cയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തും; ബ
നൂറ്റാണ്ടുകൾ പഴക്കമുള്ള അണക്കെട്ടിലെ സംഭരണശേഷി വർദ്ധിപ്പിക്കുന്നത് അതിന്റെ സുരക്ഷയെ അപകടത്തിലാക്കുമെന്ന് കേരളം നിരന്തരം വാദിച്ചുവരുന്നതിനിടെയാണ് വിജയ് സർക്കാരിന്റെ ഈ പ്രഖ്യാപനം.
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ രംഗത്ത്. ഇക്കാര്യം ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി എൻ മരിയ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മാത്രമല്ല കാവേരി നദിയിൽ നിന്നും അർഹതപ്പെട്ട ജലം തമിഴ്നാട് നേടിയെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.
Also Read: തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി കസ്റ്റഡിയിൽ
നേരത്തെ സുപ്രീംകോടതി തമിഴ്‌നാടിന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയിലേക്ക് ഇയർത്താനുള്ള അനുമതി നൽകിയിട്ടുണ്ട്. എന്നാൽ കേരളത്തിന്റെ ആശങ്കയുടെ അടിസ്ഥാനത്തിൽ ഇത് 136 അടി എന്നതിൽ പരിമിതപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ തമിഴ്‌നാടിന്റെ ഈ പ്രഖ്യാപനത്തോടെ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്താനടക്കമുള്ള നടപടി സർക്കാർ സ്വീകരിച്ചേക്കുമെന്നും സൂചനയുണ്ട്.
വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയർത്തുമെന്നായിരുന്നു പ്രഖ്യാപനം. ബജറ്റിൽ പറഞ്ഞത് ദീർഘകാല ജലസുരക്ഷാ ശക്തമാക്കുന്നതിനും കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തൽ, ആനമലയാർ, നല്ലൂർ അണക്കെട്ടു പദ്ധതി നടപ്പാക്കൽ, ഗോദാവരി-കാവേരി നദീബന്ധന പദ്ധതിയുടെ ദ്രുതഗതിയിലുള്ള പൂർത്തീകരണം എന്നിവക്കുള്ള ശ്രമം നടക്കുന്നതായും പറയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.