SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

WION Iconic Tourism Summit and Awards 2026: വിയോൺ ഐക്കണിക് ടൂറിസം ഉച്ചകോടിയിൽ ടൂറിസത്തിൻറെ ഭാവി പദ്ധതികൾ പങ്കുവച്ച് ഡൽഹി ടൂറിസം മന്ത്രി കപിൽ മിശ്ര

രാജ്യത്തെ ടൂറിസത്തിൻറെ ഭാവി, പുതിയ അവസരങ്ങൾ, വികസന പ്രവർത്തനങ്ങൾ, വെല്ലുവിളികൾ എന്നിവയെല്ലാം ഉച്ചകോടിയിൽ ചർച്ചയായി.

Written By Roniya Baby Updated by Roniya Baby
Published: Sep 23, 2026, 02:27 PM | Updated: Sep 23, 2026, 02:27 PM

ന്യൂഡൽഹിയിൽ സെപ്തംബർ 23ന് റെഡ് ഹാറ്റ് കമ്മ്യൂണിക്കേഷൻസുമായി സഹകരിച്ച് വിഎഫ്എസ് ഗ്ലോബൽ സംഘടിപ്പിച്ച വിയോൺ ഐക്കണിക് ടൂറിസം സമ്മിറ്റ് ആൻഡ് അവാർഡ്സ് 2026നെ അഭിസംബോധന ചെയ്ത് ഡൽഹി ടൂറിസം മന്ത്രി കപിൽ മിശ്ര. ടൂറിസം മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ ഒത്തുചേർന്ന ഉച്ചകോടിയിൽ ടൂറിസം മേഖലയുടെ ഭാവി, പുതിയ അവസരങ്ങൾ, വരും വർഷങ്ങളിലെ വളർച്ചയെ സ്വാധീനിച്ചേക്കാവുന്ന ഘടകങ്ങൾ, വെല്ലുവിളികൾ എന്നിവ ചർച്ചയായി. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ചടങ്ങിൽ മുഖ്യാതിഥിയും ഡൽഹി ടൂറിസം മന്ത്രി കപിൽ മിശ്ര വിശിഷ്ടാതിഥിയുമായിരുന്നു.

രാജ്യത്തുടനീളം ടൂറിസം വികസനത്തിനായി നടത്തുന്ന ശ്രമങ്ങൾക്ക് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് ഡൽഹി ടൂറിസം വകുപ്പ് മന്ത്രി കപിൽ മിശ്ര നന്ദി അറിയിച്ചു. ഡൽഹി ടൂറിസം മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും തലസ്ഥാനത്തെ ഒരു ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് പങ്കാളികളാകാൻ വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവരെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.

ഡൽഹിയെ ആഗോള തലത്തിലേക്ക് ഉയർത്തുന്നതിനാവശ്യമായ ആശയങ്ങളും നിർദേശങ്ങളും അദ്ദേഹം സ്വാഗതം ചെയ്തു. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഒരു ഐക്കണിക് ഹാൾ നടപ്പാക്കുന്നതിൽ പങ്കാളികളാകാനും അദ്ദേഹം വ്യവസായ ലോകത്തോട് ആഹ്വാനം ചെയ്തു. പിതംപുര ഹട്ട് ഒരു ‘പിഎം യൂണിറ്റി ഹബ്ബ്’ ആയി മാറ്റുമെന്നും സന്ദർശകരെ കൂടുതൽ ആകർഷിക്കുന്നതിനായി ‘ഗാർഡൻ ഓഫ് ഫൈവ് സെൻസസ്’ നവീകരിക്കുന്നുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

സിഖ് ചരിത്രവും അനംഗ്പാൽ തോമർ, ജാട്ട് സമുദായം എന്നിവർ ഉൾപ്പെടെയുള്ള വ്യക്തികളെയും സമൂഹങ്ങളെയും പരാമർശിച്ച് ഡൽഹിയുടെ വൈവിധ്യമാർന്ന ചരിത്ര പാരമ്പര്യത്തെയും കപിൽ മിശ്ര എടുത്തു പറഞ്ഞു. ഡൽഹിയുടെ ചരിത്രത്തിലെ ഈ പ്രധാനപ്പെട്ട കാര്യങ്ങൾക്ക് അർഹമായ അംഗീകാരം നൽകുന്നതിനായി സ്മാരകങ്ങൾ വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘’ഡൽഹിയുടെ ചരിത്രത്തിലെ ഒരു വീക്ഷണം മാത്രമാണ് എടുത്തുകാണിക്കപ്പെട്ടതും ലോകത്തോട് പറയപ്പെട്ടതും. എന്നാൽ സിഖ് വീര്യത്തിൻറെയും ത്യാഗത്തിൻറെയും മറാഠികളുടെയും ജാട്ട് ധീരതയുടേയും ചരിത്രം ഡൽഹിയ്ക്കുണ്ട്. ഡൽഹിയുടെ നിർമിതിയിൽ അനംഗ്പാൽ തോമർ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഈ മഹത് വ്യക്തികൾക്കായി ഡൽഹിയിൽ സ്മാരകങ്ങൾ നിർമിക്കാൻ ഒരുങ്ങുകയാണ്. രാജ്യത്തിൻറെ സംസ്കാരമാണ് ഭാരതത്തെ വൻശക്തിയാക്കുന്നത്. നമ്മുടെ നാഗരികത നമ്മെ ലോകത്തിൻറെ മുന്നിൽ ഉയർത്തിക്കാട്ടും.‘’ കപിൽ മിശ്ര പറഞ്ഞു. ഡൽഹി മാറുകയാണ്, വിനോദസഞ്ചാര മേഖലയിലെ ഈ മാറ്റത്തിൻറെ ഭാഗമാകാനും തലസ്ഥാനത്തെ ടൂറിസം മേഖലയെ കെട്ടിപ്പടുക്കുന്നതിൽ പങ്കാളികളാകാനും കപിൽ മിശ്ര ആഹ്വാനം ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author