SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

World Punjabi Conference 2026: പഞ്ചാബ് മുഖ്യമന്ത്രിയുടെ പാകിസ്ഥാന്‍ സന്ദര്‍ശനം: വിസ നല്‍കാമെന്ന് പാകിസ്ഥാന്‍, കേന്ദ്രം അനുമതി നല്‍കുമോ?

National

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് വിസ നല്‍കാന്‍ പാകിസ്ഥാന്‍ തയാര്‍, തീരുമാനം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്ക് വിധേയം.

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 07, 2026, 10:48 AM | Updated: Nov 07, 2026, 10:48 AM

ലാഹോറിൽ നടക്കുന്ന 'വേൾഡ് പഞ്ചാബി കോൺഫറൻസിൽ' പങ്കെടുക്കുന്നതിനായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് വിസ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് പാകിസ്ഥാൻ. ഇന്നലെ ഇസ്ലാമാബാദിൽ നടന്ന മാധ്യമസമ്മേളനത്തിലാണ് പാകിസ്ഥാൻ വിദേശകാര്യ വക്താവ് സജ്ജാദ് ഹൈദ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്.

നവംബർ 27-ന് ലാഹോറിൽ വെച്ചാണ് വിശ്വ പഞ്ചാബി സമ്മേളനം നടക്കുന്നത്. തനിക്ക് ഈ സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ പാകിസ്ഥാനിൽ പോകാൻ കേന്ദ്ര സർക്കാർ അനുമതി നൽകുമോ എന്ന കാര്യം സംശയമാണെന്നും ഭഗവന്ത് മൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രിക്ക് 'വേൾഡ് പഞ്ചാബി കോൺഫറൻസിൽ' പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അദ്ദേഹത്തിന് വിസ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യ വക്താവ് അറിയിച്ചത്. പഞ്ചാബ് നിയമസഭയിൽ ഭഗവന്ത് മൻ തനിക്ക് പാകിസ്ഥാന്റെ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. പഞ്ചാബി സംസ്കാരവും സാഹിത്യവും പങ്കുവെക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കേന്ദ്ര സർക്കാർ ഇക്കാര്യത്തിന് അനുമതി നൽകുമോയെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു.

2025 മെയ് 7 മുതൽ കർത്താർപൂർ ഇടനാഴി അടിച്ചിട്ടിരിക്കുകയാണ്. ഏപ്രിൽ 22-ന് പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂറിനെ' തുടർന്നാണ് ഈ യാത്രാമാർഗ്ഗം അടച്ചിട്ടിരിക്കുന്നത്. പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിലെ ദേര ബാബ നാനക്കിനെയും പാകിസ്ഥാനിലെ കർത്താർപൂരിലുള്ള ഗുർദ്വാര ദർബാർ സാഹിബിനെയും ബന്ധിപ്പിക്കുന്നതാണ് കർത്താർപൂർ ഇടനാഴി. സിഖ് മതസ്ഥാപകനായ ഗുരു നാനാക് ദേവ് തന്റെ ജീവിതത്തിന്റെ അവസാന കാലം ചെലവഴിച്ച ഇവിടം സിഖുകാർക്ക് അതീവ വിശുദ്ധമായ ഒരു ആരാധനാലയമാണ്. ഇന്ത്യ നിയന്ത്രണങ്ങൾ നീക്കുകയാണെങ്കിൽ തീർത്ഥാടകരെ സ്വാഗതം ചെയ്യാൻ തയ്യാറാണെന്ന് പാകിസ്ഥാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author