SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Assam Horror: പ്രണയപ്പക; കാമുകിയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ

അസമിലെ രംഗിയയിലുള്ള ഒരു ഹോട്ടൽ മുറിയിൽ വെച്ച് കാമുകൻ യുവതിയെ കുത്തിക്കൊലപ്പെടുത്തുകയും ശേഷം തുടർന്ന് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോർട്ട്.

Edited by Ajitha Kumari Updated by Ajitha Kumari
Published: Sep 14, 2026, 01:55 PM | Updated: Sep 14, 2026, 01:55 PM

അസം: കാംരൂപ് ജില്ലയിൽ പ്രണയപ്പകയെ തുടർന്ന് കാമുകിയെ ഹോട്ടൽ മുറിയിൽ വച്ചു കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലപ്പെട്ടത് സോനിത്പുർ ജില്ലയിലെ ഹുഗ്രാജുലി സ്വദേശിനിയായ മാലിനി ഗുരിയയാണ്.

സംഭവത്തിൽ ഉദരഗുരി സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട മാലിനിയും കാമുകൻ അഭിജിത്തും താമസിച്ചിരുന്നത് കാംരൂപിലെ രംഗിയ റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിലാണ് മാലിനിയും അഭിജിതും താമസിച്ചിരുന്നത്. തുടർന്ന് ഞായറാഴ്ച രാവിലെ മാലിനിയുടെ മൃതദേഹം കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതിയെ ഇതേ മുറിയിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തു.

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇവരെ സ്വീകരിക്കാനെത്തിയ അഭിജിത് മറ്റൊരു മുറിയാണ് ബുക്ക് ചെയ്തിരുന്നതെങ്കിലും അർദ്ധരാത്രിയിൽ ഇയാൾ മാലിനിയുടെ മുറിയിൽ എത്തുകയായിരുന്നു എന്നാണ്. തന്റെ കാമുകിക്കു മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രതി മൊഴി നൽകിയതെന്നാണ് പോലീസ് പറയുന്നത്. അവൾ തന്നെ ചതിക്കുകയായിരുന്നുവെന്നും മറ്റുള്ളവരോടു സംസാരിക്കുമായിരുന്നുവെന്നും. അവൾ ചെന്നൈയിൽനിന്ന് എത്തുന്നതിനു മുൻപ് ഞാൻ ഈ കൊലപാതകം ആസൂത്രണം ചെയ്തിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞതായിട്ടാണ് റിപ്പോർട്ട്. മാത്രമല്ല താൻ കത്രിക ഉപയോഗിച്ചാണ് കാമുകിയെ കൊലപ്പെടുത്തിയതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.

രാവിലെ മാലിനിയുടെ സുഹൃത്തുക്കളെ വിളിച്ചു കൊലപാതക വിവരംന്പറഞ്ഞതും അഭിജിത്താണ്. താൻ അവളെ കൊന്നുവെന്നും ഇനി സ്വയം ജീവനെടുക്കാൻ പോകുന്നുവെന്നും പ്രതിയാണ് കാമുകിയുടെ സുഹൃത്തുക്കളെ അറിയിച്ചത്. തുടർന്ന് അവരാണ് പോലീസിനെ അറിയിച്ചത്. പോലീസ് ഹോട്ടലിൽ എത്തുകയും ആത്മഹത്യയ്ക്ക് ശ്രമിക്കവേ പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

കൊലപാതകത്തിനായി കത്രികയ്ക്കു പുറമെ ഒരു ടെസ്റ്ററും പ്രതി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഗുവാഹത്തിയിൽ നിന്നുള്ള ഫൊറൻസിക് സംഘം ഹോട്ടലിലെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്‌‌മോർട്ടത്തിനായി ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയുമുണ്ടായി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author