Budh Nakshatra Parivartan: ബുധന്റെ നക്ഷത്രമാറ്റം ഇവർക്ക് നൽകും ബമ്പർ ലോട്ടറി, നിങ്ങളും ഉണ്ടോ?
Budh Nakshatra Gochar: ജ്യോതിഷപ്രകാരം ബുധൻ ചോതി നക്ഷത്രത്തിലാണ് നിലവിൽ ഇരിക്കുന്നത്.
Budh Nakshatra Parivartan 2026: ജ്യോതിഷത്തിൽ ബുധനെ ബുദ്ധി, സംസാരം, ബിസിനസ് എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്.
അതുകൊണ്ടുതന്നെ ബുധന്റെ ഈ മാറ്റം എല്ലാ രാശിക്കാരിലും മാറ്റങ്ങൾ കൊണ്ടുവരും. നവംബർ 3 നാണ് ബുധൻ രാഹുവിന്റെ നക്ഷത്രമായ ചോതിയിൽ പ്രവേശിച്ചത്. ഇത് എല്ലാ രാശിക്കാർക്കർക്കും പല തരത്തിലുള്ള നേട്ടങ്ങൾ കൊണ്ടുവരുമെങ്കിലും ചില രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ. ഇവർക്ക് ജോലി, ബിസിനസ്, പണം എന്നിവയിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ആ ഭാഗ്യ രാശികൾ ഏതൊക്കെ എന്നറിയാം...
മിഥുനം (Gemini): ഇവർക്ക് ബുധന്റെ ചോതി നക്ഷത്രത്തിലേക്കുള്ള മാറ്റം വലിയ നേട്ടങ്ങൾ നൽകും. മിഥുന രാശിയുടെ സ്വാമിയാണ് ബുധൻ. ഒപ്പം ജാതകത്തിലെ അഞ്ചാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നതും. ഈ മാറ്റം ഇവർക്ക് ബമ്പർ ലോട്ടറി നൽകും. ജോലിയിൽ നേട്ടം മീഡിയ കല എഴുത്ത് എന്നീ മേഖലയിൽ പണി ചെയ്യുന്നവർക്ക് പ്രത്യേക നേട്ടങ്ങളും ലഭിക്കും ഒപ്പം ജോലിയിൽ മുന്നേറ്റവും.
കന്നി (virgo): ഇവർക്കും ബുധന്റെ ഈ മാറ്റം സാമ്പത്തിക പുരോഗതി നൽകും. കന്നി രാശിയുടെ രാണ്മ ഭാവത്തിലാണ് ബുധന്റെ സഞ്ചാരം.ഇതിലൂടെ ഇവർക്ക് സാമ്പത്തിക പുരോഗതി, പണ ചെലവ് കുറയ്ക്കും, നല്ല വരുമാനം എന്നിവ ഉണ്ടാകും. ജോലിയുള്ളവർക്ക് പ്രമോഷന് സാധ്യത.
ധനു (sagittarius): ഇവർക്കും ബുധന്റെ നക്ഷത്രമാറ്റം നേട്ടങ്ങൾ നൽകും. ബുധൻ ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ഭാവത്തെ ജ്യോതിഷത്തിൽ വരുമാനം, ലാഭം എന്നിവയായി കണക്കാക്കുന്നു. ഇതിലൂടെ നിങ്ങൾക്ക് നല്ല ധന പുരോഗതിക്കുള്ള അവസരം ലഭിക്കും ഒപ്പം ബിസിനസിൽ നേട്ടം. പ്രത്യേക ഉത്തരവാദിത്തം ലഭിച്ചേക്കാം, സാമ്പത്തിക നില മുന്നത്തെക്കാൾ മികച്ചതാകും.
മകരം (Capricorn): ഇവർക്കും നേട്ടങ്ങളുടെ ചാകര ആയിരിക്കും. ജോലിയിൽ സ്ഥിരത, കഠിനാധ്വാനത്തിന്റെ നല്ല ഫലം, ഇന്റർവ്യൂ കഴിഞ്ഞവർക്ക് വിജയം, ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി ലഭിക്കും, ജോലി ഉള്ളവർക്ക് പ്രമോഷൻ, ജോലിയിൽ നിരവധി നേട്ടങ്ങളും ഉണ്ടാകും.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.