SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Bomb Threat: നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന് ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇന്ത്യ-ഓസ്ട്രേലിയ അണ്ടർ-19 മത്സരത്തിനിടെ

National

ഇന്ത്യ-ഓസ്ട്രോലിയ അണ്ടർ 19 പരിശീലന മത്സരത്തിനിടെ നരേന്ദ്രമോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി.

Edited by Karthika V Updated by Karthika V
Published: Oct 08, 2026, 04:10 PM | Updated: Oct 08, 2026, 04:10 PM

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി. യൂത്ത് ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ഇന്ത്യ-ഓസ്ട്രേലിയ അണ്ടർ-19 പരിശീലന മത്സരം നടക്കുന്നതിനിടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴിയാണ് അജ്ഞാത സന്ദേശം വന്നത്. സന്ദേശം ലഭിച്ച ഉടൻ തന്നെ പോലീസും ബോംബ് സ്ക്വാഡും ഫയർഫോഴ്സും സ്റ്റേഡിയത്തിലെത്തി വ്യാപക പരിശോധന നടത്തി.

സ്റ്റേഡിയത്തിലെ ഗ്രൗണ്ട് എ-യിൽ ഒക്ടോബർ 4 മുതൽ ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടർ-19 ചതുർദിന മത്സരം നടന്നുവരികയായിരുന്നു. ബുധനാഴ്ച രാവിലെ 11.15-ഓടെയാണ് ഭീഷണി സന്ദേശം അധികൃതരുടെ ശ്രദ്ധയിൽ പതിഞ്ഞത്. സന്ദേശം ലഭിച്ച ഉടൻ തന്നെ പോലീസ് ഇടപെട്ട് ഇരു ടീമുകളിലെയും കളിക്കാരെയും സപ്പോർട്ട് സ്റ്റാഫിനെയും സ്റ്റേഡിയത്തിൽ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന പഞ്ചാബി ഗായകൻ ദിൽജിത് ദോസാഞ്ചിന്റെ സംഗീത നിശയ്ക്കും ബോംബ് ഭീഷണിയുള്ളതായി വിവരമുണ്ട്. നവംബർ 21-നാണ് ഈ ഷോ നിശ്ചയിച്ചിരിക്കുന്നത്. അണ്ടർ-19 ക്രിക്കറ്റ് മത്സരത്തിനും സംഗീത പരിപാടിക്കും ഒരേസമയം ഭീഷണി സന്ദേശമെത്തിയ പശ്ചാത്തലത്തിൽ, വ്യാജ ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താൻ ഗുജറാത്ത് പോലീസും സൈബർ സെല്ലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author