iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
7Budh Nakshatra Gochar: ബുധന്റെ നക്ഷത്രമാറ്റം; ഭാ​ഗ്യം തെളിയുന്ന മൂന്ന് രാശികൾ ഇവരാണ്! നിങ്ങളുമുണ്ടോ?

Budh Nakshatra Gochar: ബുധന്റെ നക്ഷത്രമാറ്റം; ഭാ​ഗ്യം തെളിയുന്ന മൂന്ന് രാശികൾ ഇവരാണ്! നിങ്ങളുമുണ്ടോ?

Tap to view gallery
Nakshatra Gochar: വ്യാഴം മകം നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും ബമ്പർ ജാക്പോട്ട്

Nakshatra Gochar: വ്യാഴം മകം നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും ബമ്പർ ജാക്പോട്ട്

Guru Gochar In October: ജ്യോതിഷത്തിൽ ഗുരു എന്നറിയപ്പെടുന്ന വ്യാഴത്തെ അറിവ്, വിദ്യാഭ്യാസം, സമ്പത്ത്, കുട്ടികൾ, ഭാഗ്യം, വികാസം എന്നിവയുടെ കരകനായ ഗ്രഹമായാണ് കണക്കാക്കുന്നത്. വ്യാഴത്തിന്റെ ചലനത്തിലെ മാറ്റങ്ങൾ എല്ലാ രാശികളെയും വ്യത്യസ്ത രീതികളിൽ ബാധിക്കും. ഇപ്പോഴിതാ വ്യാഴം വീണ്ടും അതിന്റെ നക്ഷത്രം മാറ്റാൻ പോകുകയാണ്. ഈ വർഷം ഒക്ടോബർ 31 ന് വ്യാഴം മകം നക്ഷത്രത്തിൽ പ്രവേശിക്കും. മകം നക്ഷത്രത്തിന്റെ അധിപൻ കേതുവാണ്. ജ്യോതിഷ വിശ്വാസമനുസരിച്ച് വ്യാഴവും കേതുവും തമ്മിലുള്ള ഈ ബന്ധം തൊഴിൽ, സമ്പത്ത്, സാമൂഹിക നില എന്നിവയുമായി ബന്ധപ്പെട്ട മേഖലങ്ങളിൽ നല്ല സ്വാധീനം വരുത്തും. വ്യാഴത്തിന്റെ ഈ നക്ഷത്ര സംക്രമണം 2027 ജൂൺ അവസാനം വരെ തുടരും. ഈ കാലയളവിൽ പല രാശികളിലുമുള്ള ആളുകൾക്ക് അവരുടെ ജോലി, ബിസിനസ്സ്, സാമ്പത്തിക സ്ഥിതി, കുടുംബജീവിതം എന്നിവയിൽ മാറ്റങ്ങൾ അനുഭവപ്പെടാം. എന്നിരുന്നാലും സംക്രമണത്തിന്റെ യഥാർത്ഥ സ്വാധീനം ഓരോ വ്യക്തിയുടെയും ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനത്തെ അടിസ്ഥാനമാക്കിയായിരിക്കും . മകം നക്ഷത്രത്തിലെ വ്യാഴത്തിന്റെ പ്രാധാന്യം ജ്യോതിഷത്തിൽ മകം നക്ഷത്രം പൂർവ്വികർ, അന്തസ്സ്, അധികാരം, പാരമ്പര്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കേതു അതിന്റെ അധിപനാണ്. വ്യാഴത്തെ അറിവ്, വികാസം, സമൃദ്ധി എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ജ്യോതിഷ വിശ്വാസങ്ങൾ അനുസരിച്ച് മകം രാശിയിൽ വ്യാഴത്തിന്റെ വരവ് ചിലർക്ക് സ്ഥാനം, ബഹുമാനം, തൊഴിൽ, സാമ്പത്തിക കാര്യങ്ങൾ എന്നിവയിൽ കാര്യമായ നേട്ടങ്ങൾ കൊണ്ടുവരും. ഈ സമയത്ത് ബമ്പർ നേട്ടങ്ങൾ ലഭിക്കുന്ന അഞ്ചു രാശിക്കാരുണ്ട് അത് ഏതോക്കെയാണെന്ന് നോക്കാം... മേടം (Aries): മകം നക്ഷത്രത്തിലെ വ്യാഴത്തിന്റെ സംക്രമണം ഇവർക്ക് തൊഴിൽപരമായും സാമൂഹികമായും വളരെ പ്രധാനപ്പെട്ടതായിരിക്കും. ജോലി ചെയ്യുന്നവർക്ക് പുതിയ ഉത്തരവാദിത്തങ്ങളോ പുരോഗതിക്കുള്ള അവസരങ്ങളോ ലഭിച്ചേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ പങ്ക് വികസിച്ചേക്കാം. വരുമാനം വർദ്ധിക്കുന്നതിനുള്ള പുതിയ വഴികളും തുറന്നേക്കാം. ചിങ്ങം (Leo): ഈ സംക്രമണം ഇവർക്കും സ്പെഷ്യൽ ആണ്. ഈ സമയത്ത് ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കും, ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾക്ക് മുന്നോട്ട് പോകാനുള്ള അവസരം ലഭിക്കുകയും ചെയ്യും. ജോലിയിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാനും കഴിയും. വൃശ്ചികം (Scorpio), വ്യാഴത്തിന്റെ നക്ഷത്ര മാറ്റം ഇവരുടെ കരിയറിൽ പ്രാധാന്യമുള്ളതാണ്. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കപ്പെടാം. പുതിയ ഉത്തരവാദിത്തമോ പദ്ധതിയോ സ്ഥാനമോ ലഭിക്കാനുള്ള സാധ്യത. ധനു (Sagittarius): ഈ രാശിയുടെ അധിപനും വ്യാഴമാണ്. അതിനാൽ ഈ രാശിക്കാർക്ക് വ്യാഴത്തിന്റെ നക്ഷത്ര മാറ്റം പ്രധാനമാണ്. ജോലിയിൽ ഒരു സ്ഥാനക്കയറ്റമോ ഉത്തരവാദിത്ത വർദ്ധനവോ ഉണ്ടാകാം. ജോലി മാറ്റാൻ തയ്യാറെടുക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. മീനം (Pisces): വ്യാഴത്തിന്റെ ഈ നക്ഷത്ര മാറ്റം സാമ്പത്തിക, കുടുംബ കാര്യങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. വരുമാന സ്രോതസ്സുകളിൽ പുരോഗതിക്ക് സാധ്യതയുണ്ട്. സൃഷ്ടിപരമായ മേഖലകളിലും, മാധ്യമങ്ങളിലും, കലയിലും അല്ലെങ്കിൽ സ്വന്തം കഴിവുകൾ ഉപയോഗിക്കുന്നവരിലും പുതിയ അവസരങ്ങൾ കണ്ടെത്താൻ കഴിയും. ഈ മാറ്റം എല്ലാ രാശികളെയും ഒരുപോലെ ബാധിക്കുമോ? ജ്യോതിഷത്തിൽ ഒരു ഗ്രഹത്തിന്റെ നക്ഷത്ര മാറ്റത്തിന്റെ ഫലം എല്ലാവർക്കും ഒരുപോലെയല്ല. ജാതകത്തിലെ വ്യാഴത്തിന്റെ സ്ഥാനം, ലഗ്നം, ചന്ദ്രരാശി, ദശ-അന്തർദശ തുടങ്ങിയ നിരവധി ഘടകങ്ങൾ ഫലത്തെ സ്വാധീനിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Lord Ganesha: എന്തുകൊണ്ടാണ് ഗണപതിക്ക് തുളസി അർപ്പിക്കാത്തത്? ആ കഥ

Lord Ganesha: എന്തുകൊണ്ടാണ് ഗണപതിക്ക് തുളസി അർപ്പിക്കാത്തത്? ആ കഥ

ഭദ്രപദ മാസത്തിലെ ശുക്ലപക്ഷ ചതുർഥി തിഥിയിലാണ് ഗണേശോത്സവത്തിന് തുടക്കമാകുന്നത്. രാജ്യമെങ്ങും ഗണേശോത്സവത്തിൻറെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഗണേശ പൂജയിൽ കറുകപ്പുല്ല്, മോദകം, ചുവന്ന പുഷ്പങ്ങൾ എന്നിവ അർപ്പിക്കുന്നത് സവിശേഷമാണെന്ന് കരുതപ്പെടുമ്പോഴും തുളസി ഉപയോഗിക്കുന്നത് ശാസ്ത്രവിധിയനുസരിച്ച് നിഷിധമാണ്. ഇതിന് പിന്നിലെ വിശ്വാസം എന്താണെന്ന് അറിയാം. ഈ വർഷം ഭദ്രപദ ശുക്ല ചതുർഥി തിഥി സെപ്തംബർ 14 തിങ്കളാഴ്ച രാവിലെ 7.6ന് ആരംഭിച്ച് സെപ്തംബർ 15ന് ചൊവ്വാഴ്ച രാവിലെ 7.44ന് ആണ് അവസാനിക്കുന്നത്. ഉച്ച സമയത്താണ് ഭഗവാൻ ഗണേശൻ ജനിച്ചതെന്നാണ് വിശ്വാസം. അതിനാൽ സെപ്തംബർ 14ന് ആണ് ഈ വർഷം ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്. ഈ ദിവസം ഗണപതി ഭഗവാൻറെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജകൾ ചെയ്യുന്നത് അതിവിശേഷമാണെന്ന് വിശ്വസിക്കുന്നു. ഒരിക്കൽ ഗണപതി ഭഗവാൻ നദീതീരത്ത് ധ്യാനത്തിൽ മുഴുകിയിരിക്കുകയായിരുന്നു. ആ സമയം അവിടെ എത്തിയ തുളസീ ദേവി ഭഗവാൻറെ ചൈതന്യത്തിൽ ആകൃഷ്ടയാകുകയും ഭഗവാനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. വിവാഹാഭ്യർഥന നടത്തുന്നതിനായി ദേവി ഭഗവാൻറെ ധ്യാനം തടസപ്പെടുത്തി. ധ്യാനത്തിൽ നിന്നുണർന്ന ഗണപതി ഭഗവാൻറെ മുന്നിൽ തുളസീദേവി തൻറെ ആഗ്രഹം അറിയിച്ചു. എന്നാൽ, താൻ ബ്രഹ്മചാരിയാണെന്ന് ചൂണ്ടിക്കാട്ടി ഭഗവാൻ ഈ വിവാഹ വാഗ്ദാനം വിനയപൂർവ്വം നിരസിച്ചു. രോഷാകുലയായ ദേവി ഭഗവാന് ഇഷ്ടത്തിന് വിപരീതമായി രണ്ട് വിവാഹങ്ങൾ നടക്കുമെന്ന് ശപിച്ചു. ശാപത്തിൽ ക്രുദ്ധനായ ഭഗവാൻ തുളസീദേവിയെ ഒരു അസുരൻറെ ഭാര്യയായി മാറുമെന്ന് തിരികെ ശപിച്ചു. ഒരു അസുരൻറെ ഭാര്യയാകേണ്ടി വരുമെന്ന ശാപം കേട്ടതോടെ തുളസീദേവിയുടെ കോപം ശമിക്കുകയും തൻറെ തെറ്റ് മനസ്സിലാക്കി ഭഗവാനോട് ക്ഷമാപണം നടത്തുകയും ചെയ്തു. ദേവിയുടെ ക്ഷമാപണത്തിൽ മനസ്സലിഞ്ഞ ഭഗവാൻ കലിയുഗത്തിൽ മോക്ഷദായിനിയായും വിഷ്ണുഭഗവാനും കൃഷ്ണഭഗവാനും ഏറ്റവും പ്രിയപ്പെട്ടവളായി മാറുമെന്നും അനുഗ്രഹിച്ചു. എന്നാൽ, അതോടൊപ്പം തൻറെ പൂജകളിൽ തുളസിയിലകൾ ഒരിക്കലും ഉപയോഗിക്കരുതെന്ന നിബന്ധനയും ഭഗവാൻ വച്ചു. ഈ പുരാണ പശ്ചാത്തലം ഉള്ളതുകൊണ്ടാണ് ഗണേശ ചതുർഥിയിലോ മറ്റ് ഗണേശ പൂജകളിലോ തുളസി അർപ്പിക്കാത്തത്. ഗണപതി ഭഗവാൻറെ കൃപ ലഭിക്കുന്നതിനായി പൂജകളിൽ എപ്പോഴും പച്ചക്കറുക മാത്രമാണ് സമർപ്പിക്കേണ്ടത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Astrology: ആൽമരപ്രദക്ഷിണത്തിലൂടെ സർവ്വശ്വൈര്യം; എത്ര തവണ പ്രദക്ഷിണം വയ്ക്കണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ

Astrology: ആൽമരപ്രദക്ഷിണത്തിലൂടെ സർവ്വശ്വൈര്യം; എത്ര തവണ പ്രദക്ഷിണം വയ്ക്കണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ

ആൽമരത്തിന് ഹൈന്ദവ സംസ്കാരത്തിലും ബുദ്ധമതത്തിലും വലിയ പവിത്രതയാണ് കൽപ്പിച്ചുപോരുന്നത്. ത്രിമൂർത്തികളുടെ ചൈതന്യം കുടികൊള്ളുന്ന ഈ വൃക്ഷം ‘’വൃക്ഷരാജൻ'' എന്ന് ആദരിക്കപ്പെടുന്നു. ക്ഷേത്ര ദർശനം നടത്തുമ്പോൾ ഏഴ് തവണ ആൽമരത്തിനെ പ്രദക്ഷിണം വയ്ക്കുന്നത് വളരെ ശ്രേഷ്ഠമായി കരുതപ്പെടുന്നു. ഇതിൻറെ വേരിൽ ബ്രഹ്മാവും തണ്ടിൽ വിഷ്ണുവും മുകളിൽ പരമശിവനും വസിക്കുന്നുവെന്നാണ് ആത്മീയ വീക്ഷണത്തിൽ വിശ്വസിക്കപ്പെടുന്നത്. അതിനാൽ തന്നെ ആൽമരത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കുമ്പോൾ ‘’ മൂലതോ ബ്രഹ്മരൂപായ മധ്യതോ വിഷ്ണുരൂപിണേ അഗ്രതശ്ശിവരൂപായ വൃക്ഷരാജായ തേ നമഃ ‘’ എന്ന മന്ത്രം ജപിക്കുന്നത് മംഗളകരമാണ്. ശനിദശ, ഏഴരശനി, കണ്ടകശനി, അഷ്ടമശനി തുടങ്ങിയ ശനിദോഷങ്ങൾ അനുഭവിക്കുന്ന കാലയളവിൽ ദിവസേനയോ ശനിയാഴ്ചകളിലോ ആൽമരത്തെ വലംവയ്ക്കുന്നത് ദോഷപരിഹാരത്തിന് മികച്ച മാർഗമാണ്. പൊതുവെ രാവിലെയാണ് ആൽമരത്തിന് ചുറ്റും പ്രദക്ഷിണം ചെയ്യാറുള്ളത്. ഉച്ചയ്ക്ക് ശേഷം ഇത് ചെയ്യാറില്ല. ശ്രീബുദ്ധന് ജ്ഞാനോദയം ലഭിച്ചത് ബോധ്ഗയയിലെ ഒരു ആൽമരച്ചുവട്ടിൽ വച്ചായതിനാൽ ബുദ്ധമതവിശ്വാസികളും ഇതിനെ വിശുദ്ധമായാണ് കാണുന്നത്. കൂടാതെ എല്ലാ ആൽത്തറകളിലും ഗണപതി ഭഗവാൻറെ സാന്നിധ്യം ഉണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ആത്മീയതയ്ക്കപ്പുറം പ്രകൃതിദത്തമായ ഒട്ടേറെ ആരോഗ്യഗുണങ്ങളും ആൽമരത്തിനുണ്ട്. അന്തരീക്ഷത്തിൽ നിന്ന് വലിയ അളവിൽ കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുത്ത് ധാരാളം ഓക്സിജൻ പുറത്തുവിടുന്നതിനാൽ ഇതൊരു സ്വാഭാവിക 'എയർ കൂളറായി' പ്രവർത്തിക്കുന്നു. അതിനാൽ തന്നെ ആൽമരച്ചുവട്ടിൽ ഇരുന്ന് ധ്യാനിക്കുന്നതും സൂര്യനമസ്കാരം, മന്ത്രജപം എന്നിവ പരിശീലിക്കുന്നതും ശരീരത്തിനും മനസ്സിനും ഒരുപോലെ ഊർജ്ജവും ഉന്മേഷവും നൽകും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

HARVEST MOON: ആകാശത്ത് വിസ്മയം കാണാം.. 'ഹാർവെസ്റ്റ് മൂൺ' വരുന്നു.

@ZeeMalayalam17d ago
#Astrology
5Astrology: കർക്കടക രാശിയിൽ നാല് രാജയോഗങ്ങൾ; സാമ്പത്തികം മെച്ചപ്പെടും, ശുഭഫലങ്ങൾ ആർക്കൊക്കെ?

Astrology: കർക്കടക രാശിയിൽ നാല് രാജയോഗങ്ങൾ; സാമ്പത്തികം മെച്ചപ്പെടും, ശുഭഫലങ്ങൾ ആർക്കൊക്കെ?

Tap to view gallery
7വർഷാവസാനത്തോടെ ശനിയുടെ മാറ്റം; ഈ രാശികളുടെ ജീവിതം മാറിമറിയും, ഭാ​ഗ്യം തെളിയും..!

വർഷാവസാനത്തോടെ ശനിയുടെ മാറ്റം; ഈ രാശികളുടെ ജീവിതം മാറിമറിയും, ഭാ​ഗ്യം തെളിയും..!

Tap to view gallery
Bhadra Mahapurusha Rajayoga: ഭദ്ര മഹാപുരുഷ രാജയോഗത്താൽ ഇവർക്ക് ഈ മാസം അത്യപൂർവ്വ നേട്ടങ്ങൾ!

Bhadra Mahapurusha Rajayoga: ഭദ്ര മഹാപുരുഷ രാജയോഗത്താൽ ഇവർക്ക് ഈ മാസം അത്യപൂർവ്വ നേട്ടങ്ങൾ!

Bhadra Mahapurusha Rajayoga: ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ അത്യപൂർവ്വ സംയോഗം നടന്നിരിക്കുകയാണ്. ബുധൻ സ്വന്തം രാശിയായ മിഥുനത്തിൽ ഭദ്ര മഹാപുരുഷ രാജയോഗം സൃഷ്ടിക്കും. വേദ ജ്യോതിഷപ്രകാരം പഞ്ചമഹാപുരുഷ യോഗങ്ങളിൽ ഒന്നാണ് ഈ യോഗം. അതുകൊണ്ടുതന്നെ ഈ യോഗം ബുദ്ധി, വ്യാപാരം, സംസാരം, ധന സമ്പത്ത് എന്നിവയ്ക്ക് ശുഭകരമാണ്. ആഗസ്റ്റ് മാസത്തിലെ ഈ രാജയോഗത്തിന്റെ സ്വാധീനം ചില രാശിക്കാർക്ക് ഒരു അനുഗ്രഹമായിരിക്കും. ഈ കാലയളവിൽ ഏതൊക്കെ ഭാഗ്യ രാശിക്കാർക്ക് മികച്ച നേട്ടങ്ങൾ ലഭിക്കും... മിഥുനം (Gemini): ഈ യോഗം ഇവർക്ക് നേട്ടങ്ങൾ നൽകുന്നു. ബുധൻ ഇവരുടെ രാശിയെ സ്വാധീനിക്കുന്നതിനാൽ ഇവരുടെ തീരുമാനമെടുക്കൽ കഴിവുകളും ആശയവിനിമയ കഴിവുകളും മെച്ചപ്പെടും. കരിയറിൽ സ്ഥാനക്കയറ്റമോ ആഗ്രഹിച്ച ജോലിയോ ലഭിച്ചേക്കാം. കന്നി (Virgo): ഈ രാശിയുടെ അധിപൻ ബുധനാണ്. അതുകൊണ്ടുതന്നെ ഈ രാശിയിൽ ജനിച്ചവർക്ക് ഈ രാജയോഗം ശരിക്കും നേട്ടങ്ങൾ നൽകും. ഈ സമയത്ത് എല്ലാ മുടങ്ങിക്കിടക്കുന്ന ജോലികളും വേഗത്തിൽ പൂർത്തിയാകും. ധനു (Sagittarius): ധനു രാശിക്കാർക്ക് സാമ്പത്തികം നല്ലതാകും. പങ്കാളിത്ത പ്രവർത്തനങ്ങളിൽ ലാഭം, ദീർഘദൂര യാത്രകൾ പ്രയോജനകരമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

Tap to read more
Evil Eye Removal: കണ്ണേറ് ഉഴിഞ്ഞശേഷം ഈ തെറ്റുകൾ അരുത്, ചാരം എവിടെ കളയണമെന്ന് അറിയാമോ?

Evil Eye Removal: കണ്ണേറ് ഉഴിഞ്ഞശേഷം ഈ തെറ്റുകൾ അരുത്, ചാരം എവിടെ കളയണമെന്ന് അറിയാമോ?

Evil Eye Removal: വ്യക്തമായ കാരണമൊന്നുമില്ലാതെ മനസ്സ് അസ്വസ്ഥമാകുകയോ അല്ലെങ്കിൽ എല്ലാ ശ്രമങ്ങൾ നടത്തിയിട്ടും ഒരു കാര്യം ആവർത്തിച്ച് മുടങ്ങുകയോ ചെയ്യാറുണ്ടോ? അങ്ങനെയെങ്കിൽ ഇത് കണ്ണേറ് മൂലമാണെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ കണ്ണേറ് നീക്കം ചെയ്യുന്ന പാരമ്പര്യം വളരെക്കാലമായി നിലവിലുണ്ട്. ഇതിലൂടെ ഒരു വ്യക്തിയിൽ നിന്ന് നെഗറ്റീവ് എനർജി നീക്കം ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ആചാരം വെറുതെ അനുഷ്ഠിച്ചത് കൊണ്ടു മാത്രം പോരാ. അതിന് ശരിയായ നിയമങ്ങൾ പാലിക്കുകയും വേണം. അല്ലെങ്കിൽ പൂർണ്ണമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുകയുമില്ല. കണ്ണേറ് ദോഷം മാറ്റിയ ശേഷം ഈ മൂന്ന് തെറ്റുകൾ ഒഴിവാക്കണം. കണ്ണേറ് മാറ്റാൻ ഉപയോഗിക്കുന്ന സാധനങ്ങൾ ഇവയാണ് ഉണക്ക ചുവന്ന മുളക് കടുക് കർപ്പൂരം ഉപ്പ് ഈ 3 തെറ്റുകൾ ആവർത്തിക്കരുത് 1. കണ്ണേറ് അകറ്റാൻ ഉപയോഗിച്ച സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കരുത് കണ്ണേറ് അകറ്റാൻ നിങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കൾ എന്തുതന്നെയായാലും ശരി അവ നിങ്ങളുടെ വീടിനുള്ളിൽ അധികനേരം വയ്ക്കരുത്. കണ്ണേറ് മാറ്റാൻ നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളിൽ എല്ലാ നെഗറ്റീവ് എനർജിയും ആഗിരണം ചെയ്യുമെന്നാണ് വിശ്വാസം. അതിനാൽ കണ്ണേറ് അകറ്റാൻ ഉപയോഗിക്കുന്ന വസ്തുക്കൾ കൂടുതൽ നേരം വീടിനുള്ളിൽ സൂക്ഷിക്കരുത് എന്നാണ് പറയുന്നത്. കണ്ണേറ് ഉഴിഞ്ഞ ശേഷം അവ ഉടനെ കത്തിച്ചശേഷം ആ ചാരം വീട്ടിൽ നിന്ന് പുറത്തേക്ക് കളയണം. 2. ചാരം വീടിന്റെ പുറത്തു കളഞ്ഞിട്ടു തിരിഞ്ഞു നോക്കരുത് കണ്ണേറ് ഉഴിഞ്ഞ സാധനങ്ങൾ കത്തിച്ചു കിട്ടുന്ന ചാരം നിങ്ങൾ വീടിന്റെ പുറത്ത് ഉപേക്ഷിച്ചതിന് ശേഷമോ അല്ലങ്കിൽ വെള്ളത്തിൽ ഒഴുക്കിയതിന് ശേഷമോ പിന്നീട് തിരിഞ്ഞു നോക്കരുത്. ശേഷം വീട്ടിൽ എത്തിയശേഷം കൈകാലുകൾ കഴുകുക. ഇതൊക്കെ വിശ്വാസത്തിന്റെ ഭാഗമാണ് എങ്കിലും നെഗറ്റിവിറ്റിയെ അവഗണിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. 3. ചാരം റോഡിൽ എറിയരുത് കണ്ണേറ് ഉഴിഞ്ഞശേഷം അത് കത്തിച്ചു കിട്ടുന്ന ചാരം സാധാരണ ആളുകൾ നടക്കുന്നിടത്തോ റോഡിലോ ഒന്നും കളയരുത്. ഈ ചാരം കൂടുതലും ആളുകൾ നടക്കാത്ത ഇടങ്ങളിൽ കളയുന്നതാണ് നല്ലത്. ഈ ചാരം റോഡിൽ കളയുന്നത് മറ്റുളളവരെ ഈ നെഗറ്റിവിറ്റി ബാധിക്കാൻ കാരണമാകും. എന്താണ് ശരിയായ രീതി? ശരിക്കും പറഞ്ഞാൽ ഈ ചാരം ഒഴുകുന്ന നദിയിലോ മറ്റോ ഒഴുക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ വീടിന്റെ പുറത്ത് ഏതെങ്കിലും ഭാഗത്ത് കുഴിയെടുത്ത് അവിടെ ഇടാം. ഇതിനൊപ്പം ശ്രദ്ധിക്കേണ്ട കാര്യം കണ്ണേറ് എപ്പോഴും ഉഴിയേണ്ടത് സൂര്യൻ അസ്തമിച്ചതിന് ശേഷമാണ്. (ഈ ലേഖനത്തിലെ വിവരങ്ങൾ പൂർണ്ണമായും സത്യമോ കൃത്യമോ ആണെന്ന് സീ മലയാളം ന്യൂസ് അവകാശപ്പെടുന്നില്ല)

Tap to read more