗ്രതയിലാണുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author