CJP Split: കോക്രോച്ച് ജനതാ പാർട്ടിയിൽ പൊട്ടിത്തെറി, 'CJP-ഡെമോക്രാറ്റിക്' രൂപീകരിച്ച് വിമത വിഭാഗം
)
ആഭ്യന്തര കലഹം രൂക്ഷമായതിനെ തുടര്‍ന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) രണ്ടായി പിളര്‍ന്നു. സിജെപി മുന്‍ വോളണ്ടിയറായ മനീഷ് ബ്രഹ്ഭട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി-ഡെമോക്രാറ്റിക് (CJP-D) എന്ന പേരില്‍ വിമത വിഭാഗം പ്രഖ്യാപിച്ചു.
മാത്രമല്ല സിജെപി സ്ഥാപകൻ അഭിജിത് ദീപകെയ്‌ക്കെതിരെ മനീഷ് ബ്രഹ്ഭട്ട് പരസ്യമായി ആരോപണം ഉന്നയിച്ചു. ജന്തര്‍ മന്തറിലെ പ്രതിഷേധങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്ന പ്രവർത്തകരെ തഴഞ്ഞ് ചുരുക്കം ചിലരെ മാത്രം അഭിജിത് നേതൃത്വത്തിലേക്ക് കൊണ്ടുവന്നു എന്നാണ് മനീഷിന്റെ ആരോപണം.
പിണക്കങ്ങള്‍ക്ക് കാരണം
ഛത്രപതി സംഭാജിനഗറില്‍ നടന്ന രഹസ്യ യോഗമാണ് സിജെപി നേതാക്കളും വോളണ്ടിയര്‍മാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് കാരണം. ഇവിടെയുണ്ടായ പല തീരുമാനങ്ങളും അഭിപ്രായവ്യത്യാസത്തിന് കാരണമായി.
പ്രതിഷേധം: അഭിജിത് ദീപ്കെയുടെ അപ്പാര്‍ട്ട്മെന്റിന് പുറത്ത് മനീഷ് ബ്രഹ്ഭട്ടും വോളണ്ടിയറായ രാഹുല്‍ പാണ്ഡ്യയും പ്രതിഷേധം നടത്തി. തളര്‍ന്നുപോയ ഇരുവരെയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
പുറത്താക്കല്‍: നിലവില്‍ യഥാർത്ഥ പ്രസ്ഥാനം കൈയടക്കിയിരിക്കുന്നത് ആം ആദ്മി പാർട്ടിയുമായി (എഎപി) ബന്ധമുള്ള വ്യക്തികളാണെന്ന് വിമതര്‍ ആരോപിക്കുന്നു. സിജെപിയുടെ ആദ്യകാലം മുതലുള്ള വോളണ്ടിയര്‍മാരെ ഒഴിവാക്കിയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
തര്‍ക്കം: പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ രാജ്യവ്യാപകമായ പ്രാതിനിധ്യമില്ലെന്നും വിശ്വസ്തരായ അംഗങ്ങളെ ഒഴിവാക്കിയെന്നും മനീഷ് ബ്രഹ്ഭട്ട് ആരോപിക്കുന്നു.
രാഷ്ട്രീയ ചാഴ്വ്
മാറിയ കാഴ്ചപ്പാട്: വിദ്യാർത്ഥികളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം ചില രാഷ്ട്രീയ നേതാക്കളെ മാത്രം എതിർക്കുന്ന രീതിയിലേക്ക് സിജെപിയുടെ ശ്രദ്ധ മാറിയെന്ന് CJP-D കുറ്റപ്പെടുത്തി.
ആശയങ്ങളെ അവഗണിക്കുന്നു: ജന്തർമന്തർ സമരത്തിൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ശിവസേന തുടങ്ങിയ വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സംഘടനയുടെ ഇപ്പോഴത്തെ ഘടന വൈവിധ്യത്തെ പൂർണ്ണമായും അവഗണിക്കുകയാണ്.
പ്രതികരണം: തനിക്ക് മുൻപ് എ.എ.പിയുമായി (AAP) ബന്ധമുണ്ടായിരുന്ന കാര്യം സ്ഥാപകൻ അഭിജിത് ദീപ്കെ സമ്മതിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സംഘടനാ പ്രവർത്തനങ്ങൾ പൂർണ്ണമായും സ്വതന്ത്രമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
സിജെപി-ഡിയുടെ ഭാവി
അടിത്തട്ടിലുള്ള സാധാരണക്കാരെയും പ്രവർത്തകരെയും ലക്ഷ്യമിട്ടാണ് കോക്രോച്ച് ജനതാ പാര്‍ട്ടി-ഡെമോക്രാറ്റിക് (CJP-D) ഔദ്യോഗികമായി ന്യൂഡൽഹിയിൽ ആരംഭിച്ചത്. സിജെപിയുടെ പുതിയ നിയമനങ്ങളിൽ തഴയപ്പെട്ടുവെന്ന് തോന്നുന്ന വോളണ്ടിയർമാരെയും പ്രവർത്തകരെയും സംഘടനയിലേക്ക് ഒന്നിപ്പിക്കാനാണ് CJP-D ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)