SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Multibagger Stocks: മൾട്ടിബാഗർ ഓഹരികൾ എങ്ങനെ തിരഞ്ഞെടുക്കാം? 7 പ്രധാന റൂളുകളുമായി ക്വാല ഇന്റൽ

National

മൾട്ടിബാഗർ ഓഹരികൾ എങ്ങനെ തിരഞ്ഞെടുക്കണമെന്നതിന് നിർദ്ദേശങ്ങളുമായി ക്വാല ഇൻറൽ.

Edited by Karthika V Updated by Karthika V
Published: Nov 04, 2026, 06:02 PM | Updated: Nov 04, 2026, 06:02 PM

മൾട്ടിബാഗർ ഓഹരികൾ കണ്ടെത്താൻ ഓരോ നിക്ഷേപകനും ആ​ഗ്രഹിക്കാറുണ്ട്. നിക്ഷേപം നടത്തുന്ന തുകയെ പലമടങ്ങാക്കി മാറ്റി വൻ സാമ്പത്തിക വളർച്ച നൽകുന്നു എന്നത് തന്നെയാണ് മൾട്ടിബാ​ഗർ ഓഹരികളുടെ പ്രത്യേകത. എന്നാൽ ഇത്തരം മികച്ച് ഓഹരികളെ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളി നിറഞ്ഞ ഒന്നാണ്.

പലപ്പോഴും സോഷ്യൽ മീഡിയ ട്രെൻഡുകളും തെറ്റായ പ്രചാരണങ്ങളും വിശ്വസിച്ച് കൃത്യമായ പഠനം നടത്താതെ പലരും നിക്ഷേപം നടത്താറുണ്ട്. എന്നാൽ കൃത്യമായ ഒരു സിസ്റ്റമാറ്റിക് പ്രക്രിയയിലൂടെ വിപണിയിലെ വിജയസാധ്യതയുള്ള ഓഹരികളെ കണ്ടെത്താൻ സാധിക്കുമോ? കൃത്യമായ ഡാറ്റാ റിസർച്ചിലൂടെയും ഫണ്ടമെന്റൽ അനാലിസിസിലൂടെയും അത്തരം ഓഹരികളെ മുൻകൂട്ടി തിരിച്ചറിയാൻ എഐ ടൂളായ ക്വാല ഇന്റൽ സഹായിക്കും.

'മൾട്ടിബാഗർ' ഓഹരിയെ മുൻകൂട്ടി കണ്ടെത്തുന്നത് എളുപ്പമാണോ എന്ന ചോദ്യത്തിന് ക്വാല ഇന്റൽ ഉത്തരം നൽകുന്നു...

വലിയ നേട്ടം കൈവരിച്ച ശേഷം ഒരു ഓഹരിയെ മൾട്ടിബാഗർ ആയി തിരിച്ചറിയുക എന്നത് എളുപ്പമാണെന്ന് ക്വാല ഇന്റൽ പറയുന്നു. എന്നാൽ വളർച്ചയുടെ തുടക്ക ഘട്ടത്തിൽ തന്നെ അതിനെ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണെന്നും എഐ ചൂണ്ടിക്കാട്ടുന്നു.

മൾട്ടിബാഗർ ഓഹരികളെക്കുറിച്ച് പഠിക്കുമ്പോൾ മുൻപ് 'സർവൈവർഷിപ്പ് ബയസ്' എന്ന ചിന്താ​ഗതിയുടെ ചതിക്കുഴിയിൽ നിക്ഷേപകർ വീണ് പോകാറുണ്ടായിരുന്നു. പരാജയപ്പെടുകയോ പ്രകടനം മങ്ങുകയോ പൂർണ്ണമായി അപ്രത്യക്ഷമാവുകയോ ചെയ്ത കമ്പനികളെ അവ​ഗണിച്ച് വിജയിച്ച കമ്പനികൾക്ക് പുറകെ മാത്രം പോകാനായിരുന്നു നിക്ഷേപകർ താൽപര്യപ്പെട്ടിരുന്നതെന്ന് എഐ വ്യക്തമാക്കുന്നു. അടിസ്ഥാനപരമായ ഫണ്ടമെന്റൽ ഫിൽട്ടറുകൾ ഉപയോഗിച്ച് ഓഹരികളെ തിരഞ്ഞെടുപ്പ് ചുരുക്കാൻ കഴിയുമെങ്കിലും ഭാവിയിൽ അത് പ്രയോജനപ്പെടില്ലെന്ന് Kwala Intel ഓർമ്മിപ്പിക്കുന്നു. കാരണം മുൻകാലങ്ങളിൽ മികച്ച നേട്ടം നൽകി എന്നതുകൊണ്ട് മാത്രം ഒരു കമ്പനി ഭാവിയിലും മൾട്ടിബാഗർ ആകണമെന്നില്ലെന്ന് വ്യക്തം.

കൂടാതെ സമീപകാല വിപണി തരംഗങ്ങളും വിലക്കയറ്റവും മാത്രം നോക്കി ഓഹരികൾ വാങ്ങുന്നത് തെറ്റായ പ്രവണതയാണെന്ന് ക്വാല ഇന്റൽ ചൂണ്ടിക്കാണിക്കുന്നു. നിഫ്റ്റി സ്മോൾക്യാപ് 100 പോലുള്ള മേഖലകളിൽ നിക്ഷേപിക്കുന്നവർ വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളും, അതിലെ കയറ്റവും ഇറക്കവും വ്യക്തമാക്കുന്ന അഡ്വാൻസ്-ഡിക്ലൈൻ അനുപാതവും കൃത്യമായി പഠിക്കണം. അതിന് ശേഷമേ നിക്ഷേപ തീരുമാനം എടുക്കാവുള്ളൂ.

മൾട്ടിബാഗർ ഓഹരികൾ എങ്ങനെ തിരഞ്ഞെടുക്കാം? അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

ബിസിനസ് നിലവാരം

മൾട്ടിബാഗർ ഓഹരികൾ തിരഞ്ഞെടുക്കുമ്പോൾ നിക്ഷേപകർ ആദ്യം അറിയേണ്ടത് കമ്പനി എന്ത് ഉൽപ്പന്നമാണ് നൽകുന്നതെന്നും ഉപഭോക്താക്കൾ അത് എന്തുകൊണ്ട് വാങ്ങുന്നു എന്നുമാണ്. മറ്റ് കമ്പനികളെ അപേക്ഷിച്ച് അവയ്ക്ക് വിപണിയിൽ നിലനിൽക്കാനും, സമ്മർദ്ദങ്ങൾക്കിടെ ലാഭം നിലനിർത്താനും സാധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

വളർച്ചയുടെ സ്ഥിരത

നിക്ഷേപത്തിന് എപ്പോഴും വിൽപനയിലും ലാഭത്തിലും തുടർച്ചയായ വളർച്ച നേടുന്ന കമ്പനികളാണ് നല്ലത്. വിപണിയിൽ തിരിച്ചടികൾ നേരിടുമ്പോഴും ബിസിനസ് നിലനിർത്താൻ കമ്പനിക്ക് സാധിക്കുന്നുണ്ടോ എന്ന് നിക്ഷേപകർ ഉറപ്പുവരുത്തണം.

റിട്ടേൺ ഓൺ ക്യാപിറ്റൽ എംപ്ലോയ്ഡ്

ബിസിനസ്സ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഓരോ രൂപ മൂലധനത്തിൽ നിന്നും എത്രത്തോളം ലാഭം നേടാൻ കമ്പനിക്ക് സാധിക്കുന്നു എന്നറിയാൻ ROCE സഹായിക്കുന്നു. മൾട്ടിബാഗർ ഓഹരികൾ തിരഞ്ഞെടുക്കുന്ന നിക്ഷേപകർ മുൻ​ഗണന നൽകേണ്ടത് ഉയർന്നതും സ്ഥിരതയുള്ളതുമായ ROCE ഉള്ള കമ്പനികൾക്കാണ്.

ക്യാഷ് കൺവേർഷൻ

റിപ്പോർട്ട് ചെയ്യുന്ന ലാഭം മാത്രം നോക്കി നിക്ഷേപം നടത്താതെ 'ക്യാഷ് ഫ്ലോ' പരിശോധിച്ച് കമ്പനിയുടെ പേപ്പർ ലാഭം യഥാർത്ഥ പണമായി കമ്പനിയിലേക്ക് എത്തുന്നുണ്ടോ എന്നറിയണം. ലാഭം കൂടുതലും ക്യാഷ് ഫ്ലോ കുറവുമാണെങ്കിൽ അത് കമ്പനിയുടെ കടബാധ്യതകളെയോ കൃത്രിമത്വം നടന്നിരുന്നതായോ എന്നതിനെയാണ് സൂചിപ്പിക്കുന്നത്.

ബാലൻസ് ഷീറ്റ്

ഭാവിയിൽ ഉണ്ടായേക്കാവുന്ന കടബാധ്യതകൾ തീർക്കാൻ കമ്പനിക്ക് കഴിയുമോ എന്ന് അറിയാൻ ബാലൻസ് ഷീറ്റ് വ്യക്തമായി പഠിക്കണം. അതിന് ശേഷമെ നിക്ഷേപ കാര്യത്തിൽ തീരുമാനം എടുത്താവുള്ളൂ. Kwala Intel-ന്റെ റിപ്പോർട്ടുകൾ ഈ സങ്കീർണമായ സാമ്പത്തിക വിവരങ്ങൾ പഠിക്കാൻ സഹായിക്കുന്നു.

മാനേജ്‌മെന്റിന്റെ കാര്യക്ഷമത

ദീർഘകാലത്തേക്ക് പണം നിക്ഷേപിക്കാനാണ് നിങ്ങൾ പദ്ധതിയിടുന്നതെങ്കിൽ എത്രത്തോളം വിശ്വസ്തരാണ് കമ്പനി നടത്തുന്ന പ്രൊമോട്ടർമാരെന്ന് അറിഞ്ഞിരിക്കണം. അവരുടെ കോർപ്പറേറ്റ് ഭരണനിർവ്വഹണം സുതാര്യമാണോ കമ്പനിയുടെ ഫണ്ട് എങ്ങനെയൊക്കെ വിനിയോഗിക്കുന്നു എന്ന കാര്യങ്ങളൊക്കെ നിക്ഷേപകർ പരിശോധിക്കണം.

വാല്യുവേഷനും വിപണിയിലെ അപകടസാധ്യതകളും

കമ്പനി മികച്ചതായത് കൊണ്ട് മാത്രം ഓഹരികൾ ഏത് വിലയിലും വാങ്ങാൻ നിൽക്കരുത്. വാങ്ങിക്കുന്ന ഓഹരിയുടെ വില അതിന്റെ യഥാർത്ഥ മൂല്യത്തേക്കാൾ കൂടുതലാണ് എന്നുണ്ടെങ്കിൽ ഭാവിയിൽ വിപണിയിൽ ചെറിയ തിരിച്ചടിയുണ്ടായാൽ പോലും വലിയ നഷ്ടം വരുത്തിവയ്ക്കും. അതുകൊണ്ട് തന്നെ ന്യായമായ വാല്യുവേഷനിൽ ലഭിക്കുന്ന ഓഹരികൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author