iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Punjab Bus Accident: പഞ്ചാബിൽ ബസ് മറിഞ്ഞ് അപകടം: മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്ന് മരണം

National

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽ മൂന്ന് മരണം. മലയാളി വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്.

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. പഞ്ചാബ് എൽപിയു (LPU) യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയും കോട്ടയം കടുത്തുരുത്തി സ്വദേശിയുമായ ജോസ്‌ന ജോർജാണ് മരിച്ച മലയാളി.

മണാലിയിൽ നിന്ന് പഠനയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ബംഗയിലെ മജാരി ഗ്രാമത്തിന് സമീപത്തുവെച്ചായിരുന്നു ദുരന്തം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കോട്ട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാ‍ർത്ഥി മുങ്ങിമരിച്ചു; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ചോയിമഠം ചെറുപുഴയിൽ കുളിക്കാനിറങ്ങിയ 13 വയസുകാരൻ മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി. ചാത്തമംഗലം പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് (13) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം സംഭവിച്ചത്.

സംഭവസ്ഥലത്തിന് സമീപം താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികൾ കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തുകയായിരുന്നു. ഇവർ പുഴയിലിറങ്ങി അപകടത്തിൽപ്പെട്ട ഒരു കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും സനു ഫിയാസിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് നാട്ടുകാർ മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തിരച്ചിലിലാണ് സനു ഫിയാസിന്റെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സനു ഫിയാസിന്റെ ചാത്തമംഗലത്തെ വീട്ടിലെത്തിയ ശേഷം രണ്ട് കൂട്ടുകാരും ചേർന്ന് സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.