SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

അസമിൽ ട്രെയിൻ അപകടം: കൊൽക്കത്ത-സായിരംഗ് എക്സ്പ്രസിന്റെ 6 കോച്ചുകൾ പാളം തെറ്റി

National

Train Derailment: അസമിലെ കാംരൂപ് ജില്ലയിലുള്ള ദിഗാരു റെയിൽവേ സ്റ്റേഷനിൽ വെച്ച് കൊൽക്കത്ത-സായിരംഗ് എക്സ്പ്രസിന്റെ ആറ് കോച്ചുകൾ പാളം തെറ്റി.

Written By Ajitha Kumari Updated by Ajitha Kumari
Published: Nov 11, 2026, 10:00 AM | Updated: Nov 11, 2026, 10:00 AM

ഗുവാഹത്തി: അസമിൽ കൊല്‍ക്കത്ത-സായിരംഗ് എക്‌സ്പ്രസിന്റെ ആറ് കോച്ചുകൾ പാളം തെറ്റി. കാംരൂപ് ജില്ലയിലെ ദിഗാരു റെയില്‍വേ സ്റ്റേഷന് സമീപം രാവിലെ 6.54 ഓടെയായിരുന്നു അപകടം നടന്നത്.

അപകടത്തിൽ 7 പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് സൂചന. അപകടസ്ഥലത്ത് മുതിർന്ന ഉദ്യോഗസ്ഥൻ എത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായും മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.

13125 നമ്പർ കൊൽക്കത്ത-സൈരംഗ് എക്സ്പ്രസ് അസമിലെ ദിഗാരു റെയിൽവേ സ്റ്റേഷനിൽ മറ്റൊരു ട്രെയിനിന് വഴിയൊരുക്കാൻ നിർത്തിയിടുന്നതിനിടെ ലോക്കോ പൈലറ്റിന് ട്രെയിനിന്റെ വേഗതയിൽ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും. തൽഫലമായി ട്രെയിൻ പാളം തെറ്റി എന്നുമാണ് റിപ്പോർട്ട്. എഞ്ചിനും ഏഴ് കോച്ചുകളുമാണ് പാളം തെറ്റിയത്.

അപകടത്തെത്തുടർന്ന് ട്രെയിനിലെ യാത്രക്കാർ പരിഭ്രാന്തിയിലായി.

പാളം തെറ്റിയ കോച്ചുകളിൽ നിന്ന് രക്ഷപ്പെടാൻ അവർ പരക്കം പായുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തിന് തൊട്ടുപിന്നാലെ തന്നെ രക്ഷാപ്രവർത്തകരും ദുരിതാശ്വാസ സംഘങ്ങളും സ്ഥലത്തെത്തി. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.

അപകടം ഈ റൂട്ടിലൂടെയുള്ള ട്രെയിൻ ഗതാഗതത്തെ തടസ്സപ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്. ട്രെയിൻ പാലം തെറ്റാനുള്ള ശരിക്കുള്ള കാരണം എന്താണെന്ന് അന്വേഷണം നടത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author