Trigrahi Yog: ത്രിഗ്രഹി യോഗം; നവംബർ 6 വരെ ഇവർക്ക് ഭാഗ്യകാലം, ജോലിയിലും ബിസിനസ്സിലും പുരോഗതി
ത്രിഗ്രഹി യോഗത്താൽ മൂന്ന് രാശികൾക്ക് ജീവിതത്തിൽ ഭാഗ്യങ്ങൾ വന്നുചേരും. ഏതൊക്കെയാണ് ആ രാശികൾ?
ജ്യോതിഷത്തിൽ, ഗ്രഹങ്ങളുടെ സംക്രമണത്തിനും അവയുടെ ചലനത്തിലെ മാറ്റങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. മിത്ര ഗ്രഹങ്ങൾ ഒത്തുചേരുന്ന സമയത്ത് അവയുടെ ശുഭകരമായ സ്ഥാനം ഓരോ വ്യക്തികളുടെയും ജീവിതത്തിൽ വ്യക്തമായ സ്വാധീനം ചെലുത്തും. ഇത് അവരുടെ കരിയറിലും ബിസിനസിലും എല്ലാം വിജയം കൈവരിക്കാൻ സഹായിക്കും. നിലവിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങൾ തുലാം രാശിയിൽ സ്ഥിതി ചെയ്യുകയാണ്.
ഒക്ടോബർ 17ന് സൂര്യൻ തുലാം രാശിയിലേക്ക് പ്രവേശിച്ചതോടെ ത്രിഗ്രഹി യോഗ രൂപപ്പെട്ടിരിക്കുകയാണ്. നവംബർ 6 വരെ ഇത് നീണ്ടുനിൽക്കും. ഈ മൂന്ന് ഗ്രഹങ്ങളുടെയും സംയോജനം മൂന്ന് രാശികൾക്ക് ജീവിതത്തിൽ സർവ്വ സൗഭാഗ്യങ്ങളും നൽകും. തൊഴിൽ ചെയ്യുന്നവർക്ക് കരിയറിൽ വലിയ മുന്നേറ്റത്തിനുള്ള സാധ്യതയുണ്ട്. ബിസിനസുകാർക്ക് പുതിയ സംരംഭങ്ങളിൽ നിന്ന് ലാഭം നേടാനാകും. ഏതൊക്കെ രാശിക്കാർക്കാണ് ഇത് ഗുണം ചെയ്യുകയെന്ന് നോക്കാം.
ചിങ്ങം രാശിക്കാർക്ക് അനുകൂലമായിട്ടുള്ള സമയമാണിത്. തൊഴിൽ രംഗത്ത് പുരോഗതി കൈവരിക്കാനുള്ള അവസരങ്ങളുണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് അത് ലഭിക്കാൻ സാധ്യതയുണ്ട്. പ്രണയം വിവാഹത്തിലേക്കെത്തും. നിക്ഷേപങ്ങൾ നടത്താനുള്ള അവസരമുണ്ടാകും. ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിക്കാനിടയുണ്ട്.
തുലാം രാശിക്കാർക്ക് ബിസിനസിൽ ലാഭം നേടാനാകും. സമൂഹത്തിൽ നിങ്ങൾക്കുള്ള ബഹുമാനം വർദ്ധിക്കും. ബിസിനസുകാർക്ക് പുതിയ ബന്ധങ്ങളിലൂടെ ലാഭം നേടാനുള്ള അവസരങ്ങൾ കണ്ടെത്താനാകും. കുടുംബജീവിതത്തിലെ ഐക്യം നിലനിർത്താനാകും.
മകരം രാശിക്കാർക്ക് ഈ കാലഘട്ടം അനുകൂലമാണ്. പുതിയ ജോലിക്കുള്ള അവസരങ്ങൾ വന്നുചേരും. സാമ്പത്തിക കാര്യങ്ങളിലും പുരോഗതിയുണ്ടാകും. കുടുംബാംഗങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും. ബിസിനസ്സിലും വിജയം നേടാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.