Zee Entertainment: എഐ സാങ്കേതികവിദ്യയിൽ മുന്നേറാൻ സീ; ചീഫ് എ.ഐ ആൻഡ് ട്രാൻസ്‌ഫോർമേഷൻ ഓഫീസറായി തുഷാർ വോഹ്‌റ
സീയുടെ സാങ്കേതിക വിഭാഗം തലവനായി നിയമിതനായി തുഷാർ വോഹ്റ.
മുംബൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (AI) പ്രാധാന്യം നൽകുന്ന മുൻനിര സാങ്കേതിക കമ്പനിയായി മാറാൻ ഒരുങ്ങി സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്. ഇതിന്റെ ഭാഗമായി കമ്പനി പുതിയ നിയമനം പ്രഖ്യാപിച്ചു. കമ്പനിയുടെ ചീഫ് എ.ഐ ആൻഡ് ട്രാൻസ്‌ഫോർമേഷൻ ഓഫീസറായി തുഷാർ വോഹ്‌റയെ നിയമിച്ചു. അത്യാധുനിക സാങ്കേതികവിദ്യയിലൂടെ പ്രേക്ഷകർക്ക് വേറിട്ട വിനോദാനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ പുതിയ നിയമനം.
കമ്പനിയുടെ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുടനീളം അത്യാധുനിക സാങ്കേതികവിദ്യയുടെ ലഭ്യത ഉറപ്പാക്കുക, കമ്പനിയുടെ മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായുള്ള എ.ഐ തന്ത്രങ്ങൾക്ക് നേതൃത്വം നൽകുക തുടങ്ങിയവയാണ് തുഷാറിന്റെ ചുമതലകൾ. ഭാവിയിലുണ്ടാകുന്ന വെല്ലുവിളികളെ നേരിടാൻ സജ്ജമായ പ്രമുഖ സാങ്കേതിക കമ്പനിയായി മാറുന്നതിന്റെ ഭാഗമായാണ് സീയുടെ പുതിയ നീക്കം.
മുംബൈയിലെ കോർപ്പറേറ്റ് ആസ്ഥാനം കേന്ദ്രീകരിച്ചായിരിക്കും തുഷാർ വോഹ്‌റ പ്രവർത്തിക്കുക. കമ്പനിയുടെ ഡെപ്യൂട്ടി സി.ഇ.ഒയും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ (CFO) മുകുന്ദ് ഗാൽഗലിക്ക് കീഴിലാണ് അദ്ദേഹം റിപ്പോർട്ട് ചെയ്യുക. വിവിധ പ്ലാറ്റ്‌ഫോമുകളിൽ സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിച്ച് കമ്പനിയുടെ ബിസിനസ് മെച്ചപ്പെടുത്തുകയെന്നതാണ് തുഷാർ വോഹ്റയ്ക്ക് ലഭിച്ചിരിക്കുന്ന പ്രധാന ചുമതല. പ്രേക്ഷകർക്ക് സമാനതകളില്ലാത്ത വിനോദാനുഭവം നൽകുന്നതിനായി സാങ്കേതികവിദ്യയും സർഗ്ഗാത്മകതയും ഒരേസമയം സംയോജിപ്പിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.
തുഷാർ വോഹ്റയുടെ കീഴിൽ പ്രവർത്തിക്കാൻ പോകുന്ന ടെക് ലീഡർഷിപ്പ് നിര
- ടോണി തോമസ് (AI, ട്രാൻസ്ഫോർമേഷൻ മേധാവി): എ.ഐ അധിഷ്ഠിത സാങ്കേതിക വികസനത്തിലും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിലും 18 വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് ടോണി തോമസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, ഡെവ്ഓപ്സ് (DevOps) എന്നീ മേഖലകളിൽ നയിക്കുന്നതിൽ അദ്ദേഹം വിദഗ്ദ്ധനാണ്.
- അശുതോഷ് ശുക്ല (ഓപ്പറേഷൻസ് ട്രാൻസ്ഫോർമേഷൻ മേധാവി): അശുതോഷ് ശുക്ലയ്ക്ക് സാങ്കേതിക നേതൃത്വം, ബിസിനസ്സ് ഓപ്പറേഷൻസ്, സൈബർ സെക്യൂരിറ്റി എന്നീ മേഖലകളിൽ 24 വർഷത്തിലേറെ പ്രവൃത്തിപരിചയമുണ്ട്.
- വിവേക് പാണ്ഡെ (ട്രാൻസ്‌ഫോർമേഷൻ ലീഡ് - അഡ്വർടൈസ്‌മെന്റ് ഓപ്പറേഷൻസ് ആൻഡ് സെയിൽസ്): ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, പരസ്യ സാങ്കേതികവിദ്യ, വരുമാന തന്ത്രങ്ങൾ എന്നിവയിൽ പരിചയസമ്പത്തുള്ള വ്യക്തിയാണ് വിവേക് പാണ്ഡെ. കമ്പനിയുടെ പരസ്യ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ പരസ്യ വിപണിയിലെ തന്ത്രങ്ങൾ നടപ്പിലാക്കുന്നതിനും അദ്ദേഹം സേവനം കമ്പനിക്ക് ഗുണകരമാകും.
കമ്പനിയുടെ പുതിയ നിയമനങ്ങളിൽ സീ എന്റർടൈൻമെന്റ് ഡെപ്യൂട്ടി സി.ഇ.ഒ മുകുന്ദ് ഗാൽഗലി പ്രതികരിച്ചു. സാങ്കേതികവിദ്യയിലൂടെ ബിസിനസ്സ് വിപുലീകരിക്കുന്നതിനും ഉപഭോക്താക്കൾക്ക് അതിലൂടെ പുത്തൻ അനുഭവം നൽകുക എന്നതുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. സാങ്കേതികവിദ്യ, എ.ഐ എന്നിവ ഉപയോഗിച്ച് ബിസിനസ്സ് മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും ഈ പുതിയ ദൗത്യത്തിൽ പങ്കാളിയാകുന്നതിൽ സന്തോഷമുണ്ടെന്നും തുഷാർ വോഹ്‌റയും വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.