Vijay against Udhayanidhi: സ്ത്രീകളെ അധിക്ഷേപിച്ചാൽ കർശന നടപടി: സ്ത്രീകൾക്കെതിരായ അധിക്ഷേപം വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി വിജയ്
)
സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശങ്ങളും അധിക്ഷേപങ്ങളും ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഇത്തരം പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിജയ് നിയമസഭയിൽ വ്യക്തമാക്കി.
തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നടി തൃഷയ്ക്കെതിരെ നടത്തിയ ദ്വയാർഥ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മറ്റുള്ളവർക്കും സ്ത്രീകൾക്കുമെതിരെ വ്യക്തിപരമായ ആരോപണങ്ങൾ നടത്തരുതെന്ന് പറഞ്ഞ അദ്ദേഹം തമിഴ്നാട്ടിൽ അടുത്തിടയായി വ്യക്തി ആരോപണങ്ങൾ വർദ്ധിക്കുന്നതായി പറഞ്ഞു. തമിഴ്നാട് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ടിവികെയുടെ വിജയത്തിന് നിർണായക പങ്കുവഹിച്ചത് സ്ത്രീകളുടെ വോട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകൾക്കെതിരെ നടത്തുന്ന ദ്വയാർഥ പരാമർശങ്ങൾ ജനം നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി.
ആരുടെയും പേരെടുത്ത് പരാമർശം നടത്തിയില്ലെങ്കിലും വിജയുടെ ആരോപണങ്ങൾ എത്തിനിൽക്കുന്നത് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനിലാണ്. വിജയുടെ സുഹൃത്തായ നടി തൃഷയെക്കുറിച്ച് ഉദയനിധി അപകീർത്തികരമായ പരാമർശങ്ങൾ പെതുവേദിയിൽ നടത്തിയിരുന്നു.
കഴിഞ്ഞ മാസമാണ് കാവേരി ജലതർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന റാലിക്കിടെയാണ് ഉദയനിധി സ്റ്റാലിൻ നടി തൃഷയെക്കുറിച്ച് അശ്ലീല പരാമർശം നടത്തിയത്. പ്രസംഗത്തിനിടെ കർണാടകത്തിൽ നിന്ന് കാവേരി ജലം ലഭിക്കാത്തതിനെക്കുറിച്ചും മുഖ്യമന്ത്രി വിജയിയെക്കുറിച്ചും അദ്ദേഹം വിമർശനങ്ങൾ ഉന്നയിച്ചു. വിജയുടെ ശ്രദ്ധ മറ്റ് കാര്യങ്ങലിലാണെന്ന് പറഞ്ഞപ്പോൾ സദസ്സിൽ നിന്നാണ് തൃഷയുടെ പേര് ഉയർന്നത്. ഇതിന് മറുപടി നൽകിയാണ് ദ്വയാർഥ പരാമർശം ഉദയനിധി നടത്തിയത്.
ഉദയനിധിയുടെ പരാമർശങ്ങൾ നടി തൃഷയെയും സ്ത്രീകളെയും അപമാനിക്കുന്നതാണെന്നും അശ്ലീലച്ചുവയുള്ളതാണെന്നും ആരോപിച്ച് ഭരണകക്ഷിയായ ടിവികെ രംഗത്തുവന്നു. പിറ്റേ ദിവസം രാവിലെ 10 മണിക്ക് ചെന്നൈയിലെ വസതിയിൽ നിന്ന് ഉദയനിധിയെ പോലീസ് അറസ്റ്റ് ചെയ്യ്തു. വിവാദ പരാമർശം നടത്തിയ തഞ്ചാവൂരിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തുടർന്ന് ഡി.എം.കെ പ്രതിഷേധം സംഘടിപ്പിക്കുകയും മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതേതുടർന്നാണ് ഉദയനിധിയെ പോലീസ് മോചിപ്പിച്ചത്. അതെസമയം താൻ ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്നും തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നുമാണ് ഉദയനിധിയും ഡി.എം.കെയും ഇതിന് നൽകിയ വിശദീകരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.
)
)
)
)
)
)
)
)