ചലോ ദില്ലി റാലിയിൽ പങ്കെടുത്തില്ല; യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കൂട്ട സസ്‌പെൻഷൻ
സസ്പെൻഡ് ചെയ്യപ്പെട്ട ഭാരവാഹികളിൽ അഞ്ച് സംസ്ഥാന വൈസ് പ്രസിഡന്റുമാർ, 14 സംസ്ഥാന ജനറൽ സെക്രട്ടറിമാർ, 32 സംസ്ഥാന സെക്രട്ടറിമാർ, ഒമ്പത് ജില്ലാ പ്രസിഡന്റുമാർ എന്നിവർ ഉൾപ്പെടുന്നു.
ഭോപ്പാൽ: നവംബർ ഒന്നിന് രാംലീല മൈതാനിയിലെ ചലോ ദില്ലി പ്രതിഷേധത്തില്‍ പങ്കെടുക്കാത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൂട്ട സ്സ്‌പെന്‍ഷന്‍. നടപടി നേരിട്ടിരിക്കുന്നത് മധ്യപ്രദേശിലെ നേതാക്കള്‍ക്ക് എതിരെയാണ്.
ഒമ്പത് ജില്ലാ പ്രസിഡന്റുമാരടക്കം 60 പേരെയാണ് ദേശീയ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തത്. സംഘടനാപരമായ അച്ചടക്കമില്ലായ്മയെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. അഞ്ച് സംസ്ഥാന വൈസ് പ്രസിഡന്റുമാർ, 14 സംസ്ഥാന ജനറൽ സെക്രട്ടറിമാർ, 32 സംസ്ഥാന സെക്രട്ടറിമാർ, ഒമ്പത് ജില്ലാ പ്രസിഡന്റുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
കൂട്ട സസ്‌പെന്‍ഷനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുയര്‍ന്നു. ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയില്ലെന്ന് സസ്‌പെന്‍ഷന്‍ നേരിട്ട നേതാക്കള്‍ പരാതിയുയര്‍ത്തി. ഒമ്പത് ജില്ലാ പ്രസിഡന്റുമാര്‍, അഞ്ച് വൈസ് പ്രസിഡന്റുമാര്‍, 14 ജനറല്‍ സെക്രട്ടറിമാര്‍, 32 സെക്രട്ടറിമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇതിനിടയിൽ കൂട്ട സസ്‌പെന്‍ഷനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുയര്‍ന്നിട്ട്. സസ്പെൻഷനുമുന്നെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയില്ലെന്ന് സസ്‌പെന്‍ഷന്‍ നേരിട്ട നേതാക്കള്‍ പരാതിയുയര്‍ത്തിയിട്ടുണ്ട്. അച്ചടക്ക നടപടി നേരിട്ടവരിൽ വിന്ധ്യ മേഖലയിലെ മൈഹാർ, അനുപൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരും, മാൾവ-നിമാർ മേഖലയിലെ അഗർ, നീമുച്ച്, ബർവാനി, ബുർഹാൻപൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരും, ഗ്വാളിയോർ-ചമ്പൽ മേഖലയിലെ ഗുണ, ഭിന്ദ് എന്നിവിടങ്ങളിൽ നിന്നുള്ളവരും, ബുന്ദേൽഖണ്ഡ് മേഖലയിലെ ഛത്തർപൂരിൽ നിന്നുള്ളവരും അച്ചടക്ക നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.