SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Chhattisgarh Bus Accident: ഛത്തീസ്ഗഡിൽ ബസ് മറിഞ്ഞ് അപകടം; ആറ് മരണം, 39 പേർക്ക് ഗുരുതര പരിക്ക്

National

ഛത്തീസ്ഗഡിലുണ്ടായ ബസ് അപകടത്തിൽ ആറ് പേർ മരിച്ചു.

Edited by Karthika V Updated by Karthika V
Published: Oct 22, 2026, 08:07 PM | Updated: Oct 22, 2026, 08:07 PM

ഛത്തീസ്ഗഡിൽ മിനിബസ് അപകടത്തിൽ ആറ് മരണം. എംസിബി ജില്ലയിൽ മനേന്ദ്രഗഡിൽ നിന്ന് കേൽഹാരിയിലേക്ക് പോവുകയായിരുന്ന ബസ് ആണ് പഹാഡ് ഹൻസ്വാഹിക്ക് സമീപം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 39 യാത്രക്കാർക്ക് ​ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ആറായി ഉയർന്നതായി എസ്പി രത്‌ന സിംഗ് സ്ഥിരീകരിച്ചു.

ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് നി​ഗമനം. അനുവദനീയമായ അളവിലും കൂടുതൽ ആളുകൾ ബസിലുണ്ടായിരുന്നതായി എസ്പി വ്യക്തമാക്കി. അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ മനേന്ദ്രഗഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേൽഹാരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്.

ഓഗസ്റ്റിൽ ഛത്തീസ്ഗഡിലെ ധധാംതരി ജില്ലയിൽ ദേശീയപാത 30-ൽ ബൈക്കിൽ ട്രെയിലർ ലോറിയിടിച്ച് മുംബൈ സ്വദേശിനി മരിച്ചിരുന്നു. മുംബൈ കാന്തിവ്ലി വെസ്റ്റ് സ്വദേശിനിയായ റിദ്ധി താക്കർ ആയിരുന്നു മരിച്ചത്. ബസ്തർ കാണാൻ മുംബൈയിൽ നിന്ന് യാത്ര തിരിച്ച 23 അംഗ ബൈക്ക് യാത്രാ സംഘത്തിൽ അംഗമായിരുന്നു യുവതി. സംഘത്തിലെ ഭൂരിഭാഗം പേരും മുന്നിൽ പോയെങ്കിലും റിദ്ധിയും മറ്റു ചിലരും പിന്നിലായിട്ടായിരുന്നു പോയിരുന്നത്. പുലർച്ചെ 5 മണിക്കും 6 മണിക്കും ഇടയിലാണ് അപകടമുണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author