SOCIAL MEDIA

Newsletter

PARTNER SITES
icons National icons Kerala icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Rahul Gandhi Casteist Remark: ഖാർഗെയുടെ വേദി 'ശുദ്ധീകരിച്ച' സംഭവം: രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് ഉത്തരാഖണ്ഡ് പോലീസ്

National

മതപരമായ ചടങ്ങിനെ അയിത്തമായി ചിത്രീകരിച്ച് ദളിത് വികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തു.

Written By Mekha P Panicker Updated by Ajitha Kumari
Published: Aug 31, 2026, 10:36 AM | Updated: Aug 31, 2026, 10:36 AM

ഹൽദ്വാനി: ദലിത് സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രാഹുൽ ​ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഉത്തരാഖണ്ഡ് പോലീസ്. ശ്രീരാമസേന ധർമ്മാർത്ഥ് സേവാ ന്യാസ് അംഗമായ അമിത് കുമാർ ഹൽദ്വാനിയാണ് പരാതി നൽകിയത്. ഓഗസ്റ്റ് 29 ന് ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് പരാതിക്കാരൻ ആരോപിച്ചു.

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലുള്ള രാംലീല മൈതാനത്ത് ഓ​ഗസ്റ്റ് 8ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത ഒരു പൊതുപരിപാടി നടന്നിരുന്നു. പരിപാടിക്ക് ശേഷം ചിലർ വേദിയിൽ ഗംഗാജലം തളിച്ച് 'ശുദ്ധീകരിച്ചു'. ഖാർഗെ ദളിതനായതുകൊണ്ട് വേദി അശുദ്ധമായതായി കണക്കാക്കി ശുദ്ധീകരണ ചടങ്ങ് നടത്തിയതെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ഇത് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ അയിത്തത്തെയും ദളിത് വിരുദ്ധ മനോഭാവത്തിന്റെയും തെളിവാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഈ പ്രവൃത്തി അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയും സംഭവത്തിൽ നടപടി വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇത് എസ്‌സി/എസ്ടി (SC/ST) നിയമത്തിന്റെ ലംഘനമാണെന്നും പ്രിയങ്ക ആരോപിച്ചു.

എന്നാൽ കോൺ​ഗ്രസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് പരാതിക്കാരനായ അമിത് കുമാർ പറയുന്നു. അവിടെ നടന്നത് എല്ലാ വിഭാഗം ആളുകളും പങ്കെടുത്ത വെറുമൊരു സാധാരണ മതപരമായ ചടങ്ങും ശുചീകരണ യജ്ഞവും മാത്രമായിരുന്നുവെന്ന് പരാതിക്കാരൻ വ്യക്തമാക്കുന്നു. രാഹുൽ ഈ ചടങ്ങിന് ബോധപൂർവ്വം ഒരു ജാതീയ പരിവേഷം നൽകി സമുദായങ്ങൾക്കിടയിൽ സ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നതാണ് പരാതിക്കാരൻ പറയുന്നത്.

വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക, മതവികാരങ്ങളെ വ്രണപ്പെടുത്തുക തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) വിവിധ വകുപ്പുകൾ പ്രകാരമാണ് രാഹുലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1989-ലെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകളും രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. നിലവിൽ കേസിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹൽദ്വാനി സിറ്റി പോലീസ് സൂപ്രണ്ട് മനോജ് കുമാർ കത്യാൽ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

TAGS:

About the Author