Z: ഓഹരികൾ തിരികെ വാങ്ങാൻ 'സീ'; ലക്ഷ്യം ദീർഘകാല മൂല്യവർദ്ധനവ്, ഓഹരി ഉടമകൾക്ക് മികച്ച നേട്ടം
ദീർഘകാല മൂല്യവർദ്ധനവ് ലക്ഷ്യമിട്ട് ഓഹരികൾ തിരികെ വാങ്ങാനൊരുങ്ങി സീ എൻറർടെയ്ൻമെൻറ്.
ഓഹരി ഉടമകൾക്കുള്ള നേട്ടം കൂട്ടുന്നതിന്റെ ഭാഗമായി 600 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങാൻ (Buy-back) സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ്. ഡയറക്ടർ ബോർഡ് ചേർന്നാണ് തീരുമാനമെടുത്തത്. കമ്പനിയുടെ 6,59,34,065 ഓഹരികൾ തിരികെ വാങ്ങാനാണ് തീരുമാനമായിരിക്കുന്നത്. 1 രൂപ മുഖവിലയുള്ള ഓഹരികൾ ഒന്നിന് 91 രൂപ നിരക്കിലാകും തിരികെ വാങ്ങുക. ടെൻഡർ ഓഫർ വഴിയാണ് ഈ നടപടി പൂർത്തിയാക്കുക. ഇതിനായി ആകെ 600 കോടി രൂപയാണ് കമ്പനി ചെലവഴിക്കുക.
കമ്പനിയുടെ സാമ്പത്തിക കരുത്ത്, പണമൊഴുക്ക്, ഭാവി ബിസിനസ് സാധ്യതകൾ തുടങ്ങിയവയെല്ലാം പരിഗണിച്ചുകൊണ്ടാണ് ഡയറക്ടർ ബോർഡിന്റെ തീരുമാനം. ഇതിലൂടെ ഓഹരി ഉടമകൾക്കെല്ലാം മികച്ച മൂല്യവർദ്ധനവ് ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. ഇത് സംബന്ധിച്ച് നിക്ഷേപകരിൽ നിന്നും ഓഹരി ഉടമകളിൽ കമ്പനി അഭിപ്രായങ്ങൾ തേടിയിരുന്നു.
കമ്പനിയുടെ ആകെ ഓഹരി മൂലധനത്തിന്റെ 6.86 ശതമാനമാണ് ഈ ബൈബാക്കിലൂടെ തിരികെ വാങ്ങുന്നത്. ഇതിൽ പ്രൊമോട്ടർമാർ പങ്കെടുക്കില്ലെന്ന് ബോർഡ് വ്യക്തമാക്കി. നിലവിലെ വിപണി മൂല്യത്തിൽ കമ്പനിയുടെ യഥാർത്ഥ മൂല്യം പ്രതിഫലിക്കുന്നില്ലെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. കമ്പനിയുടെ ഭാവി വളർച്ചയിലുള്ള ആത്മവിശ്വാസമാണ് ബൈബാക്ക് എന്ന തീരുമാനത്തിന് പിന്നിലെന്നും ചെയർമാൻ ആർ. ഗോപാലൻ വ്യക്തമാക്കി. വരുമാനവും ലാഭവും കൂട്ടാനുള്ള ദീർഘകാല പദ്ധതികൾ ബോർഡിന് മുന്നിൽ മാനേജ്‌മെന്റ് അവതരിപ്പിച്ചിട്ടുണ്ട്.
കണ്ടന്റ്, ഡിജിറ്റൽ മേഖല, പുതിയ വളർച്ചാ അവസരങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കമ്പനിയുടെ വളർച്ചയ്ക്കായി നിർണ്ണായക ചുവടുവയ്പ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ് സീ എന്റർടൈൻമെന്റ് എന്ന് സി.ഇ.ഒ പുനീത് ഗോയങ്ക പറഞ്ഞു. മുന്നിലുള്ള അവസരങ്ങളെ പ്രയോജനപ്പെടുത്താനുള്ള കമ്പനിയുടെ സാധ്യതയകളെയും കരുത്തിനെയുമാണ് ഈ തീരുമാനം കൊണ്ട് സൂചിപ്പിക്കുന്നത്. സുസ്ഥിര വളർച്ചയിലൂടെ ഓഹരി ഉടമകൾക്ക് ദീർഘകാല നേട്ടമുണ്ടാക്കാൻ എപ്പോഴും കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും പുനീത് ഗോയങ്ക വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.