SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Theni Prison Break: തേനിയിലെ കൂട്ട ജയിൽ ചാട്ടത്തിൽ വീണ്ടും നടപടി; ജയിൽ ഡിജിപിയെ മാറ്റി

National

ജയിൽ ചാടിയ 17 പേരെയും പിടികൂടി വിവിധ ജയിലുകളിലേക്ക് മാറ്റി.

Written By Roniya Baby Updated by Roniya Baby
Published: Oct 29, 2026, 08:39 PM | Updated: Oct 29, 2026, 08:39 PM

ചെന്നൈ: തേനി തെക്കുംപട്ടിയിലെ ജയിൽചാട്ടത്തിൽ വീണ്ടും നടപടിയുമായി സർക്കാർ. കൂട്ട ജയിൽച്ചാട്ടത്തെ തുടർന്ന് ജയിൽ ഡിജിപി സന്ദീപ് റായ് റാത്തോഡിനെ മാറ്റി കെ ശങ്കറിനെ പുതിയ ഡിജിപിയാക്കി സർക്കാർ ഉത്തരവിറക്കി. ജയിൽ ചാടിയ 17 പേരെയും പിടികൂടി മറ്റ് ജയിലുകളിലേക്ക് മാറ്റിയിട്ടുണ്ട്.

തേനി ജയിലിലെ രണ്ട് വാർഡൻമാർ ഉൾപ്പെടെ ഒൻപത് പേരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപിയെ മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. ഇലക്ട്രിസിറ്റി വിജിലൻസിലേക്കാണ് ഡിജിപി സന്ദീപ് റായ് റാത്തോഡിനെ മാറ്റിയത്. കെ ശങ്കർ സിഐഡി എൻഫോഴ്സ്മെൻറ് ബ്യൂറോ എഡിജിപിയായിരുന്നു.

സംഭവത്തിൻറെ പശ്ചാത്തലത്തിൽ തേനി ജയിലിലെ സുരക്ഷാ ജീവനക്കാർക്ക് തോക്കുകൾ നൽകി. ജയിൽ ചാടുന്നവരെ വെടിവച്ച് പിടികൂടാൻ ഡിജിപി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ ജീവനക്കാർക്ക് തോക്കുകൾ നൽകിയത്.

ജയിൽ ചാടിയ 17 പേരെയും പിടികൂടി. ഇവരെ വിവിധ ജയിലുകളിലേക്ക് മാറ്റി. സേലം, കടലൂർ, പുഴൽ, വെല്ലൂർ എന്നീ ജയിലുകളിലേക്കാണ് ഇവരെ മാറ്റിയത്. ജയിലുകളിലെ സുരക്ഷയെ സംബന്ധിച്ച് പ്രതിപക്ഷം വിമർശനം ശക്തമാക്കിയതിനിടെയാണ് സർക്കാർ നടപടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author