SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Hyderabad: ഹൈദരാബാദ് MVSR കോളേജിൽ ഗർബ ആഘോഷത്തിനിടെ അപകടം; ഒരു മരണം, 12 പേർക്ക് പരിക്ക്

National

Garba Mishap: ഹൈദരാബാദിലെ നാദർഗുലിലെ എംവിഎസ്ആർ എൻജിനീയറിങ് കോളേജിൽ ഗർബ ആഘോഷത്തിനിടെ ഉണ്ടായ അപകടത്തിലായിരുന്നു ഈ ദാരുണ സംഭവം.

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 18, 2026, 05:57 AM | Updated: Oct 18, 2026, 05:57 AM

ഹൈദരാബാദ്: ഹൈദരാബാദിലെ എഞ്ചിനീയറിംഗ് കോളേജിലെ ഗർബ ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 2 പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്.

സംഭവം നടന്നത് രംഗ റെഡ്ഡി ജില്ലയിലെ നാദർഗുളിലുള്ള MVSR എഞ്ചിനീയറിംഗ് കോളേജിലായിരുന്നു. കോളേജിൽ ഗർബ ആഘോഷം നടക്കുന്നതിനിടയിൽ ലൈറ്റിങ്ങിനായി സ്ഥാപിച്ചിരുന്ന ഭാരമേറിയ ഇരുമ്പ് സ്റ്റാൻഡ് പെട്ടെന്ന് വിദ്യാർത്ഥികളുടെ മുകളിലേക്ക് വീണതാണ് അപകട കാരണം.

അപകടത്തെ തുടർന്ന് പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ ഒരു വിദ്യാർത്ഥി മരണമടഞ്ഞു. മരണപ്പെട്ടത് ഒന്നാം വർഷ EEE വിദ്യാർത്ഥി സോനാ നാരായൺ ദാസ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തിൽ സോനയുടെ സഹോദരി മീന നാരായൺ ദാസിന് ഗുരുതരമായി പരിക്കേൽക്കുകയും ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയുമാണ്. ഇവരെക്കൂടാതെ 12 ൽ അധികം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി അനുശോചനം അറിയിച്ചിട്ടുണ്ട് ഒപ്പം പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ നിർദ്ദേശം നൽകിയിട്ടുമുണ്ട്. സംഭവത്തിൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.


TAGS:

About the Author