SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kulgam Terror Attack: കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം; ജവാന്മാർക്ക് പരിക്ക്, ഭീകരർക്കായി തെരച്ചിൽ

National

കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ജവാന്മാർക്ക് പരിക്ക്

Edited by Karthika V Updated by Karthika V
Published: Nov 11, 2026, 05:15 PM | Updated: Nov 11, 2026, 05:15 PM

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. മിർ ബസാറിന് സമീപം അഖ്റാനിലെ സിആർപിഎഫ് ക്യാംപിനുനേരെയായിരുന്നു ഭീകരാക്രമണം നടന്നത്. ബൈക്കിലാണ് അക്രമികൾ എത്തിയതെന്നാണ് വിവരം. ഉച്ചയ്ക്ക് 2.15ഓടെ ബൈക്കിൽ എത്തിയവർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ തുടങ്ങി.

ഭീകരാക്രമണത്തിൽ പരിക്കേറ്റ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞു. സിആർപിഎഫ് ജവാന്മാരായ രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീർ സിങ് എന്നിവർക്കാണ് പരിക്കേറ്റത്. രാകേഷ് ദാസിന്റെ ഇടതുകാലിനാണ് പരിക്കേറ്റത്. സന്തോഷ് ചന്ദ്രുവിന് വയറ്റിലും നട്ടെല്ലിലും മുറിവേറ്റു. സോംവീർ സിങ്ങിന് ഇടതുകൈയ്ക്കാണ് പരിക്കുള്ളത്. ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്ന് പേരും നിലവിൽ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

ആക്രമണം നടന്ന സമയത്ത് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ കുൽഗാം ജില്ലയിലുണ്ടായിരുന്നു. കുൽഗാം ഗവൺമെന്റ് ഡിഗ്രി കോളേജിൽ സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 'വൈഷോ ഫെസ്റ്റിവലിൽ' മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

ആക്രമണത്തിന് തൊട്ടുപിന്നാലെ പ്രദേശത്ത് കൂടുതൽ ബാരിക്കേഡുകൾ വച്ചു. കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്തു. പ്രദേശവാസികളോട് വീടുകളിൽ തന്നെ തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭീകരർക്കായി പ്രദേശം പൂർണ്ണമായി വളഞ്ഞ് കനത്ത തെരച്ചിൽ പുരോഗമിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author