SOCIAL MEDIA

Newsletter

PARTNER SITES
icons Religion icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility 🖼️ Photo Gallery icons Videos

Trigrahi Yog 2026: നവരാത്രിയിലെ ത്രിഗ്രഹി യോഗത്തിലൂടെ ഇവരുടെ ഭാഗ്യം തെളിയും, സമ്പത്തിലും തൊഴിലിലും നേട്ടങ്ങൾ!

Religion

Surya Budh Shukra Yuti: ഒക്ടോബർ 17 ലെ സൂര്യ രാശി മാറ്റത്തിലൂടെ ഗ്രഹങ്ങളുടെ ഒരു വലിയ സംഗമം വരൻ പോകുകയാണ്. അതിലൂടെ ചില രാശിക്കാർക്ക് നേട്ടങ്ങളുടെ ചാകര ആയിരിക്കും.

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 13, 2026, 02:18 PM | Updated: Oct 13, 2026, 02:18 PM

Trigrahi Yog 2026: ജ്യോതിഷപ്രകാരം ഒക്ടോബർ പകുതിയോടെ ഗ്രഹങ്ങളുടെ സ്ഥാനങ്ങൾക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഒക്ടോബർ 17 ന് ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യൻ തുലാം രാശിയിൽ പ്രവേശിക്കും.

ഇത് നവംബർ 16 വരെ ഇവിടെ തുടരും. ഇവിടെ നേരത്തെതന്നെ ബുധനും ശുക്രനുമുണ്ട്. അതുകൊണ്ടുതന്നെ സൂര്യൻ ഈ രാശിയിൽ എത്തുമ്പോൾ മൂന്ന് ഗ്രഹങ്ങളുടെ സംക്രമണം നടക്കും. അതിലൂടെ തിഗ്രഹി യോഗം രൂപം കൊള്ളും. ഇത് കൂടാതെ തുലാത്തിൽ ബുധ-ശുക്ര സംക്രമത്താൽ ലക്ഷ്മി രാജയോഗവും അതുപോലെ സൂര്യ-ബുധ സംക്രമണത്താൽ ബുധാദിത്യ യോഗവും രൂപപ്പെടും. അതുപോലെ ശുക്രാദിത്യ യോഗവും രൂപം കൊള്ളും.

ജോതിഷപ്രകാരം ഈ ഗ്രഹ സംക്രമണം ചിലർക്ക് വലിയ നേട്ടങ്ങൾ നൽകും. ഇവർക്ക് സാമ്പത്തികമായും തൊഴിൽ, ബിസിനസ് എന്നിവയിൽ മികച്ച അവസരങ്ങൾ നൽകുകയും ചെയ്യും. ത്രിഗ്രഹി യോഗത്തിലൂടെ മിന്നിത്തിളങ്ങുന്ന ആ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...

സൂര്യൻ തുലാത്തിൽ എപ്പോൾ സംക്രമിക്കും?

പഞ്ചാംഗം അനുസരിച്ചു സൂര്യൻ ഒക്ടോബർ 17 ന് വൈകുന്നേരം 07:50 ന് കന്നി രാശിയിൽ നിന്നും തുലാം രാശിയിൽ പ്രവേശിക്കും. ശേഷം ഒരു മാസം ഈ രാശിയിൽ തുടരും. തുടർന്ന് നവംബർ 16 ന് വൈകുന്നേരത്തോടെ സൂര്യൻ വൃശ്ചിക രാശിയിൽ പ്രവേശിക്കും. ജ്യോതിഷത്തിൽ ആത്മവിശ്വാസം, സ്ഥാനം, അന്തസ്, നേതൃത്വം എന്നിവയുടെ കാരകനാകുന്നു.

ചിങ്ങം (Leo): ഒക്ടോബറിലെ ത്രിഗ്രഹി യോഗം ഇവർക്ക് പല മേഖലകളിലും നല്ല ഫലങ്ങൾ ലഭിക്കും. ബിസിനസിൽ നല്ല ലാഭം, ബിസിനസ് ഇടപാടും അന്തിമമായേക്കാം, ജോലി ചെയ്യുനണവർക്ക് സമയം അനുകൂലമാകും, ഉത്തരവാദിത്തങ്ങൾ വർധിക്കും ഒപ്പം സ്ഥാനവും അന്തസും വർധിക്കും. പുതിയ വരുമാന സ്രോതസുകൾ ഉയരും.

തുലാം (Libra): ഇവർക്കും ഈ സംക്രമണം ഗണ്യമായ നേട്ടങ്ങൾ നൽകും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും, ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും, ബിസിനസിൽ വിജയം, സമൂഹത്തിൽ പ്രശസ്തി, ബഹുമാനം എന്നിവ ലഭിക്കും. കുടുംബ ജീവിതത്തിൽ സന്തോഷം, സമാധാനം, സമൃദ്ധി എന്നിവയുണ്ടാകും.

മകരം (Capricorn): ഇവർക്കും ഈ യോഗം നേട്ടങ്ങൾ നൽകും. സാമ്പത്തികമായും കരിയറിൽ നേട്ടങ്ങൾ, ബിസിനസിൽ ലാഭം, പുതിയ ബിസിനസ് തുറക്കും, പൂർവ്വിക സ്വത്തിൽ നിന്നും നേട്ടം, ജോലിയിൽ പിന്തുണ, ഒപ്പം സാമ്പത്തിക നേട്ടവും ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author